Malayalam
കഥാപാത്രങ്ങളോട് ഭയങ്കര ഭ്രാന്തുള്ള ആളാണ് ഞാന്‍… കാണുന്നവരെയൊക്കെപ്പോലെ ആകാന്‍ ആഗ്രഹിക്കുന്ന ആളാണ്.. പക്ഷെ അതെനിക്ക് ജന്മത്ത് നടക്കില്ല; കാരണം
കഥാപാത്രങ്ങളോട് ഭയങ്കര ഭ്രാന്തുള്ള ആളാണ് ഞാന്‍… കാണുന്നവരെയൊക്കെപ്പോലെ ആകാന്‍ ആഗ്രഹിക്കുന്ന ആളാണ്.. പക്ഷെ അതെനിക്ക് ജന്മത്ത് നടക്കില്ല; കാരണം
കഥാപാത്രങ്ങളോട് അമിതമായ താല്പര്യമുള്ള ആളാണ് താനെന്ന് ആവർത്തിച്ച് പറഞ്ഞ് മെഗാസ്റ്റാർ മമ്മൂട്ടി. കാണുന്നവരെയൊക്കെപ്പോലെ ആകാനാണ് ആഗ്രഹം. അതില്‍ മാജിക്കൊന്നുമില്ലെന്നും മമ്മൂട്ടി തുറന്നു പറഞ്ഞു.
എങ്ങനെയാണ് കഥാപാത്രങ്ങളെ സ്വാംശീകരിക്കുന്നത് എങ്ങനെയാണ്, മമ്മൂട്ടിയുടേതായ മാജിക്കല്‍ എലമെന്റ്സ് അതിനുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. പൊട്ടിച്ചിരിച്ചുകൊണ്ടായിരുന്നു സംസാരിക്കാൻ തുടങ്ങിയത്.
‘എനിക്കങ്ങനെ മാജിക്കൊന്നും അറിയില്ല. കഥാപാത്രങ്ങളോട് ഭയങ്കര ഭ്രാന്തുള്ള ആളാണ് ഞാന്‍. കാണുന്നവരെയൊക്കെപ്പോലെ ആകാന്‍ ആഗ്രഹിക്കുന്ന ആളാണ്. അതെന്റെ ജന്മത്ത് നടക്കുന്നതല്ല. കാരണം, കോടാനുകോടി ആളുകള്‍ ഇവിടെയുണ്ട്.
അതൊന്നും നടക്കുന്ന കാര്യമല്ല. പക്ഷേ, നമ്മുടെ മുന്നില്‍ ഇതുപോലെയുള്ള ആശയങ്ങളും കഥാപാത്രങ്ങളും വരുമ്പോള്‍ അതിനോടൊരു ആഭിമുഖ്യവും ഉണ്ടാകാറുണ്ട്. നമ്മള് ശ്രദ്ധിക്കുന്ന പലരെയും കണ്ടതും കേട്ടതും നമ്മുടെ ഉപബോധ മനസില്‍ ഉണ്ടാവും.
അത് നമ്മളറിയാതെ തന്നെ കഥാപാത്രങ്ങളിലേക്ക് ആവാഹിക്കപ്പെടുന്നു എന്നാണ് എനിക്ക് ബോധ്യമായിട്ടുള്ളത്. അതല്ലാതെ, ഇന്നത് വേണം, ഇന്ന മാനറിസം വേണം എന്നൊന്നും കരുതി ഞാന്‍ ചെയ്യുന്നതല്ല.
പലരും പിന്നീട് ആ സിനിമയില്‍ ഇങ്ങനെ കാണിച്ചിട്ടുണ്ടോ എന്നൊക്കെ ചോദിക്കുമ്പോള്‍ എനിക്ക് പലപ്പോഴും ഒര്‍മ്മയുണ്ടാവില്ല. അത് ഈ സിനിമയിലും ഉണ്ടാവാം’, മമ്മൂട്ടി വ്യക്തമാക്കി.
‘കഥ കേള്‍ക്കുമ്പോള്‍ എന്റെ മനസില്‍ ഒരാള്‍ വരും. കണ്ണാടിയില്‍ കാണുമ്പോള്‍ ആ ആളാണ് ഞാനെന്ന് വിചാരിക്കും. അത്രേയുള്ളു. അതിനപ്പുറത്തേക്ക് ഭയങ്കരമായ സയന്‍സും ടെക്നോളജിയൊന്നുമില്ല. നിങ്ങളുടെ ചോദ്യങ്ങളൊക്കെ എനിക്കിഷ്ടപ്പെട്ടു’, മമ്മൂട്ടി കൂട്ടിച്ചേർത്തു.
