Connect with us

‘നിങ്ങളുടെ രൂപത്തിലല്ല വില്ലനിസം വേണ്ടുന്നത്, നിങ്ങളുടെ അഭിനയത്തില്‍ നിന്നാകണം ആ വില്ലനിസം വരണ്ടതെന്ന് അദ്ദേഹം പറഞ്ഞു; ദേവൻ

Malayalam

താന്‍ ആദ്യമായി ചെയ്ത വില്ലന്‍ വേഷത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടൻ ദേവന്‍. സുന്ദരനായ നായകന്‍ എന്ന ഇമേജ് നില്‍ക്കുമ്പോഴാണ് വില്ലന്‍ വേഷത്തിലേക്ക് വിളി വരുന്നതെന്നും എന്നെ പോലെ ഒരാളുടെ മുഖം വില്ലന്‍ ഇമേജിന് ഒക്കെ ആകുമോ എന്ന് ചോദിച്ചപ്പോള്‍ തന്നോട് ഹരിഹരന്‍ പറഞ്ഞ വാക്കുകളെക്കുറിച്ചും ദേവന്‍ ഓര്‍ത്തെടുക്കുകയാണ്.

‘ഹരിഹരന്‍ സാറിന്റെ ‘അമൃതം ഗമയ’ എന്ന സിനിമയിലാണ് ഞാന്‍ ആദ്യമായി ഒരു വില്ലന്‍ വേഷം ചെയ്യുന്നത്. ആ സിനിമയിലേക്ക് വിളിക്കുമ്പോള്‍ ഞാന്‍ ആദ്യം ചോദിച്ചത് ‘ഈ മുഖം വച്ചിട്ട് സാര്‍ എന്നെ എങ്ങനെ വില്ലനാക്കും’ എന്നതായിരുന്നു. അന്ന് ഹരിഹരന്‍ സാര്‍ പറഞ്ഞത്

‘നിങ്ങളുടെ രൂപത്തിലല്ല വില്ലനിസം വേണ്ടുന്നത്, നിങ്ങളുടെ അഭിനയത്തില്‍ നിന്നാകണം ആ വില്ലനിസം വരണ്ടതെന്ന്’, ഹരിഹരന്‍ സാറിന്റെ ആ വാചകം എനിക്ക് അതിലെ വില്ലന്‍ വേഷം ചെയ്യാന്‍ ആവേശം നല്‍കി. സിനിമയും എന്റെ വേഷവും ശ്രദ്ധിക്കപ്പെട്ടു. എംടി സാറിന്റെ രചനയില്‍ തന്നെ ആദ്യമായി എനിക്ക് വില്ലന്‍ വേഷം ചെയ്യാന്‍ സാധിച്ചു.

‘രഘു’ എന്നായിരുന്നു എന്റെ കഥാപാത്രത്തിന്റെ പേര്. മോഹന്‍ലാലിനൊപ്പം നില്‍ക്കുന്ന ഒരു കഥാപാത്രമായിരുന്നു അമൃതം ഗമയ എന്ന ചിത്രത്തിലെ വേഷം”.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top