Connect with us

അവൻ എന്നോട് ചെയ്തത്…. എന്നെ പുറത്ത് വിടൂ കരഞ്ഞ് വിളിച്ച് ഭാഗ്യലക്ഷ്മി പതിനെട്ടാം അടവ്? പക്ഷെ

Malayalam

അവൻ എന്നോട് ചെയ്തത്…. എന്നെ പുറത്ത് വിടൂ കരഞ്ഞ് വിളിച്ച് ഭാഗ്യലക്ഷ്മി പതിനെട്ടാം അടവ്? പക്ഷെ

അവൻ എന്നോട് ചെയ്തത്…. എന്നെ പുറത്ത് വിടൂ കരഞ്ഞ് വിളിച്ച് ഭാഗ്യലക്ഷ്മി പതിനെട്ടാം അടവ്? പക്ഷെ

വീണ്ടും ഒരു നോമിനേഷന് കൂടി ബിഗ് ബോസ് ഹൗസ് സാക്ഷ്യം വഹിക്കുകയാണ് . ഷോ അതിന്റെ ആറാം ആഴ്ചയിലേയ്ക്ക് കടക്കുമ്പോൾ 12 പേരാണ് ഹൗസിൽ ഉള്ളത്. ഹൗസിലെ മികച്ച മത്സരാർഥികൾ കൂടിയാണിവർ.

സൂര്യയിൽ നിന്നാണ് ആറാം വാരത്തിലെ നോമിനേഷൻ ആരംഭിച്ചത്. സജ്ന ഫിറോസിന്റേയും ഭാഗ്യലക്ഷ്മിയുടേയും പേരാണ് സൂര്യ പറഞ്ഞത്. പിന്നീട് എത്തിയത് അഡോണിയായിരുന്നു. അനൂപിന്റേയും സന്ധ്യാ മനോജിനേയുമാണ് നോമിനേറ്റ് ചെയ്തത്.

നോബിയേയും സൂര്യയേയുമാണ് സജ്ന- ഫിറോസിനേയുമാണ് നോമിനേറ്റ് ചെയ്തത്. ബിഗ് ബോസ് ഹൗസിൽ ജീവിക്കാൻ അവർക്ക് സാധിക്കില്ല. വീട്ടിൽ പോകുന്നതാണ് നല്ലതെന്ന് പറഞ്ഞുകൊണ്ടാണ് സൂര്യയുടേയും നോബിയുടേയും പേര് പറഞ്ഞത്. പിന്നീട് എത്തിയത് അനൂപ് കൃഷ്ണനാണ്. കിടിലൻ ഫിറോസിനേയും റംസാനേയുമാണ് അനൂപ് നോമിനേറ്റ് ചെയ്തത്.

ഡിംപൽ നോമിനേറ്റ് ചെയ്തത് നോബിയെ ആയിരുന്നു. വളരെ നല്ല മനുഷ്യനാണ് അദ്ദേഹം. വളരെ സെയ്ഫായിട്ടാണ് ഇത്രയും ആഴ്ചകളായി അദ്ദേഹം മുന്നോട്ട് പോയത്. മറ്റുള്ളവരെ പോലെയുള്ള എല്ലാകാര്യത്തിലും അൽപം പിന്നിലോട്ടാണെന്നാണ് ഡിംപൽപറയുന്നത്.

പിന്നെ നോമിനേറ്റ് ചെയ്തത് ഫിറോസ്- സജ്നയെയാണ്. സജ്നയെ പറയാൻ പറ്റില്ലെന്ന് ഡിംപൽ എടുത്തു പറയുന്നുണ്ട്. പിന്നെ എത്തിയത് സന്ധ്യയാണ് ആദ്യത്തെ നോമിനേഷൻ ഫിറോസ്- സജ്ന ദമ്പതികളെയാണ്. റംസാനെയാണ് രണ്ടാമതായി നോമിനേറ്റ് ചെയ്തത്, അനൂപിനെയാണ് ഋതു നോമിനേറ്റ് ചെയ്തത്. മറ്റൊരാൾ സൂര്യയാണ്.

പിന്നീട് എത്തിയത് ഭാഗ്യലക്ഷ്മിയായിരുന്നു. ഫിറോസിനേയും സജ്നയേയുമാണ് നോമിനേറ്റ് ചെയ്തത്. പിന്നീട് നോമിനേറ്റ് ചെയ്തത് അനൂപിനെയാണ്. തന്നെ ലോകത്തിന് മുന്നിൽ മോശമായി അനൂപ് ചിത്രീകരിച്ചുവെന്ന് പറഞ്ഞു കൊണ്ടാണ് നേമിനേറ്റ് ചെയ്തത്. ഷോയിൽ വന്നപ്പോൾ മുതൽ അനൂപ് ഒരമ്മയോടുള്ള അടുപ്പത്തോടെയാണ് തന്നോട് സംസാരിച്ചിരുന്നത്.

പിന്നെപ്പോഴോ അകന്നു, പിന്നെയും അടുത്തു. അതിന്റെ കാരണം താൻ തിരക്കിയില്ല, ചേർത്തു പിടിച്ചു. ഭാഗ്യലക്ഷ്മി വിതുമ്പി കൊണ്ട് പറഞ്ഞു. പിന്നീട് ബിഗ് ബോസിന് മുന്നിൽ മറ്റൊരു കാര്യവും കൂടി ഭാഗ്യലക്ഷ്മി അഭ്യർഥിച്ചിരുന്നു, തന്നെ പുറത്തു വിടണം എന്നണ് ഭാഗ്യലക്ഷമി കരഞ്ഞ് കൊണ്ട് പറഞ്ഞത്.

എനിക്ക് ഈ ഗെയിം മനസിലായി, പക്ഷേ അറിയില്ല. എനിക്ക് കളിക്കാൻ പറ്റില്ല, എന്നെ വിട്ടേയ്ക്ക്. ഞാനിങ്ങനെ പിന്നിൽ നിന്ന് കുത്തുന്ന ആളല്ല. എന്റെ മകന്റെ മുഖമുള്ള ഒരു പയ്യൻ എന്ന ഒരു പരിഗണയോടെ അമിതമായി സ്നേഹിച്ചിട്ട് ആ കുട്ടി ഇന്നലെ അവന് ഗെയിം കളിക്കാൻ വേണ്ടി എത്ര മോശമായിട്ടാണ് എന്നെ ഇൻസൾട്ട് ചെയ്തത്. ഇതിനേക്കാൾ ഒരുപാട് കടന്ന് വന്നവളാണ് ഞാൻ. ഒരുപാട്, ഒരുപാട്. അതിനൊക്കെ എന്റെയുള്ളിലൊരു വാശിയുണ്ടായിരുന്നു, കാരണം എന്റെ മുന്നിൽ നിന്നാണ് അവർ കളിച്ചത്. എന്റെ മുന്നിൽ വന്ന് നിന്ന് കുത്താൻ പോവാണ് എന്ന് പറഞ്ഞവരോടാണ് ഞാൻ പൊരുതിയത്.

എൻറെ പിന്നിൽ നിന്ന് ചേച്ചി എന്നും അമ്മേ എന്നും വിളിച്ചിട്ട് എന്നെ ആരും കുത്തിയിട്ടില്ല. പക്ഷേ ഇവിടെ അതാണ് നടക്കുന്നത്. ഒരുപാടൊരുപാട് അപേക്ഷിക്കുന്നു, അന്ന് മരണം നടന്നപ്പോൾ ഞാനിറങ്ങിപ്പോയാൽ മതിയായിരുന്നു. പ്ലീസ് എന്റെ ഒരു അപേക്ഷയാണ് . ഞാൻ സറണ്ടറായി. വിട്ടേയ്ക്കൂ എന്നെ എന്നും ഭാഗ്യലക്ഷ്മി നിറ കണ്ണുകളോടെ പറയുന്നു

പിന്നീട് എത്തിയത് റംസാനാണ്. ഭാഗ്യലക്ഷ്മിയുടെ പേരാണ് ആദ്യം നോമിനേറ്റ് ചെയ്തത്. രണ്ടാമത് സന്ധ്യയുടെ പേരാണ് പറഞ്ഞത്. അഡോണിയെയാണ് മണിക്കുട്ടൻ നോമിനേറ്റ് ചെയ്തത്.സജ്നയെ തല്ലിയെന്ന് പറഞ്ഞ് കൊണ്ടാണ് നോമിനേറ്റ് ചെയ്തത്. പിന്നീട് കിടിലൻ ഫിറോസിനെയാണ് നോമിനേറ്റ് ചെയ്തത്. അനൂപിനേയും ഫിറോസിനേയുമാണ് നോമിനേറ്റ് ചെയ്തത്. നോബിയും സജ്ന-ഫിറോസിനെയാണ് ആദ്യം നോമിനേറ്റ് ചെയ്തത്. രണ്ടാമത് സൂര്യയുടെ പേര് നിർദ്ദേശിച്ചു. ക്യാപ്റ്റനായ സായ് ആണ് അവസാനം എത്തിയത്. കിടിലൻ ഫിറോസിനേയും ഭാഗ്യലക്ഷ്മിയേയുമാണ് നോമിനേറ്റ് ചെയ്തത്. ഫിറോസ്- സജ്‍ന- ആറ്, അനൂപ് കൃഷ്‍ണൻ- നാല്, ഭാഗ്യലക്ഷ്‍മി- മൂന്ന്, സൂര്യ- മൂന്ന്, ഫിറോസ്- മൂന്ന്, റംസാൻ- രണ്ട്, സന്ധ്യാ മനോജ്- രണ്ട്, നോബി- രണ്ട് എന്നിങ്ങനെയായിരുന്നു ആറാം ആഴ്ചയിലെ നോമിനേഷൻ.

More in Malayalam

Trending

Recent

To Top