Malayalam
പുതിയ റെക്കോഡ് സ്വന്തമാക്കി ‘ദൃശ്യം 2’; വോഗ് ഇന്ത്യ മാഗസിന് പുറത്തു വിട്ട ലിസ്റ്റിലാണ് അപൂർവ്വ നേട്ടം കൈവരിച്ചത്
പുതിയ റെക്കോഡ് സ്വന്തമാക്കി ‘ദൃശ്യം 2’; വോഗ് ഇന്ത്യ മാഗസിന് പുറത്തു വിട്ട ലിസ്റ്റിലാണ് അപൂർവ്വ നേട്ടം കൈവരിച്ചത്
പുതിയ റെക്കോഡ് സ്വന്തമാക്കി ‘ദൃശ്യം 2’. ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ കണ്ട വെബ് സീരിസ്, സിനിമകളുടെ ലിസ്റ്റില്‍ രണ്ടാംസ്ഥാനം നേടിയിരിക്കുയാണ് ചിത്രം.
വോഗ് ഇന്ത്യ മാഗസിന് പുറത്തു വിട്ട ലിസ്റ്റില്‍ ആണ് ഫെബ്രുവരിയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട വെബ് സീരിസ്, സിനിമകളുടെ ലിസ്റ്റില്‍ ദൃശ്യം 2 രണ്ടാംസ്ഥാനത്ത് എത്തിയിരിക്കുന്നത്.
ഫെബ്രുവരിയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട വെബ് സീരിസ് നെറ്റ്ഫ്ളിക്സില്‍ വന്ന ടു ഓള് ദി ബോയ്സ് ആണ്. ഈ ലിസ്റ്റില്‍ ആദ്യ പതിനൊന്നില്‍ എട്ടും നെറ്റ്ഫ്ളിക്സില്‍ എത്തിയ വെബ് സീരീസ്, സിനിമകള്‍ ആണ്. രണ്ടെണ്ണം ആമസോണില്‍ നിന്നും ഒന്ന് ഡിസ്നി + ഹോട്സ്റ്റാറില് നിന്നുമാണ്.
ദൃശ്യം 2 രണ്ടാമത് എത്തിയപ്പോള്‍ ലിസ്റ്റില്‍ ഇടം നേടിയ മറ്റ് വെബ് സീരിസുകള്‍, സിനിമകള്‍ ഇവയൊക്കെയാണ്; ഐ കെയര്‍ എ ലോട്ട് (നെറ്റ്ഫ്ളിക്സ്), മാല്‍കം ആന്‍ഡ് മേരി (നെറ്റ്ഫ്ളിക്സ്), ദി ഗേള്‍ ഓണ്‍ ദി ട്രെയിന്‍ (നെറ്റ്ഫ്ളിക്സ്), സ്പേസ് സ്വീപ്പര്സ് (നെറ്റ്ഫ്ളിക്സ്), ദി ബിഗ് ഡേ (നെറ്റ്ഫ്ളിക്സ്), ബ്ലിസ് (ആമസോണ്‍), 1962 (ഡിസ്നി+ ഹോട്ട് സ്റ്റാര്‍), ഫയര്‍ ഫ്ളൈ ലേന്‍ (നെറ്റ്ഫ്ളിക്സ്), ബിഹൈന്‍ഡ് ഹേര്‍ ഐസ് (നെറ്റ്ഫ്ളിക്സ്).
ഫെബ്രുവരി 19ന് ആണ് ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. മലയാള സിനിമയിലെ ആദ്യ 50 കോടി ചിത്രമായ ദൃശ്യത്തിന്റെ തുടർച്ചയായിട്ടാണ് ദൃശ്യം 2 ഒരുങ്ങിയത്. ലോക്ക് ഡൗണിന് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ദൃശ്യം 2 ന്റെ ചിത്രീകരണം തുടങ്ങിയത്.
ലോക്ക് ഡൗണിന് ശേഷം മോഹൻലാൽ ആദ്യമായി അഭിനയിച്ച ചിത്രമാണിത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ദൃശ്യം 2 ന്റെ ചിത്രീകരണം നടന്നത്. ഇത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. മോഹൻലാലിനോടൊപ്പം ആദ്യ ഭാഗത്തുണ്ടായിരുന്ന ഭൂരിഭാഗം താരങ്ങളും രണ്ടം ഭാഗത്തിലുണ്ടായിരുന്നു. ഇവരെ കൂടാതെ സായ് കുമാർ, മുരളി ഗോപി, ഗണേഷ് തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമായിരുന്നു.
