Connect with us

സംസ്‌കാരത്തില്‍ ഒരു ദുശ്ശകുനമാണെന്ന് മനസിലാക്കിയിരിക്കുന്നു; റിപ്പ്ഡ് ജീന്‍സ് ധരിക്കുന്നത് അവസാനിപ്പിക്കാന്‍ തീരുമാനിച്ചു

Malayalam

സംസ്‌കാരത്തില്‍ ഒരു ദുശ്ശകുനമാണെന്ന് മനസിലാക്കിയിരിക്കുന്നു; റിപ്പ്ഡ് ജീന്‍സ് ധരിക്കുന്നത് അവസാനിപ്പിക്കാന്‍ തീരുമാനിച്ചു

സംസ്‌കാരത്തില്‍ ഒരു ദുശ്ശകുനമാണെന്ന് മനസിലാക്കിയിരിക്കുന്നു; റിപ്പ്ഡ് ജീന്‍സ് ധരിക്കുന്നത് അവസാനിപ്പിക്കാന്‍ തീരുമാനിച്ചു

പെണ്‍കുട്ടികളും സ്ത്രീകളും ‘റിപ്പ്ഡ് ജീന്‍സ്’ ധരിക്കുന്നത് പശ്ചാത്യ സംസ്‌കാരത്തെ അന്ധമായി അനുകരിക്കലാണെന്നുള്ള ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാത്ത് സിംഗ് റാവത്തിന്റെ പ്രസ്താവന അടുത്തിടെ വിവാദമായിരുന്നു.

ഇതിനെതിരെ റിപ്പ്ഡ് ജീന്‍സ് ധരിച്ചുകൊണ്ട് നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ടാണ് പെണ്‍കുട്ടികളും സ്ത്രീകളും പ്രതികരിച്ചത്. ഈ പരാമര്‍ശത്തിനെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും രംഗത്ത് എത്തിയിരുന്നു. രാഷ്ട്രീയക്കാര്‍ക്ക് മറ്റുള്ളവരുടെ വസ്ത്രധാരണത്തെക്കുറിച്ച് സംസാരിക്കാനുള്ള അധികാരമില്ല എന്നാണ് കേന്ദ്രമന്ത്രി ഈ പ്രസ്താവനയോട് പ്രതികരിച്ചത്.

ഇപ്പോഴിതാ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ ഈ പ്രസ്താവനയെ പരിഹസിച്ചുകൊണ്ട് സോഷ്യല്‍ മീഡിയാ പോസ്റ്റ് വഴി രംഗത്ത് വന്നിരിക്കുകയാണ് നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്.

‘റിപ്പ്ഡ് ജീന്‍സ് ധരിക്കുന്നത് അവസാനിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചു. അങ്ങനെ ചെയ്യുന്നത് നമ്മുടെ സംസ്‌കാരത്തില്‍ ഒരു ദുശ്ശകുനമാണെന്ന് മനസിലാക്കിയത് ഇപ്പോഴാണ്.’ എന്നാണ് രഞ്ജിനി തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ വഴി പറഞ്ഞിരിക്കുന്നത്. കുറിപ്പിനൊപ്പം താന്‍ ലൈറ്റ് പര്‍പ്പിള്‍ നിറത്തിലുള്ള ഒരു ഗൗണ്‍ ധരിച്ച് കസേരയിലിരിക്കുന്ന ചിത്രങ്ങളും രഞ്ജിനി പങ്കുവച്ചിട്ടുണ്ട്. താന്‍ തന്റെ മുറി വൃത്തിയാക്കാനും കൂടി തീരുമാനിച്ചിട്ടുണ്ടെന്നും നടി പറയുന്നുണ്ട്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top