Connect with us

ഭാര്യയുടെ ആ ഒരൊറ്റ വാക്കാണ് സിനിമയിലേക്ക് ഇറങ്ങാൻ പ്രേരിപ്പിച്ചത്; തുറന്ന് പറഞ്ഞ് ജഗദീഷ്

Malayalam

ഭാര്യയുടെ ആ ഒരൊറ്റ വാക്കാണ് സിനിമയിലേക്ക് ഇറങ്ങാൻ പ്രേരിപ്പിച്ചത്; തുറന്ന് പറഞ്ഞ് ജഗദീഷ്

ഭാര്യയുടെ ആ ഒരൊറ്റ വാക്കാണ് സിനിമയിലേക്ക് ഇറങ്ങാൻ പ്രേരിപ്പിച്ചത്; തുറന്ന് പറഞ്ഞ് ജഗദീഷ്

1984 ല്‍ പുറത്തിറങ്ങിയ മൈ ഡിയര്‍ കുട്ടിച്ചാത്തനിലൂടെയാണ് ജഗദീഷ്. വെള്ളിത്തിരയില്‍ എത്തുന്നത്. പിന്നീട് നടനെ തേടി മികച്ച ചിത്രങ്ങള്‍ എത്തുകയായിരുന്നു. നായകനായും ഹാസ്യതാരമായും ഒരുപോലെ തിളങ്ങാന്‍ നടന് കഴിഞ്ഞിരുന്നു. ഇപ്പോഴും സിനിമയില്‍ സജീവമാണ് ജഗദീഷ്. കോളേജ് അധ്യാപകനായി ജോലി നോക്കുന്ന സമയത്തായിരുന്നു ജഗദീഷ് സിനിമയില്‍ എത്തുന്നത്. തന്റെ ഭാര്യയുടെ ഒറ്റവാക്കാണ് സിനിമയിലേക്ക് ഇറങ്ങാന്‍ പ്രേരിപ്പിച്ചതെന്ന് നടന്‍ പറയുന്നത്.

നടന്റെ വാക്കുകൾ ഇങ്ങനെ

‘കോളേജ് അധ്യാപകനായിരിക്കുന്ന സമയത്താണ് ‘മൈഡിയര്‍ കുട്ടിച്ചാത്തന്‍’ എന്ന സിനിമയില്‍ അഭിനയിക്കുന്നത്. അതില്‍ ഒരു ചെറിയ വേഷം ചെയ്തു. അങ്ങനെ വന്നപ്പോള്‍ ഞാന്‍ വിചാരിച്ചത് വര്‍ഷത്തില്‍ ഒന്ന് രണ്ടു സിനിമ ചെയ്തിട്ട് ജോലിയില്‍ തുടരാമെന്നാണ്. അത് കഴിഞ്ഞു മുകേഷിനും, ശ്രീനിവാസനുമൊപ്പം ‘ഓടരുതമ്മാവാ ആളറിയാം’ എന്ന സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അവസരം കിട്ടി. അതിനു ശേഷം കുറച്ചു സിനിമകള്‍ ലഭിച്ചു.

പിന്നീട് കഥാകൃത്ത് എന്ന നിലയിലും അറിയപ്പെട്ടു തുടങ്ങിയപ്പോള്‍ സിനിമയില്‍ പിടിച്ചു നില്‍ക്കാമെന്ന തോന്നലുണ്ടായി. അപ്പോള്‍ ഞാന്‍ ഒരു ലോങ്ങ് ലീവ് എടുക്കാന്‍ തീരുമാനിച്ചു. അങ്ങനെ കാര്യം വൈഫിനോട് പറഞ്ഞു, വൈഫ് സമ്മതിക്കുകയും ചെയ്തു. ശമ്ബളമില്ലാത്ത ലീവാണ് എടുക്കുന്നത്. അത് കൊണ്ട് തന്നെ വലിയ റിസ്‌ക് ആയിരുന്നു. സിനിമയില്‍ ക്ലിക്ക് ആയില്ലേല്‍ ഒരാളുടെ ശമ്ബളം വച്ച് നമുക്ക് കഴിയാമെന്ന് വൈഫ് പറഞ്ഞു. അത് കേട്ടപ്പോള്‍ എനിക്കും ധൈര്യമായി. പക്ഷേ പിന്നീട് എനിക്ക് എന്റെ കോളേജ് പ്രൊഫഷനിലേക്ക് തിരിച്ചു പോകേണ്ടി വന്നിട്ടില്ല’. ജഗദീഷ് പറയുന്നു.

More in Malayalam

Trending