Malayalam
കാജലിനെ അനുകരിക്കാൻ ശ്രമിച്ച കാലം ;ഓർമ്മകളിലൂടെ പൂര്‍ണിമ !
കാജലിനെ അനുകരിക്കാൻ ശ്രമിച്ച കാലം ;ഓർമ്മകളിലൂടെ പൂര്‍ണിമ !
മലയാളികളുടെ പ്രിയപെട്ട ചലച്ചിത്രതാരമാണ് പൂര്‍ണ്ണിമ ഇന്ദ്രജിത്ത്. മോഡല്രംഗത്തുനിന്നുമാണ് അഭിനയരംഗത്തേക്ക് എത്തിയ പൂർണ്ണിമ മലയാളം, തമിഴ് എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ച പൂർണ്ണിമ ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ല. എന്നാൽ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി വിശേഷങ്ങൾ പങ്കിടാറുണ്ട്.
കഷ്ടപ്പെട്ട് കാജലാകാന് നോക്കിയ കാലമുണ്ടായിരുന്നു എനിക്ക്.’ പറയുന്നത് താരകുടുംബത്തിലെ
അംഗം കൂടിയായ പൂര്‍ണിമ ഇന്ദ്രജിത് ആണ്. രാജീവ് മേനോന്റെ സംവിധാനത്തില്‍ ബോളിവുഡ് താരം കാജല്‍ അഭിനയിച്ച തമിഴ് ചിത്രം ‘മിന്‍സാര കനവി’ലെ ലുക്ക് അനുകരിക്കാന്‍ ശ്രമിച്ചിരുന്നു എന്നും പൂര്‍ണിമ, തന്റെ ഒരു പഴയ കാല ചിത്രം പങ്കു വച്ച് കൊണ്ട് പറയുന്നു.
‘അന്നൊക്കെ ഒരു കട്ട കാജല്‍ ഫാന്‍ ആയിരുന്നു ഞാന്‍. ‘മിന്‍സാര കനവി’ലെ അവരുടെ ലുക്ക് ഒക്കെ കൃത്യമായി അനുകരിച്ച് ഫോട്ടോ ഒക്കെ എടുത്തിരുന്നു ആ കാലത്ത്. അതേ വേഷം, അതേ ഹെയര്‍സ്റ്റൈല്‍, പിന്നില്‍ കാണുന്ന മേഘങ്ങള്‍ പോലും അത് പോലെ. ആ ഫോട്ടോ ഷൂട്ട് നടക്കുന്ന സമയം മുഴുവന്‍ ‘പൂപൂക്കും ഓസൈ’ എന്ന പാട്ട് എന്റെ തലയില്‍ മുഴങ്ങുകയും ചെയ്തിരുന്നു. പിന്നെ, അതിലെ സൈക്കിളും പൂവും കാണുന്നില്ല എന്നല്ലേ… അതാ സ്റ്റുഡിയോയില്‍ സൈക്കിള്‍ കയറ്റാന്‍ സമ്മതിച്ചില്ല. അത് കൊണ്ടാ.
എന്റെ ഓര്‍മ്മകളില്‍ നിന്നും ഇന്നിലേക്ക് കട്ട് ബാക്ക് ചെയ്ത്, പാത്തു ഇപ്പോള്‍ ചെയ്തു കൂട്ടുന്നത് ഞാന്‍ കാണുന്നു. എന്റെ ടീനേജ് വീണ്ടും വീണ്ടും ആവര്‍ത്തിച്ച്, അവളിലൂടെ എന്റെ മുഖത്തടിക്കുന്നത് പോലെ. അവളിലൂടെ എന്റെ ടീനേജ് ഒരിക്കല്‍ കൂടി അനുഭവിക്കാന്‍ സാധിക്കുന്നത് പോലെ. ഞാനത് ഇഷ്ടപ്പെടുന്നുമുണ്ട്, ആ സര്‍ക്കിള്‍ ഓഫ് ലൈഫ്.’
നടിയായും സഹനടിയായും സിനിമകളില്‍ സജീവമായിരുന്ന പൂര്‍ണ്ണിമ വര്ണ്ണകാഴ്ചകള്, രണ്ടാം ഭാവം, ഉന്നതങ്ങളില്‍, മേഘമല്‍ഹാര്‍, ഡബിള്‍ ബാരല്‍ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ചലച്ചിത്രങ്ങള്‍ക്കു പുറമെ ടെലിവിഷന്‍ പരമ്പരകളിലും സജീവമായിരുന്നു പൂർണ്ണിമ.
about poornima indrajith
