Connect with us

മണിക്കുട്ടന്റെ ഡ്രസ്സ്‌ വലിച്ചു കീറി മജീസിയ സൂര്യയെ വലിച്ചു പിടിച്ചുവെച്ചിരിക്കുന്നു..ബിഗ്‌ബോസ്സേ ഒരു കൊട്ടൻചുക്കാതിയും ബെറ്റടിനും ഒക്കെ കൊടുക്കണേ! പതിവ് തെറ്റാതെ റിവ്യൂമായി അശ്വതി

Malayalam

മണിക്കുട്ടന്റെ ഡ്രസ്സ്‌ വലിച്ചു കീറി മജീസിയ സൂര്യയെ വലിച്ചു പിടിച്ചുവെച്ചിരിക്കുന്നു..ബിഗ്‌ബോസ്സേ ഒരു കൊട്ടൻചുക്കാതിയും ബെറ്റടിനും ഒക്കെ കൊടുക്കണേ! പതിവ് തെറ്റാതെ റിവ്യൂമായി അശ്വതി

മണിക്കുട്ടന്റെ ഡ്രസ്സ്‌ വലിച്ചു കീറി മജീസിയ സൂര്യയെ വലിച്ചു പിടിച്ചുവെച്ചിരിക്കുന്നു..ബിഗ്‌ബോസ്സേ ഒരു കൊട്ടൻചുക്കാതിയും ബെറ്റടിനും ഒക്കെ കൊടുക്കണേ! പതിവ് തെറ്റാതെ റിവ്യൂമായി അശ്വതി

ബിഗ് ബോസ് ഷോ പോലെ പ്രേക്ഷകർ ആകാംക്ഷയോടെയാണ് നടി അശ്വതിയുടെ എപ്പിസോഡ് റിവ്യൂവിനായി കാത്തിരിക്കുന്നത്. ഏറെ രസകരമായ ബിബി ഹൗസിലെ കാഴ്ചകൾ അശ്വതി വിശദീകരിക്കുന്നത്. ഇപ്പോൾ ഇതാ പതിവ് തെറ്റിക്കാതെ 40ാം ദിവസത്തെ റിവ്യുമായി എത്തിയിരിക്കുകയാണ്

കുറിപ്പിന്റ പൂർണ്ണ രൂപം

മോർണിങ് ടാസ്കിനും ഡാൻസിനൊന്നും സമയമില്ലപ്പാ.. ബിഗ്‌ബോസിൽ കളി തുടങ്ങിയിരിക്കുവാണ്!!ടാസ്ക് തുടങ്ങി, പിടിവലി, തള്ളല്, ഉന്തല്,ഇന്നലെ ഡിമ്പൽ പറഞ്ഞപോലെ, റംസാനും ടീമും മറ്റേ ടീമിനെ ചൊറിഞ്ഞു ബഹളം ഉണ്ടാക്കുക എന്ന സ്ട്രടെജി. മണിക്കുട്ടന്റെ ഡ്രസ്സ്‌ വലിച്ചു കീറി മജീസിയ സൂര്യയെ വലിച്ചു പിടിച്ചുവെച്ചിരിക്കുന്നു, സായിയും പൊളി ഫിറോസും പരസ്പരം വട്ടം ചുറ്റി പിടിച്ച് വെച്ചിരിക്കുന്നു, ആരോ
നല്ല അടി കൊടുക്കുന്നുണ്ട്, മാന്തുന്നുണ്ട് അതൊക്കെ സംഭവിക്കും ഫിസിക്കൽ ടാസ്ക് ആണ്

സന്ധ്യയുടെ പ്രകടനം കാണാൻ നമക്ക് 39 ദിവസം വേണ്ടി വന്നു അഡോണിയെ സന്ധ്യ പിടിച്ച് തള്ളി എന്നു പറയുന്നതിൽ അർഥമില്ല മുന്നോട്ട് കയറി കയറി മുഖത്തിന് അടുത്ത് വന്നാൽ പിന്നെ സന്ധ്യ എന്ത് ചെയ്യണം??റംസാൻ വളരെ വളരെ ഓവർ ആരുന്നു ഇന്നലത്തെപോലെ. ഓവർ അഗ്ഗ്രെസീവനെസ്സ് കാണിക്കുക ആയിരുന്നു.റിതു സംസാരത്തിന്റെ ഇടയിൽ റംസാന്റെ കൈയിൽ ജസ്റ്റ്‌ ഒന്ന്പോടാ എന്നു പറഞ്ഞു കൊട്ടി അതിനു റംസാൻ തിരിച്ചു നല്ല പോലെ കൈയിൽ ഋതുവിനെ അടിച്ചു. അതെന്തു പരിപാടിയാ ആ പയ്യൻ കാണിച്ചത്. റംസാന് ദേഷ്യം വന്നിരിക്കുവാണേൽ അങ്ങനെ അടിക്കാവോ. ?റിതുവിനു കരച്ചിൽ വന്നു പക്ഷെ പ്രതികരിച്ചില്ല

ഡിമ്പലെ ചക്കരെ.. അടിപൊളി ആരുന്നു ഗെയിംലും അതിനു ശേഷവും. കിടിലു ആണേൽ ഓണവില്ലിന് തമ്പുരു തകർന്നതിന്റെ സങ്കടത്തിൽ ആയിരുന്നു ആ ഭാഗത്തെ കണ്ടില്ല പിന്നീട് കിടിലു തന്നെ റംസാനോട് പറഞ്ഞു ഞാനങ്ങോട്ടു മാറി നിക്കുവായിരുന്നു എന്ന്. ഇടയ്ക്ക് എപ്പോളോ വന്നപ്പോ താഴെയും വീണു അയ്യേ!! റിതുവും റംസാനും കൂടിയുള്ള സീൻ കണ്ടപ്പോൾ ആണ് ഈ കൊച്ചിനെ ആ പയ്യൻ തല്ലിയതിനാണോ ഞാൻ തൊട്ടുമുകളിൽ ഖോര ഖോരം വിഷമിച്ചത്

പൊളി ഫിറോസ്നു പോയിന്റ് ഇരട്ടി ആകാനുള്ള ക്യു കാർഡ് കിട്ടിയപ്പോൾ സകലർക്കും ഒരു ലൈറ്റ് അങ്ങോട്ട്‌ കത്തി പ്രത്യേകിച്ച് റംസാന്റെ മുഖം കാണണമായിരുന്നു . പിന്നെ എല്ലാരും കുഴലിന്റെ ഉള്ളിൽ ആരുന്നു ബോൾ കൈയിലാക്കാൻ 😂ഗെയിം എന്തായാലും അടിപൊളി ആയിരുന്നു. മൊത്തത്തിൽ എല്ലാർക്കും ഇടി,അടി,തൊഴി, മാന്തു, പിച്ച് എല്ലാം ആവശ്യത്തിന് അധികം കിട്ടിയിട്ടുണ്ട്. ബിഗ്‌ബോസ്സേ ഒരു കൊട്ടൻചുക്കാതിയും ബെറ്റടിനും ഒക്കെ കൊടുക്കണേ. പിള്ളാര്‌ അടിപൊളി ആയിട്ട് ആണ് ടാസ്ക് കളിച്ചത്. ഇങ്ങനെ തന്നെ ത്രില്ലിംഗ് ആയി പോകട്ടെ ഇനി മുതലുള്ള ഓരോ ദിവസവും. ബി ബി പ്ലസ്സിൽ ഗെയിംനു ഇടയിൽ നടന്ന തമാശകൾ, നടന്ന സംഭവങ്ങൾ ഒക്കെ പറഞ്ഞു ആസ്വദിക്കുന്നത് ആരുന്നു. മൊത്തത്തിൽ കൊള്ളാമായിരുന്നു അതാണ്‌ ഗെയിം സ്പിരിറ്റ്‌

Continue Reading
You may also like...

More in Malayalam

Trending

Recent

To Top