Malayalam
ലൊക്കേഷനില്‍ വെച്ചാണ് ആ വാർത്ത വന്നത്…ആളുകള്‍ അത് അത്രത്തോളം ചര്‍ച്ചയാക്കിയിരുന്നു
ലൊക്കേഷനില്‍ വെച്ചാണ് ആ വാർത്ത വന്നത്…ആളുകള്‍ അത് അത്രത്തോളം ചര്‍ച്ചയാക്കിയിരുന്നു
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കെപിഎസി ലളിത. ചെറിയ പ്രായത്തിൽ സിനിമയിൽ അഭിനയം തുടങ്ങി പിന്നീട് നിരവധി നല്ല കഥാപാത്രങ്ങളിലൂടെ അവർ കടന്നു പോയി.
അമ്മ വേഷങ്ങൾ സ്ഥിരമായി കൈകാര്യം ചെയ്തിരുന്നതുകൊണ്ടായിരിക്കണം മലയാളികളുടെ മനസ്സിൽ അമ്മയുടെ സ്ഥാനമാണ് കെ പി എസ് സി ലളിതയ്ക്ക്. സംവിധായകൻ ഭാരതനായിരുന്നു ലളിതയെ വിവാഹം ചെയ്തത്. സിദ്ധാര്‍ത്ഥും ശ്രീക്കുട്ടിയുമാണ് മക്കൾ.അമ്മയെപ്പോലെ അഭിനയത്തിന്രെ പാത പിന്തുടര്ന്ന് സിദ്ധാര്‍ത്ഥനും സിനിമയിലേക്ക് എത്തിയിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഗോസിപ്പ് കോളങ്ങളില്‍ ഭരതനും കെപിഎസി ലളിതയും നിറഞ്ഞ് നിന്നിരുന്നു. ഇരുവരും പ്രണയത്തിലെന്ന വിധത്തില്‍ പല വാര്‍ത്തകളും അന്ന് പ്രചരിച്ചിരുന്നു.
എന്നാല്‍ താനും ഭരതനുമായി അങ്ങനെ ഒരു പ്രണയബന്ധം ഇല്ലായിരുന്നുവെന്നാണ് കെപിഎസി ലളിത തുറന്ന് പറയുന്നത്. കിംവദന്തി പ്രചരിപ്പോള്‍ അങ്ങനെ തന്നെ നടക്കട്ടെ എന്ന ചിന്തയില്‍ നിന്നുമാണ് വിവാഹത്തിലേക്ക് പോയതെന്നും നടി പറയുന്നു. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് കെപിഎസി ലളിത ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്.
കെ.പി.എ.സി ലളിതയുടെ വാക്കുകള്‍ ഇങ്ങനെ,
‘അദ്ദേഹം അങ്ങനെ ആരോടും ദേഷ്യപ്പെടുന്ന സ്വഭാവമല്ല. എല്ലാം എനിക്ക് വിട്ടു തരുമായിരുന്നു. ആരേലും വഴക്ക് പറയണമെങ്കില്‍ പോലും, പിള്ളേരെ പോലും വഴക്ക് പറയണമെങ്കില്‍ ‘ദേ ഡി അവര്‍ അങ്ങനെ ചെയ്തു’ എന്നേ പറയത്തേയുള്ളൂ. എന്തുകൊണ്ട് അവരെ ഒന്ന് അടിച്ചു കൂടാ എന്ന് ചോദിച്ചാല്‍, ‘അതിന് നീ ഉണ്ടല്ലോ രണ്ടു പേരും കൂടി എന്തിനാ അടിക്കുന്നതെന്ന്’ മറുപടി പറയും. ഞാനും ചേട്ടനും തമ്മില്‍ പ്രേമിച്ച് വിവാഹം ചെയ്തവരല്ല . വെറുതെ ഒരു കിംവദന്തി ഉണ്ടായപ്പോള്‍ എന്നാല്‍ പിന്നെ ഇങ്ങനെ അങ്ങ് ആകാം എന്ന നിലയില്‍ വിവാഹം ചെയ്തവരാണ്. പക്ഷേ ഇരുകൂട്ടരുടെയും മനസ്സില്‍ എന്തു കൊണ്ടോ അങ്ങനെ തോന്നിയിരിക്കാം.
ചേട്ടന് എന്റെ വീട്ടില്‍ വരുമായിരുന്നു. അന്ന് ആ ഏരിയയില്‍ ലാന്‍ഡ് ഫോണ്‍ ഉണ്ടായിരുന്ന ഏക വീട് എന്റെയായിരുന്നു. അവിടെ ഫോണ്‍ ചെയ്യാന്‍ അദ്ദേഹം വരുമായിരുന്നു. രതിനിര്‍വേദത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് ഞങ്ങള്‍ തമ്മില്‍ പ്രണയമാണെന്ന രീതിയില്‍ വാര്‍ത്ത വന്നത്. ശരിക്കും ഞാന്‍
ഞെട്ടിയിരിക്കുകയായിരുന്നു. ലൊക്കേഷനിലെ ആളുകള്‍ അത് അത്രത്തോളം ചര്‍ച്ചയാക്കിയിരുന്നു’.
