Connect with us

ആർക്കും വഴങ്ങാത്ത വ്യക്തിത്വം ; ശക്തമായ വാക്കുകളുമായി മുരളി ഗോപി!

Malayalam

ആർക്കും വഴങ്ങാത്ത വ്യക്തിത്വം ; ശക്തമായ വാക്കുകളുമായി മുരളി ഗോപി!

ആർക്കും വഴങ്ങാത്ത വ്യക്തിത്വം ; ശക്തമായ വാക്കുകളുമായി മുരളി ഗോപി!

സിനിമാ മേഖലയിൽ ഒരുപാട് വ്യത്യസ്തതകൾ കൊണ്ടുവന്ന നടനാണ് മുരളി ഗോപി. നടനും തിരക്കഥാകൃത്തും ഗായകനുമായി മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ താരത്തെ സിനിമാ ലോകത്തും വ്യക്തി ജീവിതത്തിലും കാലത്തിന് മുന്നേ സഞ്ചരിച്ചവൻ എന്ന് വിശേഷിപ്പിക്കാവുന്നതാണ് . അതുകൊണ്ടുതന്നെ സിനിമയിൽ ഒരു അലങ്കോല വിപ്ലവം സൃഷ്ട്ടിക്കാൻ മുരളിഗോപിക്ക് സാധിച്ചിട്ടുണ്ട്.

റിയലിസ്റ്റിക് ആയും സറിയലിസ്റ്റിക്കായും മലയാള സിനിമ ചിന്തിച്ചിട്ടില്ലാത്ത വഴിയിലൂടെ മുരളി ഗോപി എന്ന അതുല്യ പ്രതിഭയ്ക്ക് സഞ്ചരിക്കാൻ സാധിച്ചിട്ടുണ്ട്. വ്യക്തമായ നിലപാടിൽ ഉറച്ചുനിന്നുതന്നെ സിനിമ ചെയ്യുന്നതിനാൽ ആർക്കും വഴങ്ങാത്ത വ്യക്തിത്വം കൂടിയാണ് മുരളി ഗോപിയുടേത്. ടി യാൻ , കമ്മാര സംഭവം, ലെഫ്റ് റൈറ്റ് ലെഫ്റ്റ്, ഈ അടുത്ത കാലത്ത് തുടങ്ങിയ ചിത്രങ്ങൾ പരിശോധിക്കുമ്പോൾ അദ്ദേഹത്തിന്റെ ചിന്തകളുടെ മുന്നേറ്റം മനസിലാക്കാം.

ഇപ്പോള്‍ താന്‍ തിരക്കഥ ചെയ്യുന്ന ചിത്രങ്ങളെ കുറിച്ച് സംസാരിക്കുന്ന ഒരു അഭിമുഖത്തിൽ സിനിമയിലെ രാഷ്ട്രീയത്തെ കുറിച്ചും നവ മാധ്യമങ്ങളുടെ പോരായ്മയെ കുറിച്ചതും തുറന്നുപറയുകയാണ് മുരളി ഗോപി.

ചെയ്ത പല സിനിമകളും തിയേറ്ററില്‍ വിജയം നേടാതിരിക്കുകയും പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം അവ നല്ലതായിരുന്നു എന്ന് ആരെങ്കിലും പറഞ്ഞ് കേള്‍ക്കുമ്പോള്‍ വിഷമം തോന്നിയിട്ടുണ്ടെന്നും മുരളി ഗോപി പറയുകയുണ്ടായി. മുരളിഗോപിയുടെ തിരക്കഥകളെ പൊതുവിൽ കാലം അംഗീകരിക്കാൻ കാലതാമസം എടുക്കാറുണ്ട്.

എന്റെ സിനിമ തീയറ്ററില്‍ തന്നെ വിജയിക്കണം എന്നു ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. ടിയാന്‍, കമ്മാര സംഭവം പോലുള്ള സിനിമകള്‍ റീലിസ് ചെയ്തു രണ്ടു വര്‍ഷമൊക്കെ കഴിഞ്ഞ്, അത് ഭയങ്കര രസമുള്ള ആശയമായിരുന്നു, ഉഗ്രന്‍ ചിന്തയായിരുന്നു എന്നു കേള്‍ക്കുമ്പോള്‍ നിരാശ തോന്നും. കാരണം, ഞാന്‍ തിയേറ്ററുകള്‍ക്കു വേണ്ടിയാണ് സിനിമ എടുക്കുന്നത്. അവിടെ അതു ഹിറ്റാകണം.

കാലത്തിനു മുന്നേ സഞ്ചരിച്ച സിനിമ എന്നൊക്കെ ചിലര്‍ പറയും. അങ്ങനെ പറയുന്ന സുഹൃത്തുക്കളോട് ഞാന്‍ പറയും, എനിക്ക് കാലത്തിന് മുന്നേ സഞ്ചരിക്കണ്ട. എന്റെ കാലത്തില്‍ നിങ്ങള്‍ അതു കണ്ടിട്ട് കൊള്ളാമെന്ന് പറയാന്‍ കഴിയുമെങ്കില്‍ അതു ചെയ്യുക. അല്ലാതെ അത് തിയേറ്ററില്‍ നിന്നും പോയിട്ട് പിന്നെ രണ്ട് കൊല്ലം കഴിഞ്ഞിട്ട് ഇപ്പോള്‍ നല്ല സിനിമയാണെന്ന് പറയുന്നത് എന്റെ പരാജയമായിട്ടാണ് ഞാന്‍ കാണുന്നത്.

ലൂസിഫറില്‍ ഞാന്‍ ട്രൈ ചെയ്തത് മാസ് എന്റര്‍ടെയ്‌നര്‍ സിനിമ തന്നെയാണ്. അതാണ് രാജു (പൃഥ്വിരാജ്) റിലേറ്റ് ചെയ്തതും. അതു തന്നെയാണ് ആ സിനിമയുടെ വിജയവും. ജൂറിക്കു വേണ്ടി ഞാന്‍ സിനിമ എടുക്കാറില്ല. പുരസ്‌കാരങ്ങള്‍ക്കു വേണ്ടിയോ നിരൂപകപ്രശംസയ്ക്കു വേണ്ടിയോ ഞാന്‍ സിനിമ ചെയ്യാറില്ല.

നിരൂപണത്തിനു വേണ്ടി സിനിമ നിര്‍മിക്കുന്ന ഒരു വ്യക്തിയല്ല ഞാന്‍. സിനിമയിലൂടെ പ്രേക്ഷകരുമായി സംവദിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഒരു സിനിമയുടെ വിധി എന്താണെന്ന് മുന്‍കൂട്ടി പറയാന്‍ കഴിയില്ല. പെര്‍ഫോര്‍മന്‍സിന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ്. ചില സമയങ്ങളില്‍ അതു ശ്രദ്ധിക്കപ്പെടാതെ പോകാം. തിയേറ്ററില്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നത് തീര്‍ച്ചയായും സങ്കടകരമായ കാര്യമാണ്,’ മുരളി ഗോപി പറയുന്നു.

മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ മമ്മൂട്ടി സാറിനോട് സംസാരിച്ചിട്ടുണ്ടെന്നും ഒരു സിനിമ ഒരുങ്ങുന്നുണ്ടെന്നും പറഞ്ഞു. ഒപ്പം ലാലേട്ടനുമായിട്ടുള്ള സിനിമ എമ്പുരാന് ശേഷമായിരിക്കുമെന്നും മുരളി ഗോപി പറയുകയുണ്ടായി. അതോടെ മമ്മൂട്ടിയെ സാറെന്നും മോഹൻലാലിനെ ലാലേട്ടൻ എന്നും വിളിക്കുന്നതിന്റെ കാരണം അവതാരകൻ ചോദിക്കുകയുണ്ടായി.
അതിന് ലാലേട്ടൻ മൂത്ത ചേട്ടനാണെന്നും മമ്മൂക്ക പാട്രിയാർക്കാണ് , കുലപതിയാണെന്നും ഒരു ചിരിയോടെ മുരളി ഗോപി മറുപടി കൊടുത്തു .

നവ മാധ്യമങ്ങളുടെ റിപ്പോർട്ടിങ്ങിനെ കുറിച്ചും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു. ഒരു ഇന്റർവ്യൂവിൽ ഒരു വാക്ക് പറഞ്ഞാൽ ആ വാക്കിനെ വളച്ചൊടിച്ച് മറ്റൊരു രീതിയിൽ തലക്കെട്ടുകൊടുത്താണ് എഴുതുന്നത്. ഇത്തരത്തിലുള്ള വാർത്തകളെ പരിശോധിക്കുന്നതിന് ഒരു നിർമ്മാണവും ഇല്ല. അങ്ങനെ ചെയുമ്പോൾ ആളുകൾ സംസാരിക്കുന്നത് മടിക്കും. സംസാരിക്കുന്നതിൽ നിന്നും തടയുമ്പോൾ ഒരു വോയിസും ഉണ്ടാകുന്നില്ലന്നും പകരം നോയിസാണ് ഉണ്ടാകുന്നതിനും മുരളി ഗോപി പറഞ്ഞു. അതോടൊപ്പം സോഷ്യൽ മീഡിയയിലെ കമെന്റ് സെക്ഷൻ ഒരു യുദ്ധക്കളമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കുറച്ചുകാലം മുൻപ് വരെ സോഷ്യൽ മീഡിയയിൽ ഇഷുസിനെ കുറിച്ച് സംസാരിക്കുമായിരുന്നു. അത് നിർത്തിയത് താഴെ വരുന്ന കമന്റുകൾ കണ്ടിട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടോട്ടാലി ഫാസിസ്റ്റായ അപ്പ്രോച്ച് എല്ലാ മേഖലയിൽ നിന്നും വരുമ്പോൾ ആളുകൾ മിണ്ടാതിരിക്കുമെന്നും, അത് വലിയ അപകടമാണെന്നും അദ്ദേഹം പറഞ്ഞു.

പുതുതായി ഇറങ്ങിയ ചിത്രം ദൃശ്യം 2വിലെ അദ്ദേഹത്തിന്റെ തോമസ് ബാസ്റ്റിയന്‍ എന്ന ഉന്നത പൊലീസുദ്യോഗസ്ഥന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മമ്മൂട്ടിക്കൊപ്പം വണ്‍ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായും മുരളി ഗോപി എത്തുന്നുണ്ട്.

about murali gopi

More in Malayalam

Trending

Recent

To Top