Malayalam
വിവാഹ വസ്ത്രത്തിൽ നയൻസിനെ കാണണം !!
വിവാഹ വസ്ത്രത്തിൽ നയൻസിനെ കാണണം !!
ലേഡീസ് സൂപ്പർസ്റ്റാറിന്റെ വിശേഷങ്ങൾക്കായി കാത്തിരിക്കുന്ന ആരാധനാ സമൂഹത്തിന് ആശ്വാസമായി ഒരു വാർത്ത എത്തിയിരിക്കുകയാണ്. നയന്‍താരയും സംവിധായകന്‍ വിഘ്നേഷ് ശിവനുമായുള്ള വിവാഹത്തെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. വര്‍ഷങ്ങളായുള്ള സൗഹൃദം പ്രണയമായി… ഇനി വിവാഹത്തില്‍ എത്തുന്നത് എന്നായിരിക്കുമെന്നാണ് ആരാധകലോകത്തിനറിയേണ്ടത്. സോഷ്യൽ മീഡിയയിൽ സജീവമായ വിഘ്നേഷിന്റെ പോസ്റ്റുകള്‍ക്ക് താഴെ നിരന്തരം ഇവരുടെ വിവാഹത്തെക്കുറിച്ചുള്ള കമന്റുകള്‍ ഉണ്ടാവാറുണ്ട്.
ധാരാളം അഭിമുഖങ്ങളിൽ ഇരുവരും ഈ ചോദ്യം നേരിടാറുമുണ്ട്. പക്ഷെ ഇതുവരെ ഒരു വേദിയിലും വിവാഹത്തെക്കുറിച്ച് വ്യക്തമായ ഒരു ഉത്തരവും ഇരുവരും നല്‍കിയിട്ടില്ല. എന്നാല്‍, വിഘ്നേഷ് ശിവന്റെ ഏറ്റവും പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് അതുമായി ബന്ധപ്പെട്ട ഒരു സൂചനയാണോ നല്‍കുന്നതെന്നാണ് ഇപ്പോഴത്തെ സോഷ്യൽ മീഡിയ സംസാരം.
‘വിരലോട് ഉയിര്‍ കോര്‍ത്ത്,’ എന്ന അടിക്കുറിപ്പോടെ,, വിഘ്‌നേശ് പങ്കുവെച്ച ഒരു ചിത്രത്തില്‍ മോതിരമണിഞ്ഞ വിരല്‍ നെഞ്ചോട് ചേര്‍ത്ത രീതിയില്‍ കാണാം. നയന്‍താര-വിഘ്നേഷ് വിവാഹനിശ്ചയം കഴിഞ്ഞോയെന്നും ആ ദിവസത്തിലേക്ക് ഇനിയെത്ര കാത്തിരിക്കണം എന്നുമൊക്കെയാണ് ആരാധകർ അന്വേഷിക്കുന്നത്. ഒപ്പം നയൻതാരയെ വിവാഹവേഷത്തിൽ കാണാൻ കാത്തിരിക്കുന്ന ആരാധകർ എന്നാകും അത്തരമൊരു കാഴ്ചയെന്നും വിഘ്‌നേഷിന്റെ പോസ്റ്റിന് താഴെ കമെന്റ് ചെയ്യുന്നുണ്ട്.
അതേസമയം, ആരാധകരുടെ പ്രിയ താരം നയന്‍താര സോഷ്യല്‍ മീഡിയയില്‍ ഇല്ല. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമാണ് വിഘ്നേഷ്. തന്റെ സിനിമാ ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങളും ഒപ്പം നയന്‍താരയുമായുള്ള സ്നേഹത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളും ഒക്കെ ആരാധകർക്കായി പങ്കു വയ്ക്കാറുണ്ട്.
2011 ല്‍ പുറത്തിറങ്ങിയ ശ്രീരാമ രാജ്യം എന്ന ചിത്രത്തോടെ അഭിനയരംഗത്ത് നിന്ന് വിട്ടുനിന്ന നയന്‍താര തിരിച്ചു വന്നത് വിഘ്നേഷ് ഒരുക്കിയ നാനും റൗഡി താന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു. വിഘ്നേശിന്റെ കന്നി സംവിധാന സംരംഭത്തിലൊരുങ്ങിയ ആ ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്. വിഘ്നേഷിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു ആ ചിത്രം.
അതേസമയം, സീ സിനിമാ അവാർഡ് സ്വീകരിക്കാനെത്തിയ വേളയിലാണ് നയൻതാര വിഘ്നേഷുമായുളള പ്രണയത്തെക്കുറിച്ച് ആദ്യമായി തുറന്നു പറഞ്ഞത്.
”ജീവിതത്തിൽ ഒരാൾക്ക് വേണ്ടത് മനഃസമാധാനമാണ്. അത് എനിക്കിപ്പോഴുണ്ട്. കുടുംബത്തിൽ സമാധാനമുണ്ട്. മനസിനു സമാധാനമുണ്ട്. ആ സമാധാനം നിങ്ങൾക്കു തരുന്നത് അച്ഛനോ അമ്മയോ ആകാം, ഭാര്യയാകാം, ഭർത്താവാകാം, ചിലപ്പോൾ നിങ്ങൾ വിവാഹം കഴിക്കാൻ പോകുന്നയാളാകാം. എന്റെ സ്വപ്നങ്ങൾ അയാളുടെ സ്വപ്നങ്ങളായി കണ്ട്, അതിനുവേണ്ട പിന്തുണ നൽകി കൂടെ നിൽക്കുന്നത് വളരെ സന്തോഷമായ കാര്യമാണ്. അതാണ് എന്റെ സന്തോഷവും” വിഘ്നേഷിന്റെ പേരെടുത്തു പറയാതെ നയൻതാര പറഞ്ഞ വാക്കുകളാണ് ഇത് .
വിവാഹ വാർത്തയോട് മുൻപൊരിക്കൽ വിഘ്നേശ് ശിവൻ പ്രതികരിച്ചതിങ്ങനെയായിരുന്നു…
“വിവാഹ വാർത്തകൾ ഒരുപാട് തവണയായി പ്രചരിക്കുന്നു. അത് സ്വാഭാവികമാണ്. ഞങ്ങൾ ഇരുവർക്കും പ്രൊഫഷണലായ പല ലക്ഷ്യങ്ങളും നിറവേറ്റേണ്ടതായുണ്ട്. അതിന് മുമ്പ് വിവാഹത്തെക്കുറിച്ച് ചിന്തിക്കാൻ പോലുമാകില്ല. മാത്രമല്ല ഇപ്പോൾ എങ്ങനെയാണോ കാര്യങ്ങൾ മുന്നോട്ട് പോകുന്നത് അതിൽ ഞങ്ങൾ സന്തുഷ്ടരാണ്”… ഇതോടൊപ്പം തങ്ങളൊന്നിച്ചുള്ള പ്രണയകാലം മടുത്താലുടനെ വിവാഹിതരാകുമെന്നും ഹാസ്യരൂപേണ വിഘ്നേശ് പറയുകയും ചെയ്തു.
about nayanthara
