Malayalam
മഹാനടനാവാനുള്ള അടിസ്ഥാന യോഗ്യത ഇത്തരം മൗനങ്ങൾ; ലാലേട്ടനെയും മമ്മൂക്കയെയും പരിഹസിച്ച് ഹരീഷ് പേരടി
മഹാനടനാവാനുള്ള അടിസ്ഥാന യോഗ്യത ഇത്തരം മൗനങ്ങൾ; ലാലേട്ടനെയും മമ്മൂക്കയെയും പരിഹസിച്ച് ഹരീഷ് പേരടി
അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു കഴിഞ്ഞ ദിവസം നടത്തിയ പരാമര്ശങ്ങലെ തുടർന് നടി പാർവതി അമ്മയിൽ നിന്ന് രാജിവെച്ചത് വലിയ ചർച്ചയ്ക്ക് വഴി തെളിയിച്ചിരുന്നു.
സംഭവം ഇത്രയുമൊക്കെ വിവാദം ആയിട്ടും പ്രതികരിക്കാന്‍ സൂപ്പര്‍ താരങ്ങള്‍ പ്രതികരിക്കാത്തത് വലിയ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിട്ടുണ്ട്.ഇതിനെതിരെ നടന് ഹരീഷ് പേരടി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ചര്‍ച്ചയാവുകയാണ്.
ഹരീഷ് പേരടിയുടെ കുറിപ്പ്,
ഇവര്‍ രണ്ടു പേരോടുമുള്ള എന്റെ ആരാധന ദിവസവും കൂടിക്കൂടി വരികയാണ്.ഏതൊരു പ്രശനത്തിലും സംഘര്‍ഷം ഒഴിവാക്കാന്‍ വേണ്ടി ഇവര്‍ സ്വീകരിക്കുന്ന മൗനം.അത് നമ്മള് കണ്ടൂ പഠിക്കേണ്ടതാണ്.മഹാനടനാവാനുള്ള അടിസ്ഥാന യോഗ്യത ശരിക്കും ഇത്തരം മഹാമൗനങ്ങളാണെന്ന് ഞാന്‍ തിരിച്ചറിയുന്നു.എല്ലാത്തിലും കേറി അഭിപ്രായം പറയുന്ന എന്നോടൊക്കെ എനിക്ക് പുച്ഛം തോന്നുന്നു.പുതുതായി തുടങ്ങിയ ശ്രീനാരയാണ സര്‍വകലാശാലയില്‍ മൗനം ഒരു പാഠ്യ വിഷയമായി മാറ്റുകയും അവിടെ ഇവര്‍ രണ്ടുപേരും അതിഥി അധ്യാപകരായി എത്തുകയും ചെയ്യതാല്‍ സംഘര്‍ഷങ്ങളും കൊലപാതകങ്ങളും ഒന്നുമില്ലാത്ത ഒരു പുതിയ കേരളത്തെ നമുക്ക് നിഷ്പ്രയാസം വാര്‍ത്തെടുക്കാന്‍ പറ്റും
