Malayalam
‘എന്റെ ബോഡി, എന്റെ ഡ്രസ്, എന്റെ ചോയിസ് അത് അവൾ വ്യക്തമായി പറഞ്ഞു’ സന്ധ്യ കഴിഞ്ഞാല്‍ തന്‌റെ ഫേവറൈറ്റ് മല്‍സരാര്‍ത്ഥി അവനാണ്; സന്ധ്യയുടെ ഭർത്താവ് മനോജ് പറയുന്നു
‘എന്റെ ബോഡി, എന്റെ ഡ്രസ്, എന്റെ ചോയിസ് അത് അവൾ വ്യക്തമായി പറഞ്ഞു’ സന്ധ്യ കഴിഞ്ഞാല്‍ തന്‌റെ ഫേവറൈറ്റ് മല്‍സരാര്‍ത്ഥി അവനാണ്; സന്ധ്യയുടെ ഭർത്താവ് മനോജ് പറയുന്നു
നര്‍ത്തകിയും നൃത്താധ്യാപികയും കംപോസറുമായി കലാജീവിതം തുടരുമ്പോള്‍ മറ്റ് മേഖലകളിലേക്കും ചുവടുവയ്‍ക്കുകയ യായിരുന്നു സന്ധ്യാ മനോജ്. മോഡലിംഗിലും മുഖം പതിപ്പിച്ച സന്ധ്യ ഒഡീസിയില്‍ മലയാളത്തിന്റെ അഭിമാനമാണ്. ബിഗ് ബോസ് മൂന്നാം സീസണിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാള് കൂടിയാണ് സന്ധ്യ
ബിഗ് ബോസില്‍ അധികം വഴക്കുകളിലോ തര്‍ക്കങ്ങളിലോ ഒന്നും പെടാത്ത മല്‍സരാര്‍ത്ഥി. എന്നാല്‍ അടുത്തിടെയാണ് തന്‌റെ വസ്ത്രധാരണത്തെ കുറിച്ചുളള പരാമര്‍ശത്തിന് ഫിറോസ് ഖാന് സന്ധ്യ വായടപ്പിക്കുന്ന മറുപടി നല്‍കിയത്.
തന്‌റെ ബോഡി ആര്‍ക്കും ജഡ്ജ് ചെയ്യാനുളളതല്ലാ എന്നാണ് അന്ന് സന്ധ്യ ബിഗ് ബോസ് ഹൗസില്‍ പറഞ്ഞത്. അതേസമയം ഈ സംഭവത്തെ കുറിച്ച് ഒരു ഓൺലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സന്ധ്യയുടെ ഭര്‍ത്താവ് മനോജ് മനസുതുറന്നിരുന്നു. സന്ധ്യ കഴിഞ്ഞാല്‍ ബിഗ് ബോസ് ഹൗസിലെ തന്‌റെ ഫേവറൈറ്റ് മല്‍സരാര്‍ത്ഥി ആരാണെന്നും മനോജ് പറഞ്ഞു.
മനോജിന്റെ വാക്കുകളിലേക്ക്
നമ്മുടെ നാട്ടില് മാത്രമാണോ എന്ന് അറിഞ്ഞുകൂടാ ഈ പെണ്ണുങ്ങളുടെ വേഷത്തെ കുറിച്ച് ആണുങ്ങള്‍ക്ക് ഒരു അഭിപ്രായമുണ്ടെന്ന് മനോജ് പറയുന്നു. അത് എന്തോ ഒരു ഉയര്‍ന്ന ലെവലില്‍ നിന്ന് നമ്മള് നിന്‌റെ നല്ലതിന് വേണ്ടിയിട്ടാണ് ഈ പറയുന്നത് അങ്ങനെയൊരു ഇത് ഉണ്ട് നമ്മുടെ സംസ്‌കാരത്തില്. ഇപ്പോ ചിലര് തന്നെ വലിയ കേമമായിട്ട് പറയുന്നത് എനിക്കതൊന്നും പ്രശ്‌നമല്ല, ഞാനെന്‌റെ വൈഫിനെയും മോളെയും എന്ത് ഇടാനും ഞാന്‍ സമ്മതിക്കും എന്നാണ്.
അപ്പോ അവിടെയും ആ ഒരു എനിക്കാണ് മേധാവിത്വം, ഞാന്‍ മഹാനാണ് എന്റെ പെര്‍മിഷനോട് കൂടി അവര് ഇടുന്നു. അതല്ല വേണ്ടത്. ഒരു സ്ത്രീയാണ്, അവരൊരു വ്യക്തിയാണ് അവര്‍ക്ക് ഇഷ്ടമുളളത് പോലെ അവര് ഇടുന്നു. എനിക്ക് ഇഷ്ടമോ ഇഷ്ടമില്ലായമയോ അത് എനിക്ക് രേഖപ്പെടുത്താം. അതില് കൂടുതല്‍ കേറി ഇടപെടരുത്. അന്നത്തെ ഒരു സാഹചര്യത്തില് സന്ധ്യ പ്രതികരിച്ചത് നന്നായെന്ന് എനിക്ക് തോന്നി.
കാരണം സന്ധ്യക്ക് അതുവരെ ഒരു എയര്‍ടൈമും കൊടുക്കുന്നില്ലായിരുന്നു. അപ്പോ ഇങ്ങനെയൊരു രീതിയില് പറഞ്ഞു. അതൊരു ഹേര്‍ട്ടിംഗ് ആണെങ്കിലും എല്ലാവര്‍ക്കും വേണ്ടിയിട്ട് സന്ധ്യ ആ ഒരു സ്റ്റാന്‍സ് ക്ലിയറാക്കി. എന്റെ ബോഡി, എന്റെ ഡ്രസ്, എന്റെ ചോയിസ്. അത് അവള് വളരെ വ്യക്തമായിട്ട് പറഞ്ഞു. അത് സന്ധ്യയുടെ മാത്രമല്ല എല്ലാ സ്ത്രീകളുടെയും ഒരു പ്രതികരണമായിട്ട് ഞാന്‍ വിചാരിച്ചു. അഭിമുഖത്തില്‍ മനോജ് പറഞ്ഞു.
ബിഗ് ബോസ് ഹൗസില്‍ സന്ധ്യ കഴിഞ്ഞാല്‍ റംസാനാണ് തന്‌റെ ഇഷ്ടമല്‍സരാര്‍ത്ഥിയെന്നും മനോജ് പറയുന്നു. ഇതിനുളള കാരണവും മനോജ് വ്യക്തമാക്കി. സന്ധ്യ കഴിഞ്ഞാല്‍ ഫേവറൈറ്റ് ആരെന്നുളളത് അത് ഇങ്ങനെ മാറി മാറി വരും. ഇപ്പോ എനിക്ക് ഈ മൂവ്‌മെന്റ്‌സ് ഒകെ ഭയങ്കര ഇഷ്ടമാണ്. അതുകൊണ്ട് റംസാനെ ഭയങ്കര ഇഷ്ടമാണ്. കാരണം അവന് ഭയങ്കര മൂവ്‌മെന്റ്‌സും നല്ല എനര്‍ജിയുമുണ്ട്.
