ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ മാത്രമേ മമ്മൂക്ക ധരിക്കാറുള്ളൂവെന്ന് കേട്ടിരുന്നതെങ്കിലും അങ്ങനെയൊരു പിടിവാശിയുമില്ല; പക്ഷെ സോഫ്റ്റ് മെറ്റീരിയലാണ് അദ്ദേഹത്തിന് ഇഷ്ടം…

2009ല്‍ കേരള കഫെ എന്ന ചിത്രത്തില്‍ വസ്ത്രാലങ്കാരം ചെയ്താണ് സമീറ സനീഷ് സിനിമയിലേക്ക് എത്തിയത്. ഡാഡി കൂള്‍, ബെസ്റ്റ് ആക്ടര്‍, പ്രാഞ്ചിയേട്ടന് ആന്‍ഡ് ദ സെയിന്റ്, ഇമ്മാനുവല്‍, കസബ, പുത്തന്‍ പണം തുടങ്ങി നിരവധി മമ്മൂട്ടി ചിത്രങ്ങള്‍ക്കും മറ്റ് ചിത്രങ്ങള്‍ക്കും സമീറ വസ്ത്രാലങ്കാരം ചെയ്തിട്ടുണ്ട്.
ഇപ്പോൾ ഇതാ മമ്മൂട്ടിക്ക് വസ്ത്രങ്ങള്‍ ഒരുക്കിയ അനുഭവങ്ങള്‍ പങ്കുവച്ച് സമീറ സനീഷ്.
വളരെ സോഫ്റ്റ് ആയ മെറ്റീരിയല്‍ ആണ് മമ്മൂക്കയ്ക്ക് പൊതുവേ ഇഷ്ടം. ബെസ്റ്റ് ആക്ടര്‍ സിനിമ ചെയ്യുന്ന സമയത്ത് എല്ലാം കട്ടി കൂടിയ ഡ്രസ്സുകള്‍ ആയിരുന്നു. അന്ന് മമ്മൂക്കയ്ക്ക് സോഫ്റ്റ് ആണ് ഇഷ്ടം എന്ന് തനിക്ക് അറിയില്ലായിരുന്നു. ആ സമയത്ത് മീറ്ററിന് 60 രൂപ വിലയുള്ള തുണിയില്‍ വരെ മമ്മൂക്കയ്ക്ക് ഷര്‍ട്ട് തയ്ച്ചുകൊടുത്തിട്ടുണ്ട് എന്ന് സമീറ പറഞ്ഞു.
എത്ര മോശം ഡ്രസ്സ് കൊടുത്താലും മമ്മൂക്ക അതിട്ടാല്‍ ഒരു സമ്പന്നനായ വ്യക്തിയുടെ വസ്ത്രങ്ങള്‍ പോലെ തോന്നിക്കും.
അതിനാല്‍ അത്തരം കഥാപാത്രങ്ങള്‍ക്ക് ഡിസൈന്‍ ചെയ്യുമ്പോള്‍ പരമാവധി ഡള്‍ ആക്കിയാണ് ഡിസൈന്‍ ചെയ്യാറുള്ളത്. ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ മാത്രമേ മമ്മൂക്ക ധരിക്കാറുള്ളൂ എന്നാണ് കേട്ടിരുന്നതെങ്കിലും അങ്ങനെയൊരു പിടിവാശിയുമില്ലാത്ത ആളാണ് അദ്ദേഹം. എന്നാല്‍ മറ്റ് പല നടന്മാരും ബ്രാന്‍ഡുകള്‍ വേണമെന്ന് പ്രത്യേകം പറയാറുണ്ടെന്നും സമീറ പറയുന്നു
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...