Connect with us

സായിയുടെ ഓസ്കാർ അവാർഡ് ഡാൻസ്!

Malayalam

സായിയുടെ ഓസ്കാർ അവാർഡ് ഡാൻസ്!

സായിയുടെ ഓസ്കാർ അവാർഡ് ഡാൻസ്!

ബിഗ് ബോസ് ഹൗസിൽ അടിയും വഴക്കും തന്നെയാണ് കൂടുതൽ ഉണ്ടാകാറുള്ളത്. എന്നാൽ, മുൻപുള്ള സീസണിൽ നിന്നൊക്കെ വ്യത്യസ്തമായി നിസ്സാര കാര്യങ്ങൾക്കാണ് ഈ സീസണിലെ മത്സരാർത്ഥികൾ തല്ലു കൂടുന്നത്.

കഴിഞ്ഞ ദിവസത്തെ അടികള്‍ പരിഹരിക്കാന്‍ മോഹന്‍ലാല്‍ ശ്രമിച്ചിരുന്നു. അതേസമയം സായ് വിഷ്ണുവും ഡിമ്പലും തമ്മിലുള്ള പ്രശ്‌നം മോഹന്‍ലാലിന് മുന്നില്‍ പോലും പരിഹരിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് ഉണ്ടായത്. ഇന്നലത്തെ എപ്പിസോഡിലെ സായി ഡിമ്പൽ പ്രശ്നം പ്രേക്ഷകരും ചർച്ചയാക്കിയിരിക്കുകയാണ്. മോഹൻലാൽ നീതി പുലർത്തിയില്ല എന്ന ആക്ഷേപവും ഉയരുന്നുണ്ട്.

പോയ വാരത്തിൽ സായിയുടെയും ഡിമ്പലിന്റെയും ഇടയിൽ വലിയ വഴക്ക് നടന്നിരുന്നു. മോർണിംഗ് ആക്ടിവിറ്റിയിൽ ഡിമ്പലിന് കിട്ടിയ ടാസ്ക് മറ്റുമത്സരാർഥികളിൽ നന്നാക്കേണ്ട ഒരു സ്വഭാവം പറയാനായിരുന്നു. അതിന് ഡിമ്പൽ പൊതുവായി പറഞ്ഞത് അത്തരത്തിൽ ഒരാളെയും മാറ്റാൻ സാധിക്കില്ലെന്നും ഓരോരുത്തർക്കും അവരവരുടേതായ സ്വഭാവമുണ്ടെന്നുമായിരുന്നു. എന്നാലും ആക്ടിവിറ്റി ചെയ്യുന്നതിന്റെ ഭാഗമായി ഡിമ്പൽ ഓരോരുത്തരെയും വിളിച്ച് ചെറിയ സജഷൻ പറഞ്ഞിരുന്നു.

എന്നാൽ, സായിയോട് പറഞ്ഞ കാര്യം സായിക്ക് ഇഷ്ടപ്പെടാതെ വരുകയും സായി അത് ചോദ്യം ചെയ്യുകയും ഉണ്ടായി. അതിനെ കുറിച്ച് കഴിഞ്ഞ എപ്പിസോഡിൽ മോഹൻലാൽ സായിയോടും ഡിമ്പലിനോടും ചോദിച്ചു. മോണിംഗ് ആക്ടിവിയില്‍ നടന്ന സംഭവും തുടര്‍ന്നുണ്ടായ പ്രശ്‌നവുമെല്ലാം സായ് വിശദീകരിച്ചു. ഡിമ്പല്‍ താന്‍ പറയുന്നത് കേള്‍ക്കാന്‍ തയ്യാറായിരുന്നില്ലെന്നും സായ് പറഞ്ഞു. പിന്നാലെ മോഹന്‍ലാല്‍ ഡിമ്പലിനോടും ചോദിക്കുകയുണ്ടായി.

ഡിമ്പല്‍ സായിയുടെ മാനസിക നില ശരിയല്ലെന്നും ഇങ്ങനെത്തെ ഒരാളെ ആണോ ഇങ്ങോട്ട് കൊണ്ടു വരുന്നതെന്ന് ചോദിച്ചതിനെ കുറിച്ചായിരുന്നു മോഹന്‍ലാലിന് അറിയേണ്ടിയിരുന്നത്. രണ്ടു പേരുടേയും മാനസികനില പരിശോധിച്ചതാണെന്നും രണ്ടു പേരും നോര്‍മല്‍ ആണെന്നുമാണ് ഡോക്ടര്‍ പറഞ്ഞതെന്നും അങ്ങനെയൊന്നും പറയാന്‍ പാടില്ലെന്നും അദ്ദേഹം ഡിമ്പലിനോട് പറഞ്ഞു. തന്റെ പദ പ്രയോഗം ശരിയായിരുന്നില്ലെന്ന് ഡിമ്പലും ഏറ്റുപറഞ്ഞു.

എന്നാൽ അവിടെ ഉണ്ടായ വഴക്കിൽ ഡിമ്പലിനെ മാത്രമാണ് ലാലേട്ടൻ കുറ്റം പറഞ്ഞത്. രണ്ടുപേരുടെ ഭാഗത്തും തെറ്റുണ്ടായിരുന്നു. സായിയെ കുറിച്ച് ഡിമ്പൽ പറഞ്ഞത് ദേഷ്യം കുറക്കണം എന്ന് മാത്രമായിരുന്നു. അത് വ്യക്തമായി മോഹൻലാലും പറഞ്ഞിട്ടുള്ള കാര്യമാണ്. പിന്നീട് അത് ചോദ്യം ചെയ്ത സായി തുടക്കം മുതൽ ഡിമ്പലിനോട് ദേഷ്യത്തോടെയാണ് സംസാരിച്ചത്. അതുകൊണ്ടാണ് ഡിമ്പൽ കേൾക്കാൻ കൂട്ടാക്കാതിരുന്നത്.

അതേസമയം, ഇന്നലെയും സായി ഡിമ്പലിനെ പ്രൊവോക്ക് ചെയ്തിരുന്നു. സായിയുടെ പാട്ട് കേള്‍ക്കുകയും സായ് സേഫ് ആണെന്ന് വ്യക്താവുകയും ചെയ്തപ്പോഴാണ് സായി ഡിമ്പലിനെ പ്രൊവോക്ക് ചെയ്യാൻ ശ്രമിച്ചത്. തന്റെ പാട്ടു കേട്ടതോടെ സായ് നൃത്തം ചെയ്യാന്‍ ആരംഭിച്ചു.

നിന്നിടത്തു നിന്നും ഡിമ്പലിന് അരികിലേക്ക് വന്നായിരുന്നു സായിയുടെ ഡാന്‍സ്. ഇതോടെ ഡിമ്പല്‍ എഴുന്നേറ്റ് നിന്ന് പ്രതികരിച്ചു. ഈ കാണിച്ചത് എന്താണെന്നും ഇത് പ്രകോപിപ്പിക്കല്‍ അല്ലേയെന്നും ഡിമ്പൽല്‍ ചോദിച്ചു. പുറത്തായിരുന്നുവെങ്കില്‍ വച്ച് കീറിയേനെ എന്നും ഡിമ്പൽ പറഞ്ഞു. ഇതിന് എന്താണ് പറയാനുള്ളതെന്ന് ഡിമ്പല്‍ മോഹന്‍ലാലിനോട് ചോദിച്ചു.

എന്താണ് പ്രശ്‌നമെന്ന് ചോദിച്ചു കൊണ്ട് മോഹന്‍ലാല്‍ വീണ്ടും ഇടപെട്ടു. സായ് സന്തോഷത്തില്‍ കളിച്ചതല്ലേ എന്നായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം. സായിയോട് പ്രകോപിപ്പിക്കാന്‍ ചെയ്തതാണോ എന്നും മോഹന്‍ലാല്‍ ചോദിച്ചു. എന്നാല്‍ അല്ലെന്നായിരുന്നു സായിയുടെ മറുപടി.

പിന്നാലെ സംഭവം സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായി മാറിയിരിക്കുകയാണ്. സായ് ചെയ്തത് മനപ്പൂര്‍വ്വം ആണെന്നും വളരെ മോശം പെരുമാറ്റമാണ് സായിയുടേത് എന്നുമാണ് ഉയരുന്ന വിമര്‍ശനങ്ങള്‍. സായിയുടെ എക്സ്പ്രെഷനിൽ നിന്നും വ്യക്തമാണ് ഡിമ്പലിനെ പ്രൊവോക്ക് ചെയ്തതാണെന്ന്. ഇതൊക്കെ കൊച്ചു കുട്ടികൾക്ക് വരെ മനസിലാക്കാവുന്നതേ ഉള്ളു എന്നും പ്രേക്ഷകർ പറയുന്നുണ്ട്. ഈ ഒറ്റ പ്രശ്നത്തോടെ ഡിമ്പലിന് ആരാധകർ വീണ്ടും കൂടിയിരിക്കുകയാണ്.

about bigg boss

Continue Reading
You may also like...

More in Malayalam

Trending