Malayalam
സ്കാനിങ്ങിൽ അത് കണ്ടെത്തി! എല്ലാവരും പ്രാർത്ഥിക്കണം….. ശരണ്യയ്ക്ക് വീണ്ടും ട്യൂമർ! കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി അമ്മ
സ്കാനിങ്ങിൽ അത് കണ്ടെത്തി! എല്ലാവരും പ്രാർത്ഥിക്കണം….. ശരണ്യയ്ക്ക് വീണ്ടും ട്യൂമർ! കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി അമ്മ
മലയാളികളുടെ മനസിനെ ഉലച്ച സംഭവമായിരുന്നു ടെലിവിഷൻ – സീരിയൽ താരം ശരണ്യയുടെ കാൻസർ രോഗ ബാധയും അതിനെ തുടർന്ന് അവർ കടന്നു പോയ പ്രതിസന്ധികളും. രോഗാവസ്ഥ നിരന്തരം വേട്ടയാടിയപ്പോള്‍ ചികിത്സക്കായി ശരണ്യ അനുഭവിച്ച സാമ്പത്തിക പ്രതിസന്ധി സമൂഹമാധ്യമങ്ങളിലൂടെ നേരത്തേ വാര്‍ത്തയായിരുന്നു.
മിനി സ്ക്രീനില്‍ നിന്നും വെളളിത്തിരയില്‍ ചുവടുറപ്പിക്കുന്നതിനിടെയാണ് 2012ല്‍ അര്‍ബുദരോഗം വില്ലനായെത്തിയത്. ശാരീരികാവശത നേരിട്ടപ്പോഴും കലയെ കൈവിടാതെ ശരണ്യ കൂടെ നിര്‍ത്തി.
ഒന്നും രണ്ടും തവണയല്ല, ഒൻപത് തവണയാണ് ട്യൂമര്‍ നീക്കം ചെയ്യാന്‍ തലയ്ക്ക് ശസ്ത്രക്രിയ വേണ്ടി വന്നത്. അവസാന ശസ്ത്രക്രിയയില്‍ ട്യൂമര്‍ നീക്കിയെങ്കിലും അരയ്ക്ക് താഴോട്ട് തളര്‍ന്ന് ശരണ്യ കിടപ്പിലായി. ഒട്ടും വൈകാതെ പീസ് വാലിയില്‍ ചികിത്സക്കായി ശരണ്യയെ എത്തിച്ചു. ഇടതടവില്ലാത്ത ഫിസിയോതെറാപ്പിയും മറ്റ് സാന്ത്വന ചികിത്സയും ഫലം ചെയ്തു.
ഫിസിയോ തെറാപ്പി ഫലം കാണുകയും ശരണ്യ പതുക്കെ നടന്ന് തുടങ്ങുകയും ചെയ്ത് തുടങ്ങി. രോഗമൊരുക്കിയ കഷ്ടതകള്‍ തരണം ചെയ്ത്, കൈവിട്ടുപോയി എന്ന് കരുതിയിരുന്ന ജീവിതം ശരണ്യ തിരിച്ച് കൊണ്ടുവരികയായിരുന്നു
അതിനിടെ പുതുവർഷത്തിൽ ശരണ്യ പുതിയ യൂടൂബ് ചാനലും ആരംഭിച്ചു. ശരണ്യയുടെ കൊച്ചുവിശേഷങ്ങളും പാചകവുമെല്ലാം ചാനലിലൂടെ ആരാധകരുമായി നിരന്തരം പങ്കുവെക്കാറുണ്ട്.
ഈ സന്തോഷ നിമിഷത്തിനിടയിൽ ദുഖകരമായ ഒരു വാർത്തയാണ് പുറത്ത് വരുന്നത്. ശരണ്യയെ വീണ്ടും രോഗത്തിന്റെ ബുദ്ധിമുട്ടുകൾ പിടിമുറുക്കിയിരിക്കുകയാണ്. സിറ്റി ലൈറ്റ്സ് എന്ന യൂ ട്യൂബ് ചാനലിൽ ഇക്കുറി ശരണ്യയ്ക്കു പകരം അമ്മയാണ് എത്തിയത്.
അമ്മയുടെ വാക്കുകൾ
‘വിഡിയോയിൽ ശരണ്യയില്ല… അവൾ കൂടെയില്ല, പക്ഷേ അവളുടെ പ്രിയപ്പെട്ട കുട്ടൂസൻ എന്റെ കൂടെയുണ്ട്. അവൾക്ക് വീണ്ടും വയ്യാണ്ടായി,കിടക്കുവാണ്. ആരോഗ്യത്തിന് നല്ല പ്രശ്നമുണ്ട്. രണ്ട് മാസം മുമ്പ് നടത്തിയ സ്കാനിങ്ങിൽ വീണ്ടും ട്യൂമർ വളരുന്നതായി കണ്ടു. അത് വീണ്ടും സർജറി ചെയ്യണമെന്നാണ് ഡോക്ടർമാർ പറയുന്നത്. എല്ലാവരും അവൾക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് അമ്മ വേദനയോടെ പറയുന്നു.അവൾ ഒരേ കിടപ്പായിരുന്നു. അന്ന് ഡിസ്ചാർജായി വന്നപ്പോൾ വലിയ ഹാപ്പിയായിരുന്നു. അസുഖം ഇനി വരില്ല, പൂർണമായി വിട്ടുപോയി എന്ന സന്തോഷമായിരുന്നു അവൾക്ക്. പക്ഷേ വീണ്ടും വന്നപ്പോൾ വല്ലാത്ത അവസ്ഥയായെന്ന് ശരണ്യയുടെ ‘അമ്മ പറയുന്നു.
കഴിഞ്ഞ 15നായിരുന്നു ശരണ്യയുടെ പിറന്നാൾ. പിറന്നാൾ വിശേഷങ്ങളെല്ലാം ആരാധകർക്കായി പങ്കുവെച്ചിരുന്നു. പിറന്നാള്‍ ദിനത്തില്‍ നന്ദുവിനെയും കൂട്ടിയാണ് സീമ ജി നായര്‍ ശരണ്യയെ കാണാനായി എത്തിയത്.
നന്ദുവും ശരണ്യയും തനിക്ക് മക്കളാണെന്നായിരുന്നു സീമ പറഞ്ഞത് . ആഘോഷത്തിന്റെ ചിത്രങ്ങളും ഒരു കുറിപ്പും സീമ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു . നിമിഷ നേരം കൊണ്ടു തന്നെ പോസ്റ്റ് വൈറലായി മാറിയത്
ഇന്നലെ മാര്‍ച്ച് 15, എനിക്ക് പ്രിയപ്പെട്ട ഒരുപാട് പേരുടെ പിറന്നാള്‍ ആയിരുന്നു.. അദിതി, രഞ്ജിത്, ഡിമ്പിള്‍, ശരണ്യ.. എല്ലാവരും പ്രിയപ്പെട്ടവര്‍.. പക്ഷെ എന്റെ കഥയിലെ രാജകുമാരി ശരണ്യ ആയിരുന്നു.. അതിജീവനത്തിന്റെ രാജകുമാരി..
എന്റെ മോള്‍ക്ക് ഞാന്‍ ഇന്നലെ കൊടുത്ത ബിഗ് സര്‍പ്രൈസ്, അതിജീവനത്തിലെ ‘രാജകുമാരനു’മായുള്ള അപ്രതീക്ഷ കൂടിക്കാഴ്ച്ച ആയിരുന്നു.. പെട്ടെന്ന് ആ രാജകുമാരന്‍ വീട്ടിലേക്കു വന്നപ്പോള്‍ എന്റെ മോളുടെ മുഖത്തുണ്ടായ സന്തോഷവും അത്ഭുതവും വിവരിക്കാന്‍ പറ്റില്ല എന്നാണ് സീമ പറയുന്നത്.
ആ അപ്രതീക്ഷിതമായ കൂടികാഴ്ച്ചയുടെ സന്തോഷത്തില്‍ നിന്ന് അവള്‍ പുറത്തു വന്നിട്ടുണ്ടായിരുന്നില്ല.. എന്റെ നന്ദുട്ടനും അങ്ങനെ തന്നെ ആയിരുന്നു.. എന്റെ ജീവിതത്തില്‍ എന്നും ഓര്‍ത്തു വെക്കുന്ന അപൂര്‍വ നിമിഷത്തിന്റെ ഓര്‍മ്മയാവും ഇത്..
എനിക്ക് മാത്രം അല്ല.. അപ്പോള്‍ അവിടെ ഉണ്ടായിരുന്ന എല്ലാവര്‍ക്കും അങ്ങനെ തന്നെയാവും അത്.. നമ്മള്‍ പഠിക്കേണ്ടുന്ന രണ്ട് പാഠ പുസ്തകങ്ങളുടെ നടുവില്‍ ആയിരുന്നു വീട്ടില്‍ ഉള്ള എല്ലാവരും.. അപൂര്‍വങ്ങളില്‍ അപൂര്‍വമായ രണ്ട് രോഗങ്ങളോട് പൊരുതുന്ന എന്റെ പ്രിയ മക്കള്‍.. അവര്‍ നല്‍കുന്ന പോസിറ്റീവ് എനര്‍ജി, ആത്മ വിശ്വാസം, എന്തിനെയും നേരിടാനുള്ള ധൈര്യം..
വെറും വാക്കുകള്‍ കൊണ്ട് തീരില്ല ഒന്നും.. അമൂല്യമായ രണ്ട് രക്നങ്ങള്‍.. അപൂര്‍വമായ രണ്ട് നക്ഷത്രങ്ങള്‍.. നന്ദുമോന്റെ ഭാഷ കടമെടുത്താല്‍, ‘പുകയരുത് ജ്വലിക്കണം’… ഈ അപൂര്‍വ കൂടികാഴ്ച്ചക്ക് അവസരം ഒരുക്കിയ ജഗദീശ്വരന് നന്ദി പറയുന്നു..എന്നും സീമ കുറിപ്പിലൂടെ പറഞ്ഞത്
