Malayalam
മമ്മൂക്കയില്‍ നിന്നാണ് ആ ശീലം തുടങ്ങിയത്; ലാലേട്ടനിലും മമ്മൂക്കയിലും കണ്ട് പഠിക്കേണ്ട കാര്യങ്ങളെ കുറിച്ച് ആശ ശരത്ത്
മമ്മൂക്കയില്‍ നിന്നാണ് ആ ശീലം തുടങ്ങിയത്; ലാലേട്ടനിലും മമ്മൂക്കയിലും കണ്ട് പഠിക്കേണ്ട കാര്യങ്ങളെ കുറിച്ച് ആശ ശരത്ത്
മിനിസ്‌ക്രീനിലൂടെ എത്തി ബിഗ്‌സ്‌ക്രീനില്‍ തന്റേതായ ഇടം നേടിയ താരമാണ് ആശാ ശരത്ത്. സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി മലയാളത്തില്‍ തിളങ്ങി നില്‍ക്കുകയാണ് താരം. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും അഭിനയിച്ച താരമാണ് ആശാ ശരത്ത്. നായികാ വേഷങ്ങള്‍ക്ക് പുറമെ സഹനടിയായുളള റോളുകളിലും നടി മോളിവുഡില്‍ അഭിനയിച്ചു.
മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും നായികയായി എത്തിയ ആശയെ പ്രേക്ഷകര്‍ക്ക് സുപരിചിതയാക്കിയത് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പരമ്പരയായ കുങ്കുമപ്പൂവ് ആയിരുന്നു. അഭിനയത്തിന് പുറമെ നര്‍ത്തകി എന്ന നിലയിലും തിളങ്ങി നില്‍ക്കുകയാണ് താരം. നിരവധി സ്റ്റേജുകളില്‍ നൃത്തം അവതരിപ്പിച്ച് ആശാ ശരത്ത് പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി.
അതേസമയം മമ്മൂക്കയ്ക്കും ലാലേട്ടനുമൊപ്പം പ്രവര്‍ത്തിച്ച അനുഭവം ഒരഭിമുഖത്തില്‍ ആശ പങ്കുവെച്ചിരുന്നു. മമ്മൂക്ക ചെയ്യുന്നത് കണ്ടാണ് തലേദിവസം തന്നെ സ്‌ക്രിപ്റ്റ് കാണാപാഠം പഠിക്കുന്ന ശൈലി താനും രൂപപ്പെടുത്തിയതെന്ന് ആശാ ശരത്ത് പറയുന്നു. ഇവരുടെയൊക്കെ ഡെഡിക്കേഷന് മുന്‍പില്‍ നമ്മളൊന്നും ഒന്നുമല്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
ഒരു ദിവസം ഹോട്ടലില്‍ നിന്ന് ലൊക്കേഷന്‍ കഴിഞ്ഞ് ഇറങ്ങുമ്പോള്‍ മമ്മൂക്കയുടെ കയ്യില്‍ രണ്ട് പേപ്പര്‍ കണ്ടു. അപ്പോള്‍ ഞാന്‍ ചോദിച്ചു ഇതെന്താണ്. അപ്പോള്‍ മമ്മൂക്ക പറഞ്ഞു. നാളത്തേക്കുളള സ്‌ക്രിപ്റ്റ് ആണെന്ന്. ശരിക്കും ഞെട്ടി. ഞാന്‍ ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല. ഇത്രയും വലിയ ഒരു നടന്‍ നാളത്തെ സീന്‍ ഇന്ന് വായിച്ചുനോക്കുന്നു എന്ന് പറയുമ്പോള്‍ ആ ഡെഡിക്കേഷന് മുന്‍പില്‍ നമ്മള്‍ നമസ്‌ക്കരിച്ചേ പറ്റൂ.
പിന്നീട് ഞാന്‍ പറയുമായിരുന്നു. എനിക്കും തരണം സ്‌ക്രിപ്റ്റ് എനിക്കും തലേദിവസം വായിച്ചുപഠിക്കണം എന്നൊക്കെ. അങ്ങനെയുളള ഒരുപാട് കാര്യങ്ങള്‍ നമുക്ക് ഇവരില്‍ നിന്ന് പഠിക്കാനുണ്ട്. അത് പോലെ ഒന്നാണ് കൃത്യനിഷ്ഠ. ലാലേട്ടനെയൊക്കെ സംബന്ധിച്ച് പറയുകയാണെങ്കില്‍ നമ്മള്‍ ചിലപ്പോള്‍ ഏഴുമണി എന്ന് പറഞ്ഞാല്‍ ഏഴേകാല്‍ ആകും. ലാലേട്ടനൊക്കെ 6.55ന് അവിടെ എത്തിയിട്ടുണ്ടാകും. അങ്ങനെ ഇവരില്‍ നിന്നൊക്കെ പഠിക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. ആശാ ശരത്ത് പറഞ്ഞു.
അതേസമയം രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത വര്‍ഷം എന്ന സിനിമയിലാണ് മമ്മൂട്ടിയുടെ നായികയായി ആശാ ശരത്ത് ആദ്യം അഭിനയിച്ചത്. പിന്നീട് പുളളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തിലും മമ്മൂട്ടിയുടെ നായികയായി ആശാ ശരത്ത് എത്തി. മേജര്‍ രവി സംവിധാനം ചെയ്ത കര്‍മ്മയോദ്ധയിലാണ് നടി ആദ്യമായി ലാലേട്ടനൊപ്പം അഭിനയിച്ചത്. തുടര്‍ന്ന് ദൃശ്യം, മുന്തിരിവളളികള്‍ തളിര്‍ക്കുമ്പോള്‍, 1971 ബിയോണ്ട് ദ ബോര്‍ഡേഴ്സ്, ഡ്രാമ, ദൃശ്യം 2 തുടങ്ങിയ സിനിമകളിലും ഇരുവരും ഒന്നിച്ചഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും അഭിനയിച്ച താരമാണ് ആശാ ശരത്ത്.
