Malayalam
കാര്‍ത്തുമ്പിയ്ക്ക് കൊടുത്ത വാക്ക് മാധവന്‍ പാലിച്ചു; ‘പോരുന്നോ എന്റെ കൂടെ’; സന്ധ്യയെ വിളിച്ച് ലാലേട്ടന്‍
കാര്‍ത്തുമ്പിയ്ക്ക് കൊടുത്ത വാക്ക് മാധവന്‍ പാലിച്ചു; ‘പോരുന്നോ എന്റെ കൂടെ’; സന്ധ്യയെ വിളിച്ച് ലാലേട്ടന്‍
ബിഗ് ബോസ് സീസൺ ത്രീ വ്യത്യസ്തതകളോടെ മുന്നേറുകയാണ്. രണ്ടാഴ്ചയായി വളരെ രസകരമായ ടാസ്കുകകളാണ് മത്സരാർത്ഥികൾക്ക് ലാലേട്ടൻ കൊടുക്കുന്നത്. ഓരോരുത്തർക്കും സിനിമയിലെ കഥാപാത്രങ്ങളാകാനുള്ള അവസരമാണ് കഴിഞ്ഞ വാരം കിട്ടിയത്. തങ്ങള്‍ക്ക് ലഭിച്ച കഥാപാത്രങ്ങളായി ഓരോരുത്തരും തകര്‍ത്താടുകയായിരുന്നു. മീശമാധവനും കസ്തൂരിയും യക്ഷിയുമൊക്കെ പ്രേക്ഷകരുടെ കൈയ്യടി നേടിയിരുന്നു. കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ എത്തിയപ്പോഴും ഓരോരുത്തരേയും അഭിനന്ദിച്ചു.
ടാസ്‌ക്കില്‍ കാര്‍ത്തുമ്പിയായി എത്തിയത് സന്ധ്യയായിരുന്നു. അതിമനോഹരമായിരുന്നു സന്ധ്യയുടെ ഡാന്‍സ്. ഇതിനിടെ മീശമാധവനായി എത്തിയ മണിക്കുട്ടനുമൊത്തുള്ള സന്ധ്യയുടെ രംഗങ്ങളും മനോഹരമായിരുന്നു. കാര്‍ത്തുമ്പിയുടെ മാണിക്യനെ കണ്ടു പിടിക്കാന്‍ സഹായിക്കാമെന്ന് മാധവന്‍ പറഞ്ഞിരുന്നു. വരുന്ന ശനിയാഴ്ച മാണിക്യനെ കാണിച്ചു തരാമെന്നും മാധവന്‍ പറഞ്ഞിരുന്നു.
തേന്മാവിന്‍ കൊമ്പത്ത് എന്ന സിനിമയിലെ കഥാപാത്രങ്ങളാണ് മാണിക്യനും കാര്‍ത്തുമ്പിയും. കാര്‍ത്തുമ്പിയായത് ശോഭനായിരുന്നു. മാണിക്യനെ അവതരിപ്പിച്ചത് മോഹന്‍ലാലായിരുന്നു. കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ എത്തിയപ്പോള്‍ കാര്‍ത്തുമ്പിയുടെ മാണിക്യനെ കാണിച്ചു കൊടുക്കാമെന്ന് പറഞ്ഞത് മണിക്കുട്ടന്‍ ഓര്‍മ്മിപ്പിച്ചു. മാണിക്യനായി മാറുമോ എന്നും മണിക്കുട്ടന്‍ ചോദിച്ചു.
ഇതോടെ രസകരമായ മറുപടിയുമായി മോഹന്‍ലാല്‍ എത്തി. പോരുന്നോ എന്റെ കൂടെ എന്നായിരുന്നു മോഹന്‍ലാല്‍ സന്ധ്യയോട് ചോദിച്ചത്. പിന്നീട് സന്ധ്യയുടെ പ്രകടനത്തെ കുറിച്ചും മോഹന്‍ലാല്‍ സംസാരിച്ചു. വളരെ നന്നായിരുന്നുവെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.
എല്ലാവരേയും അദ്ദേഹം അഭിനന്ദിച്ചു. ഇപ്പോഴും ആ സിനിമകളും അതിലെ കഥാപാത്രങ്ങളും ഡയലോഗുകളും സന്ദര്‍ഭങ്ങളുമെല്ലാം ഓര്‍ത്തിരിക്കുന്നുവെന്നത് വലിയ കാര്യമാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.
about bigg boss
