Social Media
‘അവള് ഒരുപക്ഷേ ‘സെയില്‍സ് 30% ഓഫ്’ ബോര്‍ഡിലേക്ക് നോക്കുകയായിരിക്കുമെന്ന് വിനീത്; കിടിലൻ മറുപടിയുമായി ഭാര്യ ദിവ്യ
‘അവള് ഒരുപക്ഷേ ‘സെയില്‍സ് 30% ഓഫ്’ ബോര്‍ഡിലേക്ക് നോക്കുകയായിരിക്കുമെന്ന് വിനീത്; കിടിലൻ മറുപടിയുമായി ഭാര്യ ദിവ്യ

മലയാളികളുടെ പ്രിയ താരമാണ് വിനീത്. സോഷ്യൽ മീഡിയയിൽ സജീവമായ വിനീത് ഇടയ്ക്കിടെ കുടുംബ ചിത്രങ്ങളും പങ്ക് വെക്കാറുണ്ട്. കാറില്‍ യാത്ര ചെയ്യവെ പുറത്തേക്ക് നോക്കി ഇരിക്കുന്ന ഭാര്യ ദിവ്യയുടെ ചിത്രമാണ് വിനീത് ശ്രീനിവാസന് ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. രസകരമായ ക്യാപ്ഷനോടെ പങ്കുവച്ച ചിത്രം വൈറല്‍ ആയതോടടെ കമന്റുമായി ദിവ്യയും രംഗത്തെത്തി.
‘അവള് ഒരുപക്ഷേ ‘സെയില്‍സ് 30% ഓഫ്’ ബോര്‍ഡിലേക്ക് നോക്കുകയായിരിക്കും. സിഗ്നല്‍ റെഡ് ആയിരുന്നു അതിനാല്‍ ഞാനത് ക്യാമറയില്‍ പകര്‍ത്തി,” എന്നാണ് വിനീത് ചിത്രത്തിന് ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്. ഇതോടെ ദിവ്യയുടെ മറുപടിയും എത്തി. കിഴിവ് 50% എങ്കിലും ഇല്ലെങ്കില്‍ അത്ര കാര്യമില്ല എന്നാണ് ദിവ്യയുടെ കമന്റ്.
ഇതോടെ തൊഴുകൈ ഇമോജി മറുപടിയായി കൊടുത്ത് വിനീത് പിന്‍വാങ്ങി.
ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2012 ഒക്ടോബറിലാണ് വിനീതും ദിവ്യയും വിവാഹിരായത്. വിഹാന്, ഷനായ എന്നിവരാണ് മക്കള്‍. ഹൃദയം ആണ് വിനീത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം. പ്രണവ് മോഹന്‍ലാലിനെയും കല്യാണി പ്രിയദര്‍ശനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് പൂര്‍ത്തിയാക്കിയത്.
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...
കഴിഞ്ഞ ദിവസമായിരുന്നു നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ ദിയ കൃഷ്ണ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്....
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ടിനി ടോമിനെ ശക്തമായ ഭാഷയിൽ വിമർശിച്ചാണ് താരങ്ങളടക്കം പലരും രംഗത്തെത്തിയിരുന്നത്. നിത്യ ഹരിത നായകൻ പ്രേം...