Malayalam
ലേഡീസ് ഫാൻസ്ഷോയുമായി ദി പ്രീസ്റ്റ്; തൃശൂർ രാഗം തിയേറ്ററിൽ തിങ്കളാഴ്ച പ്രദർശിപ്പിക്കും
ലേഡീസ് ഫാൻസ്ഷോയുമായി ദി പ്രീസ്റ്റ്; തൃശൂർ രാഗം തിയേറ്ററിൽ തിങ്കളാഴ്ച പ്രദർശിപ്പിക്കും
ആദ്യ ദിവസം മുതല്‍ ഹൗസ്ഫുള് ഷോ ആയി പ്രദര്‍ശനം ആരംഭിച്ച ദി പ്രീസ്റ്റ് രണ്ടാം വാരത്തിലേക്ക് കടക്കുകയാണ്. നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രത്തിൽ മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ചെത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. പാരാസൈക്കോളജിയിലും എക്സോര്‍സിസത്തിലും കേമനായ ഫാദര്‍ കാര്‍മെന്‍ ബെനഡിക്ട് എന്ന പുരോഹിതനായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്.
ചിത്രം വിജയകരമായി മുന്നേറുന്നതിനിടയിൽ ഫാൻസ് ഷോ സംഘടിപ്പിച്ചിരിക്കുന്നു. മഞ്ജു വാര്യർ വെൽ വിഷേഴ്സിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ചയാണ് ലേഡീസ് ഫാൻസ്ഷോ നടക്കുന്നത്.
തൃശ്ശൂർ രാഗം തിയേറ്ററിൽ മാറ്റിനി ഷോയായിലാണ് ദി പ്രീസ്റ്റ് പ്രദർശിപ്പിക്കുന്നത്
ഒരു കുടുംബത്തില്‍ നടന്ന ദുരൂഹ മരണങ്ങളുടെ ചുരുളഴിക്കാനായി ഒരു പെണ്‍കുട്ടി ഫാദറിനെ തേടി വരുന്നിടത്തു നിന്നാണ് കഥ ആരംഭിക്കുന്നത്. ക്രൈം എന്ന് സംശയം തോന്നിപ്പിക്കുന്ന ഒരു സംഭവത്തിലെ ഇന്‍വെസ്റ്റിഗേഷനില്‍ ആരംഭിച്ച് പിന്നീട് മിസ്റ്ററിയിലൂടെയും ഹൊററിലൂടെയുമൊക്കെ കടന്നുപോകുന്ന രീതിയിലാണ് ചിത്രത്തിന്റെ ഘടന. വേണ്ടിടത്ത് ആകാംക്ഷയുളവാക്കുന്ന ട്വിസ്റ്റുകളും സസ്പെന്സുകളും നിറച്ചാണ് ‘ദി പ്രീസ്റ്റ്’ കാണികളെ പിടിച്ചിരുത്തുന്നത്.
ആന്റോ ജോസഫ് ഫിലിം കമ്പനിയുടെയും ആര് ഡി ഇല്യൂമിനേഷന്‍സിന്റെയും ബാനറില്‍ ആന്റോ ജോസഫും ബി ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിഖില വിമല്‍, ശ്രീനാഥ് ഭാസി, സാനിയ ഇയ്യപ്പന്‍, ജഗദീഷ്, മധുപാല്‍ തുടങ്ങിയവരും അഭിനയിക്കുന്നു.
ജോഫിന്‍ ടി. ചാക്കോയുടെത് തന്നെ കഥ. ദീപു പ്രദീപും ശ്യാം മേനോനും ചേര്‍ന്നാണ് തിരക്കഥ. അഖില്‍ ജോര്‍ജ് ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിങും നിര്‍വഹിക്കുന്നു. സംഗീതം രാഹുൽ രാജ്.
