Malayalam
ആരാധകരെ ഞെട്ടിക്കുന്ന തീരുമാനവുമായി ബോളിവുഡ് താരം ആമീര്‍ ഖാന്‍!
ആരാധകരെ ഞെട്ടിക്കുന്ന തീരുമാനവുമായി ബോളിവുഡ് താരം ആമീര്‍ ഖാന്‍!
ബോളിവുഡ് നടനും നിർമാതാവും സംവിധായകനുമായ ആമിർ ഖാൻ ഇന്ത്യൻ സിനിമയിൽ തന്നെ ശ്രദ്ധേയമാണ്. മലയാളികൾക്കിടയിലും ആരാധകർ ഏറെയാണ് അമീർ ഖാന്. നിലപാടുകളുടെയും തുറന്നു പറച്ചിലുകളുടെയും പേരിൽ നിരവധി തവണ വിവാദങ്ങളിൽ നിറഞ്ഞ നടൻ കൂടിയാണ് ആമിർ ഖാന്‍.
ഇപ്പോഴിതാ സിനിമാ ലോകത്ത് നിന്നുള്ള അമീർ ഖാന്റെ ഒരു തീരുമാനമാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങള്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നു എന്നതാണ് ആ വാർത്ത. പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ അറിയിച്ചവര്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് ട്വിറ്ററിൽ പങ്കുവെച്ച പോസ്റ്റിലാണ് സമൂഹമാധ്യമങ്ങള്‍ ഉപേക്ഷിക്കുന്ന വിവിരം ആമീര്‍ ഖാന്‍ അറിയിച്ചത്. അമ്പത്തിയാറാം പിറന്നാള്‍ ദിനത്തില്‍ നിരവധി ആരാധകരാണ് താരത്തിന് ആശംസകള്‍ അറിയിച്ചത്.
ആമീര്‍ ഖാന്‍ പ്രൊഡക്ഷന്‍സിന്റെ സമൂഹമാധ്യമങ്ങളിലൂടെ തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട വിശേഷങ്ങള്‍ പങ്കുവെക്കുന്നതായിരിക്കും. തന്റെ ജോലിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് ഈ തീരുമാനം എടുത്തതെന്നും അദ്ദേഹം പറയുന്നുണ്ട്.
‘എന്റെ പിറന്നാളിന് ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു. ഇതെന്റെ അവസാനത്തെ സോഷ്യല്‍ മീഡിയ പോസ്റ്റായിരിക്കുമെന്ന് കൂടി ഞാന്‍ അറിയിക്കുന്നു. എന്തായാലും ഞാന്‍ വളരെ ആക്റ്റീവായത് കൊണ്ടാണ് സമൂഹമാധ്യമത്തില്‍ നിന്ന് പോകുന്നത്. പി കെ പ്രൊഡക്ഷന്‍സ് വഴി എന്റെ വിശേഷങ്ങള് നിങ്ങളെ അറിയിക്കുന്നതായിരിക്കും.’എന്നായിരുന്നു ആമീര്‍ ഖാന്‍ കുറിച്ചത്.
മാര്‍ച്ച് 14നായിരുന്നു ആമീര്‍ ഖാന്റെ പിറന്നാള്‍. നടന്‍ മോഹന്‍ലാല്‍ അടക്കം നിരവധി പേരാണ് താരത്തിന് ആശംസകള്‍ അറിയിച്ചത്. ലാല്‍ സിങ് ഛദ്ദായാണ് റിലീസിന് ഒരുങ്ങുന്ന ആമീര്‍ ഖാന്‍ ചിത്രം. ഈ വര്‍ഷം ക്രിസ്മസിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. ടോം ഹാങ്ങ്‌സ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘ഫോറെസ്റ്റ് ഗംപ്’ എന്ന 1994ലെ ഹോളിവുഡ് ചിത്രത്തിന്റെ റീമേക്കാണ് ലാല്‍ സിങ് ഛദ്ദ.
about ameer khan
