മറ്റുള്ളവരുടെ സെക്സിനെ കുറിച്ച് ചോദിക്കുമ്പോള്‍ നിങ്ങളുടെ അമ്മയ്ക്ക് കുഴപ്പമുണ്ടാകില്ലേ? എന്തു ചോദ്യങ്ങളാണ് ചോദിക്കുന്നത്, കരണ്‍ ജോഹറിനെ പഞ്ഞിക്കിട്ട് ആമിര്‍ ഖാൻ

ബോളിവുഡ് സംവിധായകനും നിർമാതാവുമായ കരൺ ജോഹറിനെതിരെ സോഷ്യൽ മീഡിയയിൽ അടുത്തിടെ വിമർശനം ഉയർന്നിരുന്നു. ലേഡി സൂപ്പർസ്റ്റാർ നയൻതാരക്കെതിരെ നടത്തിയ പരാമർശമായിരുന്നു കരണിന് തലവേദനയായി മാറിയത്
ഇപ്പോഴിതാ കോഫി വിത്ത് കരണിന്റെ ഏറ്റവും പുതിയ എപ്പിസോഡില്‍ പുതിയ വിവാദം ഉടലെടുത്തിരിക്കുകയാണ്്. ആമിര്‍ ഖാനും കരീന കപൂറുമായിരുന്നു ഇത്തവണത്തെ അതിഥികള്‍. പരിപാടിയില്‍ കരീനയോടുള്ള കരണിന്റെ ഒരു ചോദ്യം ഇങ്ങനെയായിരുന്നു. കുഞ്ഞുങ്ങള്‍ ഉണ്ടായതിന് ശേഷം സെക്സ് നന്നായി ആസ്വദിക്കാന്‍ കഴിയുന്നുണ്ടോ എന്നതായിരുന്നു അത്. നിങ്ങള്‍ക്ക് ഇരട്ടകുട്ടികളല്ലേ? നിങ്ങള്‍ തന്നെ പറയൂ എന്ന് കരീന മറുപടിയും നല്‍കി.
എന്നാല്‍ തന്റെ അമ്മ ഇത് കാണുന്നുണ്ടെന്നും, ഇത്തരം ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ തനിക്ക് കഴിയില്ലെന്നുമായിരുന്നു കരണ്‍ ജോഹര്‍ പ്രതികരിച്ചത്. ഇതുകേട്ടയുടന്‍ അമീറിന്റെ പ്രതികരണം ഇപ്രകാരമായിരുന്നു, ”മറ്റുള്ളവരുടെ സെക്സിനെ കുറിച്ച് ചോദിക്കുമ്പോള്‍ നിങ്ങളുടെ അമ്മയ്ക്ക് കുഴപ്പമുണ്ടാകില്ലേ? എന്തു ചോദ്യങ്ങളാണ് ചോദിക്കുന്നത്?”. പരിപാടിയുടെ പ്രൊമോയിലാണ് ഇക്കാര്യങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.