മലയാളികളുടെ പ്രിയങ്കരിയായ സിനിമാതാരവും നര്‍ത്തകിയുമാണ് നടി കൃഷ്ണപ്രഭ. സിനിമയില്‍ തനിക്കുണ്ടായ ചില ദുരനുഭവങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് താരം ഇപ്പോൾ.
പലപ്പോഴും സിനിമകളുടെ കഥകള്‍ കേട്ടാലും ഷൂട്ടിംഗ് ആരംഭിക്കുമ്പോള്‍ തന്റെ കഥാപാത്രം മറ്റാരെങ്കിലും ചെയ്യുന്ന അനുഭവം ഉണ്ടായിട്ടുണ്ട്. ദൃശ്യം 2വില്‍ താന്‍ ഉണ്ടെന്ന് ജീത്തു ജോസഫ് പറഞ്ഞിരുന്നെങ്കിലും പ്രൊഡക്ഷന്‍ കണ്ട്രോളര് വിളിച്ച് ഡേറ്റിന്റെ കാര്യം പറഞ്ഞപ്പോഴാണ് ശരിക്കും ഞെട്ടിയത് . മേരി എന്ന കഥാപാത്രം തനിക്ക് ലോട്ടറിയായിരുന്നു. രണ്ട് സീനില്‍ മാത്രമേ താന്‍ ഉള്ളൂവെന്ന് ജീത്തു ജോസഫ് പറഞ്ഞിരുന്നുവെങ്കിലും കഥാപാത്രത്തിന്റെ വലിപ്പത്തെ കുറിച്ച് താന്‍ ചിന്തിച്ചില്ല. ചെറിയ വേഷമാണെങ്കിലും കഥാപാത്രത്തെ ചെയ്തു ഫലിപ്പിക്കുക എളുപ്പമായിരുന്നില്ല. ഒരുപാട് ഇമോഷണലുകളിലൂടെ കടന്നുപോകുന്ന വ്യക്തിയാണ് മേരി എന്നും കൃഷ്ണപ്രഭ പറഞ്ഞു.
അജിത്ത് കൂത്താട്ടുകുളം അവതരിപ്പിച്ച ജോസ് എന്ന കഥാപാത്രത്തിന്റെ ഭാര്യ മേരി എന്ന കഥാപാത്രമായാണ് കൃഷ്ണപ്രഭ ചിത്രത്തില്‍ വേഷമിട്ടത്.
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....