Connect with us

നോബിയുടെ മനംമാറ്റത്തെ കുറിച്ച് അശ്വതി !

Malayalam

നോബിയുടെ മനംമാറ്റത്തെ കുറിച്ച് അശ്വതി !

നോബിയുടെ മനംമാറ്റത്തെ കുറിച്ച് അശ്വതി !

വളരെപ്പെട്ടന്ന് തന്നെ പ്രേക്ഷക ഹൃദയങ്ങളെ ആകുലപ്പെടുത്തിക്കൊണ്ട് ബിഗ് ബോസ് 28 ആം എപ്പിസോഡിലേക്ക് കടക്കുകയാണ്. ഫെബ്രുവരിയിൽ പതിനാല് പേരോട് കൂടി തുടങ്ങിയ ബിഗ് ബോസ് ഇപ്പോൾ പതിനേഴ് പേരിൽ എത്തിനിൽക്കുകയാണ്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ എയ്ഞ്ചലുള്‍പ്പടെ 3 പേരായിരുന്നു ഷോയില്‍ നിന്നും പുറത്തേക്ക് പോയത്.

കഴിഞ്ഞ എപ്പിസോഡിൽ എലിമിനേറ്റ് ആയത് എയ്ഞ്ചൽ ആയിരുന്നു. പ്രേക്ഷകർ തന്നെ പ്രവചിച്ചിരുന്ന ഒന്നായിരുന്നു എയ്ഞ്ചലിന്റെ പുറത്താക്കൽ. ഒട്ടും തന്നെ മത്സരബുദ്ധിയില്ലാത്ത മത്സരാർത്ഥിയായിരുന്നു എയ്ഞ്ചൽ .പ്രേക്ഷകരും എയ്ഞ്ചൽ പുറത്താകണമെന്ന് ആഗ്രഹിച്ചു. അതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു.

ഇപ്പോഴിതാ ബിഗ് ബോസിലെ കഴിഞ്ഞ ദിവസത്തെ കുറിച്ച് എഴിയിരിക്കുകയാണ് നദി അശ്വതി. ബിഗ് ബോസ് എപ്പിസോഡ് കൃത്യമായി കണ്ട് സ്വന്തമായിട്ടുള്ള വിലയിരുത്തലുകൾ രേഖപ്പടുത്താറുണ്ട് അഭിനേത്രിയായ അശ്വതി. അശ്വതിയുടെ എഴുത്തിനും ഇപ്പോൾ സ്ഥിരം പ്രേക്ഷകരുണ്ട്. കഴിഞ്ഞ ദിവസത്തെ എലിമിനേഷന്‍ എപ്പിസോഡിനെക്കുറിച്ചുള്ള അശ്വതിയുടെ കുറിപ്പാണ് ഇപ്പോൾ വൈറലായിരിക്കുന്നത്,

അങ്ങനെ ഒരു വീക്കെൻഡ് എപ്പിസോഡ് കൂടെ കഴിഞ്ഞു. പ്രെഡിക്റ്റബിൾ ആരുന്നു ഏഞ്ചൽ പോകുമെന്ന് അതോണ്ട് തന്നെ വല്യ ഞെട്ടലില്ല. ഏഞ്ചലിന്റെ ഒരു പൊട്ടു സ്വഭാവം വെച്ചു അവിടെ പിടിച്ച് നിൽക്കാൻ ബുദ്ധിമുട്ടാണെന്നു കയറിയ ആഴ്ച തന്നെ പ്രേക്ഷകരെ ആ കുട്ടി അറിയിച്ചു. എന്തായാലും ഏഞ്ചലിനു ഒരു നല്ല ഭാവി ആശംസിക്കുന്നു. ഒരു വൈൽഡ് കാർഡ് എൻട്രി പ്രതീക്ഷിച്ചു, പൊളി ഫിറോസിന് ഒപ്പം നിക്കാനൊരു ഓപ്പോണണ്ട് വന്നു കാണാൻ ആഗ്രഹമുണ്ട്.

ഭാഗ്യയേച്ചിക്ക് ഇപ്പൊളാണ് കത്തിയത് പൊളി ഫിറോസും സജ്‌ന യും പോയാൽ വേറെ മസാലകൾ ഒന്നുമില്ലാന്ന് അതോണ്ട് ചേച്ചിയെ. ഒന്ന് അറിഞ്ഞു കളിച്ചാൽ നമക്ക് മസാല പുരട്ടി വറത്തെടുക്കാം. നോബി ചേട്ടൻ ഫിറോസ് സജ്‌നയെ കൺവെൻസ് ചെയ്യാൻ പോയത് അദ്ദേഹത്തിന്റെ പുതിയ സ്ട്രടെജി ആണോ, കാരണം അവരെ അത്ര വല്യ പിടിത്തം ഇല്ലായിരുന്നു എന്നാണ് ഞാൻ കണ്ടത്. നാളത്തെ നോമിനേഷൻ പേടിച്ചാരിക്കുമോ. ഇനി റംസാൻറെ വരവാണ്.. പൊളി ഫിറോസ് റംസാനെ കൊച്ചുകുട്ടി എന്ന രീതിയിൽ ചൊറിഞ്ഞു ഈ ആഴ്ച പൊളിക്കുമെന്ന് എനിക്ക് തോന്നണു.

റംസാനു ദേഷ്യം അടക്കാൻ കഴിയില്ലെന്ന് നല്ലപോലെ ഇതിനകം പഠിച്ചു വെച്ചിട്ടുണ്ടാകണം. പൊളി ഫിറോസ് ആണേൽ ആരെ എങ്ങനെ അടിച്ചിരുത്തണം എന്നതിൽ പിഎച്ച്ഡി എടുത്തിട്ടാണ് വന്നേക്കുന്നത്. നാളെ ഇനി നോമിനേഷൻ. അതുകഴിഞ്ഞു അടിയോടടി. ഡിമ്പലും സായിയും തമ്മിൽ “നീ” എന്ന് ആരേം വിളിക്കാൻ പാടൂല പക്ഷെ “നിനക്കെന്നോട് സംസാരിക്കാൻ യോഗ്യത ഇല്ലാ”ന്ന് പറയാം ല്ലെ. കണ്ടറിയണം കോശി… കളികൾ വേറെ ലെവൽ എന്നുമായിരുന്നു അശ്വതി സോഷ്യൽ മീഡിയയിലൂടെ കുറിച്ചത്. പുതിയ എപ്പിസോഡിൽ സായിയും ഡിമ്പലും തമ്മിൽ നല്ല രീതിയിൽ വഴക്കിടുന്നത് കാണിക്കുന്നുണ്ടായിരുന്നു.

about bigg boss

Continue Reading
You may also like...

More in Malayalam

Trending

Recent

To Top