Malayalam
കഥകളിൽ നിന്ന് സത്യം തെരഞ്ഞെടുക്കാൻ അയാൾ എത്തുന്നു; ദി പ്രീസ്റ്റ് നാളെ തിയേറ്ററിലേക്ക്
കഥകളിൽ നിന്ന് സത്യം തെരഞ്ഞെടുക്കാൻ അയാൾ എത്തുന്നു; ദി പ്രീസ്റ്റ് നാളെ തിയേറ്ററിലേക്ക്
കാത്തിരിപ്പുകൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് കൊണ്ട് പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ് നാളെ തിയേറ്ററിൽ എത്തുകയാണ്.ഒരു ഹൊറർ മിസ്റ്റീരിയസ്-ത്രില്ലർ ചിത്രമാണ് ദി പ്രീസ്റ്റ്. ചിത്രത്തിന്റെ ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററുമെല്ലാം പ്രേക്ഷകരുടെ ഇടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് ചിത്രം സംവിധാനം ചെയ്യുന്നത്
കോവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം പുറത്തിറങ്ങുന്ന മമ്മൂട്ടിയുടെ ആദ്യ ചിത്രമാണിത്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യര്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് ദി പ്രീസ്റ്റ്. അത് കൊണ്ട് തന്നെ പ്രഖ്യാപന സമയത്ത് ചിത്രം വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. വർഷങ്ങളായി ഇരുവരും സിനിമയില്‍ ഉണ്ടെങ്കിലും ഇതുവരെയും മമ്മൂട്ടിയ്ക്കൊപ്പം തനിക്ക് അഭിനയിക്കാന്‍ കഴിയാത്തതിന്റെ നിരാശ മഞ്ജു പലപ്പോഴും പങ്കുവെച്ചിരുന്നു. ഒടുവിൽ താരത്തിന്റെ ആ ആഗ്രഹവും ഇതോടെ യാഥാർഥ്യമാവുകയാണ്
ചിത്രത്തിൽ ഡിക്റ്ററ്റീവായിട്ടാണ് മമ്മൂട്ടി എത്തുന്നത്. വൈദികൻ കൂടിയായ ഫാദർ ബെനഡിക്റ്റ് അന്വേഷിക്കുന്ന ആത്മഹത്യ കേസുകളും തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. മമ്മൂട്ടിക്കും മഞ്ജുവിനുമൊപ്പം വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.ബേബി മോണിക്ക, നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍, ജഗദീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.കഴിഞ്ഞ ജനുവരിയിലാണ് പ്രീസ്റ്റിന്റെ ഷൂട്ട് ആരംഭിച്ചത്. പിന്നീട് കോവിഡ് മൂലം ഷൂട്ടിങ് നീളുകയായിരുന്നു. ലോക്ക്ഡൗണിനുശേഷം തിയേറ്ററുകൾ തുറന്നെങ്കിലും സിനിമാ മേഖല ആകെ സജീവമായി വരുന്നേയുള്ളൂ. പക്ഷേ ഒരു മെഗാ സ്റ്റാർ ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നു എന്ന് പറയുമ്പോൾ അത് സിനിമാ മേഖലയ്ക്ക് നൽകുന്ന ഊർജം വളരെയധികം വലുതാണ്.
ശ്യാം മേനോനും ദീപു പ്രദീപും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. രാഹുല്‍ രാജ് സംഗീതവും ഛായാഗ്രഹണം അഖില്‍ ജോര്‍ജും നിർവഹിക്കുന്നു. ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെയും ആര്‍ ഡി ഇല്യൂമിനേഷന്‍സിന്‍റെയും ബാനറില്‍ ആന്‍റോ ജോസഫും ബി ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്
The Priest
