Connect with us

മമ്മൂട്ടി ആരാധകരുടെ കാത്തിരിപ്പിന് ഫലം; സെക്കന്‍ഡ് ഷോയ്ക്ക് അനുമതി കിട്ടിയതോടെ ‘ദ പ്രീസ്റ്റ്’ നാളെ എത്തും!

Malayalam

മമ്മൂട്ടി ആരാധകരുടെ കാത്തിരിപ്പിന് ഫലം; സെക്കന്‍ഡ് ഷോയ്ക്ക് അനുമതി കിട്ടിയതോടെ ‘ദ പ്രീസ്റ്റ്’ നാളെ എത്തും!

മമ്മൂട്ടി ആരാധകരുടെ കാത്തിരിപ്പിന് ഫലം; സെക്കന്‍ഡ് ഷോയ്ക്ക് അനുമതി കിട്ടിയതോടെ ‘ദ പ്രീസ്റ്റ്’ നാളെ എത്തും!

സര്‍ക്കാര്‍ സെക്കന്‍ഡ് ഷോയ്ക്ക് അനുമതി നല്‍കിയതോടെ മമ്മൂട്ടിയുടെ ബിഗ് ബഡ്ജറ്റ് ചിത്രം ‘ദ പ്രീസ്റ്റ്’ റിലീസിന് ഒരുങ്ങുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനും ചര്‍ച്ചകള്‍ക്കും ശേഷമാണ് സര്‍ക്കാര്‍ സെക്കന്‍ഡ് ഷോയ്ക്ക് അനുമതി നല്‍കിയത്. അതോടെ ചിത്രം മാര്‍ച്ച് 11 വ്യാഴാഴ്ച റിലീസിന് എത്തും. നേരത്തെ സെക്കന്റ ഷോ ആരംഭിക്കാതെ ചിത്രം റിലീസ ചെയ്യില്ലെന്ന് സംവിധായകന്‍ ജോഫിന്‍ ടി. ചാക്കോ പറഞ്ഞിരുന്നു.

ലോകമെമ്പാടുമുള്ള ഒരുപാട് മമ്മുക്ക ആരാധകര്‍ ചിത്രം കാത്തിരിക്കുയാണെന്ന് അറിയാമെന്നും എന്നാല്‍, കുടുംബ പ്രക്ഷകര്‍ ഏറ്റവും കൂടുതല്‍ എത്തുന്ന സെക്കന്‍ഡ് ഷോ ഇല്ലാതെ ഈ ബിഗ് ബജറ്റ് ചിത്രം കേരളത്തില്‍ തിയറ്ററില്‍ എത്തിക്കാന്‍ സാധിക്കില്ലെന്നുമായിരുന്നു സംവിധായകന്‍ ഫേസബുക്കില്‍ കുറിച്ചത്.

ജോഫിന്റെ ആദ്യ സിനിമയായ പ്രീസ്റ്റില്‍ മമ്മൂട്ടിക്കൊപ്പം മഞജു വാര്യര്‍, നിഖില വിമല്‍, ശ്രീനാഥ ഭാസി, സാനിയ ഇയ്യപ്പന്‍, ജഗദീഷ്, മധുപാല്‍ അടക്കമുള്ള വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്. നേരത്തെ മാര്‍ച്ച നാലിനാണ് ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ അന്ന് സെക്കന്‍ഡ് ഷോയ്ക്ക് അനുമതി നല്‍കിയിരുന്നില്ല.

തിയേറ്ററുകള്‍ക്ക് പകല്‍ 12 മുതല്‍ രാത്രി 12 വരെയായിരുന്നു പ്രദര്‍ശനാനുമതി. സെക്കന്‍ഡ് ഷോ ഇല്ലാതെ തിയറ്ററുകള്‍ നടത്തിക്കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയാണെന്നും സിനിമാ വ്യവസായത്തിന്റെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കണമെന്നും കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് യുൈനറ്റഡ് ഓര്‍ഗനൈസേഷന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.

വിനോദ നികുതിയിലെ ഇളവ് മാര്‍ച്ച് 31ന് ശേഷവും വേണമെന്ന് ചേംബര്‍ ആവശ്യപ്പെട്ടിരുന്നു. തിയേറ്റര്‍ വരുമാനത്തിന്റെ പകുതിയില്‍ ഏറെയും സെക്കന്‍ഡ് ഷോകളില്‍ നിന്നാണ്ന്ന് ഉടമകള്‍ പറയുന്നു. ആ ഷോയ്ക്ക് മാത്രം അനുമതി നിഷേധിക്കുന്നത് ശാസ്ത്രീയമല്ലെന്നും ഫിലിം ചേംബര്‍ പറഞ്ഞിരുന്നു. സെക്കന്‍ഡ് ഷോയില്ലെങ്കില്‍ മാര്‍ച്ചില്‍ റിലീസ് ഉറപ്പിച്ചിരുന്ന ചിത്രങ്ങള്‍ കൂട്ടത്തോടെ മാറ്റിവെക്കേണ്ടി വരുമെന്ന് തിയേറ്ററുടമകള്‍ പറഞ്ഞിരുന്നു. വിതരണക്കാരും നിര്‍മാതാക്കളും ഇക്കാര്യത്തില്‍ ആശങ്കയറിയിച്ചിരുന്നു.

തുടര്‍ന്ന്, മാര്‍ച്ച് ആറിന് ചേര്‍ന്ന കോവിഡ് കോര്‍ കമ്മിറ്റി യോഗമാണ് രാവിലെ ഒമ്പതു മുതല്‍ രാത്രി ഒമ്പതു വരെ എന്നത് മാറ്റി പകല്‍ 12 മുതല്‍ രാത്രി 12 വരെയാക്കി പുനഃക്രമീകരിച്ചത്. സെക്കന്‍ഡ് ഷോ അനുവദിച്ചെങ്കിലും പകുതി സീറ്റുകളില്‍ മാത്രമായിരിക്കും പ്രവേശനം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇളവ് അനുവദിച്ചിട്ടില്ല.

ദ പ്രീസ്റ്റ് കേരളത്തിലെ 225 സ്‌ക്രീനുകളിലാണ് നാളെ റിലീസിനെത്തുന്നത്. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒരുമിച്ചെത്തുന്ന ചിത്രം എന്നൊരു പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. അതേസമയം മമ്മൂട്ടിക്കൊപ്പം അഭിനയിക്കാനയതിലുള്ള സന്തോഷവും നടി മഞ്ജുവാര്യര്‍ പങ്കുവെച്ചിരുന്നു. സെക്കന്റ് ഷോ അനുവദിച്ചതോടെ തിയേറ്ററുകളിലേക്ക് കൂടുതല്‍ പ്രേക്ഷകരെത്തുമെന്നാണ് പ്രതീക്ഷയെന്ന് നിര്‍മാതാക്കളായ ആന്റോ ജോസഫും ബി. ഉണ്ണികൃഷ്ണനും പറഞ്ഞു. ത്രില്ലര്‍ ഗണത്തില്‍പ്പെട്ടതാണ് ചിത്രം.

More in Malayalam

Trending

Recent

To Top