Actress
അശ്വിന് എന്തൊരു മനുഷ്യനാണെന്ന് അറിയില്ല, വിവാഹ ശേഷം എന്നെ ഇങ്ങനെ മാറ്റിയെടുത്തു- മിയ
അശ്വിന് എന്തൊരു മനുഷ്യനാണെന്ന് അറിയില്ല, വിവാഹ ശേഷം എന്നെ ഇങ്ങനെ മാറ്റിയെടുത്തു- മിയ
സിനിമയിലും ചാനല്‍ പരിപാടികളിലുമെല്ലാമായി സജീവമാണ് മിയ ജോര്‍ജ്. മാട്രിമോണിയലിലൂടെയായിരുന്നു മിയയും അശ്വിനും കണ്ടുമുട്ടിയത്. ലോക് ഡൗണ്‍ സമയത്തായിരുന്നു ഇവരുടെ വിവാഹം. വിവാഹ ശേഷം ഇരുവരും ഒരുമിച്ച് ചാനല്‍ പരിപാടികളില്‍ പങ്കെടുത്തിരുന്നു. ഫ്ളവേഴ്സ് ചാനലിലെ സ്റ്റാര്‍ മാജിക്കിലേക്കും മിയ എത്തിയിരിക്കുകയാണ്. വിവാഹത്തോടെ അഭിനയം നിര്‍ത്തിയ നായികമാരുടെ ഇടയിലേക്ക് മിയയും സ്ഥാനം നേടുമോയെന്നായിരുന്നു ആരാധകരുടെ ചോദ്യം. വിവാഹ ശേഷവും അഭിനയിക്കുന്നതില്‍ പ്രശ്നങ്ങളൊന്നുമില്ലെന്നായിരുന്നു അശ്വിന്റെ മറുപടി.
ലോക് ഡൗണ്‍ സമയത്തെ വിവാഹമായതിനാല്‍ ഹണിമൂണ്‍ ട്രിപ്പൊന്നും പോയിട്ടില്ല. വീട് മാറിയെന്നുള്ളതാണ് പ്രധാന മാറ്റം. വിവാഹ ശേഷമുള്ള കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഈ മറുപടി. പൊതുവെ അധികം ചിട്ടകളൊന്നും ഫോളോ ചെയ്യുന്നയാളല്ല. ഇപ്പോള്‍ ചെറുതായി മാറിയിട്ടുണ്ട്. അശ്വിന് ചായയും കാപ്പിയും കുടിക്കുന്ന ശീലമില്ല. കുക്കിങൊന്നും ചെയ്ത് തുടങ്ങിയിട്ടില്ലെന്നും താരം പറഞ്ഞിരുന്നു.
വിവാഹത്തിന് മുന്‍പ് എല്ലായിടങ്ങളിലും മമ്മി കൂടെയുണ്ടാവാറുണ്ടായിരുന്നു. ഭിനു അടിമാലിക്കൊപ്പം അമേരിക്കയില്‍ പോഗ്രാമിന് ഒരുമിച്ച് പോയതിനെക്കുറിച്ചും മിയ പറഞ്ഞിരുന്നു. അന്ന് സ്കൈ ഡൈവിങ്ങിനെക്കുറിച്ച് പറഞ്ഞപ്പോള്‍ ഇവരൊന്നും വന്നിരുന്നില്ല. ഞങ്ങള്‍ അന്ന് ചെയ്തിരുന്നുവെന്ന് മിയ പറയുന്നു. മിയ അതിഥിയായെത്തിയതിന് പിന്നാലെയായാണ് അശ്വിനും സ്റ്റാര്‍ മാജിക് വേദിയിലേക്കെത്തിയത്. അശ്വിനെ അപ്രതീക്ഷിതമായി വേദിയില്‍ കണ്ടപ്പോള്‍ മിയ ഞെട്ടിയിരുന്നു. മത്സരാര്‍ത്ഥികളോടൊപ്പം ഗെയിമിലും പങ്കെടുത്തിരുന്നു ഇവര്‍.
malayalam
