അന്‍സിബയുടെ ഫോട്ടോഷൂട്ടാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നത്. ദൃശ്യം 2വുമായി ബന്ധപ്പെടുത്തി ചെയ്ത ക്രിയേറ്റീവ് ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് അന്‍സിബ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. അസ്ഥികൂടവുമായി ഇരിക്കുന്ന ചിത്രമാണ് അന്‍സിബ പോസ്റ്റ് ചെയ്തിരിക്കുന്നത്. മഞ്ഞ നിറമുള്ള സാരിയുടുത്ത് അസ്ഥികൂടത്തെ പിടിച്ച് ഇരിക്കുന്ന ഹന്‍സിബയുടെ ചിത്രത്തിന് താഴെ രസകരമായ കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.
ഫോട്ടോയ്ക്ക് അനുയോജ്യമായ അടിക്കുറിപ്പ് പ്രേക്ഷകരോട് പറയാനും താരം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രേക്ഷകരാണെങ്കില് അങ്ങനെ വരുണുമായി ഒന്നിച്ചുവല്ലോ എന്ന രീതിയിലുള്ള കമന്റുകളാണ് ചെയ്തിരിക്കുന്നത്. ‘അവര്‍ അങ്ങനെ ഒന്നിക്കുകയാണ്’, ‘വരുണ്‍ പ്രഭാകര്‍ ഫ്രം അണ്ടര്‍ ഗ്രൗണ്ട്’, ‘വരുണിന്റെ അസ്ഥിയാണോ’, ‘ആ വരുണിനെ ഇനിയെങ്കിലും വെറുതെ വിട്ടുകൂടെ’, ‘വരുണ്‍ പ്രഭാകറിനൊപ്പം’ എന്നീ രീതിയിലുള്ള കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.
നടൻ ഷൈൻ ടോം ചാക്കോയെക്കുറിച്ച് അധ്യാപിക പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു. ഷൈനിനെ ഹയർസെക്കണ്ടറി സ്കൂളിൽ പഠിപ്പിച്ച ബിന്ദു എഴുതിയ കുറിപ്പാണ് വൈറലാകുന്നത്....
കഴിഞ്ഞ ദിവസമായിരുന്നു രാജ്യത്തെ നടുക്കിയ വിമാന ദുരന്തം ഉണ്ടായത്. വിമാനദുരന്തത്തിൽ പരിക്കേറ്റ ഹോസ്റ്റൽ വിദ്യാർത്ഥികളിൽ ചിലരുടെ നില ഗുരുതരമാണെന്ന് പറയുകയാണ് നടൻ...
മലയാളത്തിലെ പ്രശസ്തനായ വ്ളോഗർമാരിൽ ഒരാളാണ് കാർത്തിക് സൂര്യ. ലൈഫ് സ്റ്റൈൽ വ്ളോഗിംഗിന്റെ കേരളത്തിലെ തുടക്കക്കാരിൽ ഒരാൾ. ഇന്ന് അവതാരകനായും മലയാളികൾക്ക് സുപരിചിതനാണ്...