വനിതാ ദിനം പ്രമാണിച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിലടക്കം നിരവധി പോസ്റ്റുകൾ പങ്കുവെയ്ക്കുന്നത്. കുടുംബത്തോടൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് കൊണ്ടാണ് നടൻ ടോവിനോ തോമസ് എത്തിയത്. പോസ്റ്റ് ഏറെ ശ്രദ്ധിക്കപ്പെട്ടതന് പിന്നാലെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത് സംഗീതപ്രേമികളുടെ പ്രിയങ്കരനായ ഗായകൻ വിധു പ്രതാപ് കുറിച്ച വാക്കുകളാണ്.
കുടുംബാംഗങ്ങൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് വിധുവിൻ്റെ കുറിപ്പ്. ഞങ്ങളുടെ ജീവിതത്തിൽ ഈ കാണുന്ന സ്ത്രീ കഥാപാത്രങ്ങൾ ഇല്ലായിരുന്നെങ്കിൽ, അച്ഛൻ കണക്ക് നോക്കിയും, ഞാൻ പാട്ട് പാടിയും, ആ കുരുപ്പ് ഐപാഡ് നോക്കിയും മാത്രം ഇങ്ങനെ ഇരുന്നേനെയെന്ന് വിധു കുറിച്ചിരിക്കുന്നു.
കുറിപ്പിൻ്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്.
‘ഞങ്ങളുടെ ജീവിതത്തിൽ ഈ കാണുന്ന സ്ത്രീ കഥാപാത്രങ്ങൾ ഇല്ലായിരുന്നെങ്കിൽ, അച്ഛൻ കണക്ക് നോക്കിയും, ഞാൻ പാട്ട് പാടിയും, ആ കുരുപ്പ് ഐപാഡ് നോക്കിയും മാത്രം ഇങ്ങനെ ഇരുന്നേനെ! എല്ലാ വീടുകളിലും ഉണ്ട് നിസ്വാർത്ഥമായ സ്നേഹം തരുന്ന നിറഞ്ഞ ചിരികൾ… കണ്ണും മനസ്സും നിറക്കുന്നവർ! അവരുടെ ചിരികൾ എന്നും നമുക്ക് സംരക്ഷിക്കാം, എന്നും അവരെ ആഘോഷിക്കാം! വനിതാ ദിന ആശംസകൾ’#WomensDay #ChooseToChallenge #WomensDay2021’
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...