Connect with us

ഒന്ന് തെറ്റിയാൽ എല്ലാം തകരും, പ്രതിസന്ധിയിലാക്കിയ ഭാഗം! ഓർക്കാൻ പോലും കഴിയുന്നില്ല! ഒടുവിൽ സംഭവിച്ചത്; ലാലേട്ടന്റെ വെളിപ്പെടുത്തൽ

Malayalam

ഒന്ന് തെറ്റിയാൽ എല്ലാം തകരും, പ്രതിസന്ധിയിലാക്കിയ ഭാഗം! ഓർക്കാൻ പോലും കഴിയുന്നില്ല! ഒടുവിൽ സംഭവിച്ചത്; ലാലേട്ടന്റെ വെളിപ്പെടുത്തൽ

ഒന്ന് തെറ്റിയാൽ എല്ലാം തകരും, പ്രതിസന്ധിയിലാക്കിയ ഭാഗം! ഓർക്കാൻ പോലും കഴിയുന്നില്ല! ഒടുവിൽ സംഭവിച്ചത്; ലാലേട്ടന്റെ വെളിപ്പെടുത്തൽ

സമാനതകളില്ലാത്ത പ്രതികരണമാണ് ദൃശ്യം രണ്ടാം ഭാഗത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രം ലക്ഷക്കണക്കിന് ആളുകളാണ് ഇതുവരെ കണ്ടത്. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. ‌‌ദൃശ്യത്തിന്റെ തുടർച്ചയായിട്ടാണ് രണ്ടാം ഭാഗം എത്തിയത്.

ഇപ്പോഴിത സിനിമയിൽ ഏറെ വെല്ലുവിളി നിറഞ്ഞ രംഗത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് മോഹൻലാൽ. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യം വ്യക്തമാക്കിയത്. ‌

ചിത്രത്തിന്റെ നിര്‍ണായക രംഗത്തില്‍ ആ പയ്യന്റെ ബോഡി പൊലീസ് സ്റ്റേഷനിലാണോ കുഴിച്ചിട്ടതെന്ന് ചോദിച്ച് ഒരാള്‍ വന്ന് ചോദിക്കുന്ന സീനാണ് താന്‍ ഏറ്റവും വെല്ലുവിളി നേരിട്ടതെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. തന്നെ സംബന്ധിച്ച് അത് വളരെ ബുദ്ധിമുട്ടുള്ള രംഗമായിരുന്നു. കാരണം ജോര്‍ജ്കുട്ടി എന്ന കഥാപാത്രത്തിന് സാഹചര്യങ്ങളോടൊന്നും പെട്ടന്ന് പ്രതികരിക്കുവാന്‍ പറ്റാത്ത അവസ്ഥയാണ്. അങ്ങനെ ചെയ്താല്‍ അയാളും കുടുംബവും പിടിക്കപ്പെടും. അതുകൊണ്ടു തന്നെ റിയല്‍ ഇമോഷന്‍സിനെ ഉള്ളില്‍ ഒതുക്കി മറ്റേതെങ്കിലും ഒരു ഇമോഷന്‍ മുഖത്ത് കൊണ്ടുവരണം. അയാളുടെ കുടുംബം പിന്നില്‍ നില്‍ക്കുകയാണ്. അതുകൊണ്ടു തന്നെ അയാള്‍ക്ക് ഒന്നും പുറത്ത് പ്രകടിപ്പിക്കുവാന്‍ പറ്റാത്ത അവസ്ഥയാണ്. ആ സമയത്ത് കണ്ണുകള്‍ ചിമ്മിക്കൊണ്ട് ജോര്‍ജ്കുട്ടി അയാളോട് പോകാനാണ് പറയുന്നത്. അത് വെല്ലുവിളി നിറഞ്ഞ രംഗമായിരുന്നെന്നും ലാല്‍ പറയുന്നു.

പിന്നെ, ആശാ ശരത്തിന്റെ കഥാപാത്രം തല്ലുന്ന രംഗമുണ്ട്. കുടുംബത്തിന്റെ മുന്നില്‍വെച്ചാണ് ജോര്‍ജ്കുട്ടിയെ തല്ലുന്നത്. അയാളെ സംബന്ധിച്ചിടത്തോളം സ്വന്തം കുടുംബത്തിന്റെ മുന്നില്‍ വെച്ച് തല്ല് കൊള്ളുന്നത് വലിയ നാണക്കെട് തന്നെയാണ്. സ്വന്തം കുടുംബത്തെ രക്ഷിക്കണമെന്ന ഒറ്റ ചിന്ത മാത്രമാണ് അയാള്‍ക്കുള്ളത്. ഒരു ചെറിയ തെറ്റ് പോലും ജോര്‍ജ്കുട്ടിക്ക് സംഭവിക്കുവാന്‍ പാടില്ല. അതുകൊണ്ടു തന്നെ ആറ് വര്‍ഷമെടുത്താണ് സംവിധായകന്‍ ജീത്തു ജോസഫ് സിനിമയുടെ സ്‌ക്രിപ്റ്റ് എഴുതിയത്. എന്തെങ്കിലും ചെറിയ തെറ്റ് പറ്റിയാല്‍ ജോര്‍ജ്കുട്ടിയും കുടുംബവും ഇല്ലാതാവുമെന്ന് മോഹൻലാൽ പറയുന്നു.

ലോക്ക് ഡൗണിന് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ദൃശ്യം 2 ന്റെ ചിത്രീകരണം തുടങ്ങിയത്. ലോക്ക് ഡൗണിന് ശേഷം മോഹൻലാൽ ആദ്യമായി അഭിനയിച്ച ചിത്രമാണിത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ദൃശ്യം 2 ന്റെ ചിത്രീകരണം നടന്നത്. ഇത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. മോഹൻലാലിനോടൊപ്പം ആദ്യ ഭാഗത്തുണ്ടായിരുന്ന ഭൂരിഭാഗം താരങ്ങളും രണ്ടം ഭാഗത്തിലുണ്ടായിരുന്നു. ഇവരെ കൂടാതെ സായ് കുമാർ, മുരളി ഗോപി, ഗണേഷ് തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമായിരുന്നു.

More in Malayalam

Trending

Recent

To Top