Connect with us

ഇതുപോലെയുള്ള കഥാപാത്രങ്ങള്‍ ഇനിയും വേണം; മാസ്റ്ററിനെ പ്രശംസിച്ച് കാര്‍ത്തിക് നരേന്‍

Malayalam

ഇതുപോലെയുള്ള കഥാപാത്രങ്ങള്‍ ഇനിയും വേണം; മാസ്റ്ററിനെ പ്രശംസിച്ച് കാര്‍ത്തിക് നരേന്‍

ഇതുപോലെയുള്ള കഥാപാത്രങ്ങള്‍ ഇനിയും വേണം; മാസ്റ്ററിനെ പ്രശംസിച്ച് കാര്‍ത്തിക് നരേന്‍

വിജയ് നായകനായെത്തിയ ചിത്രം മാസ്റ്ററിനെയും ലോകേഷ് കനകരാജിനെയും പ്രശംസിച്ച് സംവിധായകന്‍ കാര്‍ത്തിക്ക് നരേന്‍. ജെഡി എന്ന കഥാപാത്രത്തെ വിജയ് ആയാസരഹിതമായി അവതരിപ്പിച്ചെന്നും ഇതു പോലെയുള്ള കഥാപാത്രങ്ങള്‍ ലോകേഷ് ഇനിയും സൃഷ്ടിക്കണമെന്നും കാര്‍ത്തിക്ക് നരേന്‍ പറഞ്ഞു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.

‘നിഷ്‌കളങ്കനായ ജോണ്‍ ദുരൈരാജും അയാളുടെ മാസ്റ്റര്‍ വി സി സെല്‍വവും തമ്മിലുള്ള ബന്ധത്തെ ആസ്പദമാക്കി ഒരു പ്രീക്വല്‍ വേണം. ഒരാളുടെ മരണത്തിലും മറ്റേയാളുടെ ട്രാന്‍സ്‌ഫോര്‍മേഷനിലും അവസാനിക്കുന്ന ഒന്ന്’. വിജയ്യും വിജയ് സേതുപതിയും ആദ്യമായി ഒന്നിച്ച ചിത്രമാണ് മാസ്റ്റര്‍. ചിത്രത്തില്‍ വില്ലനായാണ് വിജയ് സേതുപതി എത്തുന്നത്. മാസ്റ്ററില്‍ ഇരുവരുടെയും കോമ്പിനേഷന്‍ സീനുകള്‍ക്കും നല്ല പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.

ചിത്രത്തിന് അനിരുദ്ധ് രവിചന്ദരാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങളും, പശ്ചാത്തല സംഗീതവും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. മാസ്റ്ററിനെ അതിനെ പൂര്‍ണതയില്‍ എത്തിക്കുന്നതില്‍ പശ്ചാത്തല സംഗീതവും വലിയ പങ്കു വഹിച്ചിട്ടുണ്ട്. സത്യന്‍ സൂര്യന്‍ ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന്റെ എഡിറ്റര്‍ ഫിലോമിന്‍ രാജാണ്.

ലോകേഷ് ചിത്രമായ കൈതിയിലൂടെ ശ്രദ്ധേയനായ അര്‍ജുന്‍ ദാസും ചിത്രത്തില്‍ പ്രധാന കഥാപാത്രമാണ്. അങ്കമാലി ഡയറീസ് ഫെയിം ആന്റണി വര്‍ഗ്ഗീസ് ചെയ്യേണ്ടിയിരുന്ന വേഷം തിരക്കുകള്‍ മൂലം അര്‍ജുനിലേക്ക് എത്തിചേരുകയായിരുന്നു. മാളവിക മോഹനാണ് ചിത്രത്തില്‍ വിജയ്യുടെ നായിക.

More in Malayalam

Trending

Recent

To Top