‘പെട്രോള്‍ വില 92 ലേക്ക് …. ഹിമാലയത്തിലേക്ക് പോവാതെ നേരെ വീട്ടിലേക്ക് പോവുന്നുവെന്ന് അമേയ മാത്യു; സൈക്കിള്‍ എടുത്ത് പോവാം അതാവും ഇനി നല്ലതെന്ന് ആരാധകർ
ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയിലേക്കെത്തിയ താരമാണ് അമേയ മാത്യു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്.
കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ അമേയ പോസ്റ്റ് ചെയ്ത ഫോട്ടോയും അതിന് നൽകിയ അടികുറിപ്പുമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ഹിമാലയത്തിലേക്ക് ട്രിപ്പ് പോവാന്‍ റെഡിയാവുമ്പോഴാണ് സര്‍ക്കാര്‍ പെട്രോള്‍ വില 92 ആക്കുന്നതെന്നും അതോടെ ഹിമാലയത്തിലേക്ക് പോവാതെ വീട്ടിലേക്ക് പോവാമെന്ന് തീരുമാനിക്കുന്നുവെന്നുമാണ് നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്
ട്രിപ്പിന് റെഡിയായി ബൈക്കിന് സമീപം നില്ക്കുന്ന ഫോട്ടോകളും അമേയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പോസ്റ്റിന് താഴെ നിരവധി ആളുകളാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.
പെട്രോള്‍ വില കൂട്ടിയ കേന്ദ്രത്തെ വിമര്‍ശിച്ചുകൊണ്ടാണ് പലരുടെയും കമന്റുകള്‍. ഒന്ന് റേഷന്‍ കട വരെയെങ്കിലും പോവാന്‍ കഴിയുമോയെന്നും, കുടുംബം പെരുവഴിയില്‍ എത്തുമെന്ന് ഉറപ്പാണ്,
സൈക്കിള്‍ എടുത്ത് പോവാം അതാവും ഇനി നല്ലതെന്നും കമന്റുകളുണ്ട്.
ലോക്ക്ഡൗണ്‍ കാലത്ത് തടി കുറച്ചതിനെക്കുറിച്ചും അതുവഴി തനിക്ക് നഷ്ടപ്പെട്ട അവസരങ്ങളെക്കുറിച്ചും അമേയ നേരത്തേ പറഞ്ഞിരുന്നു.നടി പങ്കുവെയ്ക്കുന്ന ഫോട്ടോകള്‍ക്ക് മികച്ച ആരാധക പിന്തുണയാണ് ലഭിക്കാറുള്ളത്.
