Malayalam
ഭ്രാന്തമായ ആദ്യ പ്രണയത്തെ കുറിച്ച് സായി വിഷ്ണു!
ഭ്രാന്തമായ ആദ്യ പ്രണയത്തെ കുറിച്ച് സായി വിഷ്ണു!
ബിഗ് ബോസ് മലയാളം മൂന്നാം പതിപ്പ് മികച്ച പ്രേക്ഷക അഭിപ്രായം കിട്ടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. അതിനിടയിൽ വളരെ രസകരമായ ടാസ്കുകളാണ് മത്സരാർത്ഥികൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിലൂടെ ഓരോ മത്സരാർത്ഥികളെയും കൂടുതൽ അറിയാൻ പ്രേക്ഷകർക്കും കഴിയുന്നുണ്ട്.
ആദ്യ വാരത്തിൽ ഇമോഷണൽ ടാസ്കുകൾ ആയിരുന്നെങ്കിൽ ഇപ്പോൾ ആദ്യ പ്രണയത്തെക്കുറിച്ചാണ് മത്സരാർത്ഥികൾ പറയുന്നത്. പൊതുവെ ആരുടേയും ആദ്യ പ്രണയം പൂവണിയാറില്ല, അതുകൊണ്ടുതന്നെ കുറെയേറെ തേപ്പു കഥകളും വിഷാദ നിമിഷങ്ങളും മത്സരാർത്ഥികൾ പങ്കുവെക്കുന്നുണ്ട്.
ഇപ്പോഴിയാ സായി വിഷ്ണു പറഞ്ഞ ഒരു ഭ്രാന്തമായ പ്രണയകഥയാണ് ശ്രദ്ധ നേടുന്നത്. സോഷ്യല്‍ മീഡിയയിലൂടെ കണ്ട് ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ നേരില്‍ പോയി കണ്ടതിനെ കുറിച്ചും സ്നേഹിച്ചിരുന്ന നാളുകളില്‍ ഒരു നിമിഷം പോലും സംസാരിക്കാതെ ഇരുന്നിട്ടില്ലെന്നുമൊക്കെ താരം പറയുന്നു.
സായിയുടെ വാക്കുകൾ ഇങ്ങനെ… ഭയങ്കര ബ്യൂട്ടിഫുള്‍ ആയിട്ടുള്ള ഒരു റിലേഷന്‍ എനിക്കുണ്ടായിരുന്നു. ഇന്‍സ്റ്റാഗ്രാം വഴിയാണ് ഞങ്ങള്‍ പരിചയപ്പെട്ടത്. ഓണ്‍ലൈനില്‍ മാത്രമായി പ്രണയം കൊണ്ട് പോകാന്‍ താല്പര്യമില്ലാത്തത് കൊണ്ട് നേരില്‍ കാണാന്‍ തീരുമാനിച്ചു. ആ സമയത്ത് അവള് കേരളത്തിന് പുറത്താണ് പഠിച്ച് കൊണ്ടിരുന്നത്. നേരിട്ട് വരാമെന്ന് പറഞ്ഞ് എറണാകുളത്ത് നിന്ന് ട്രെയിനില്‍ പൈസ ഇല്ലാത്തത് കൊണ്ട് ജനറല്‍ കംപാര്‍ട്ട്മെന്റില്‍ കയറി അവളുടെ അടുത്ത് എത്തി.
ആദ്യ ദിവസം അവളെ കണ്ട് കാര്യം പറഞ്ഞു. കുറച്ച് നേരം അവള് ഒന്നും പറഞ്ഞില്ല. പിന്നെ കുടിച്ചോണ്ടിരുന്ന ജ്യൂസിന്റെ പകുതി എനിക്ക് തന്നു. കുറച്ച് കഴിഞ്ഞ് പോകാന്‍ നേരത്ത് അവിടെ ഒരു എസ്ക്യൂലേറ്റര് ഉണ്ട്. അത് പണി നടന്ന് കൊണ്ടിരുന്നതാണ്. ഞങ്ങള്‍ അതില്‍ കയറി ആദ്യ ചുംബനം അവിടെ വെച്ച് സംഭവിച്ചു. അതു കഴിഞ്ഞ് ശരിക്കും ഭ്രാന്ത് പിടിച്ചത് പോലെത്തെ പ്രണയം എന്ന് പറഞ്ഞാല്‍ ഭ്രാന്ത് പിടിച്ചത് പോലെയുള്ളതായിരുന്നു. കാരണം ആഴ്ചയില്‍ ഏഴ് ദിവസവും 24 മണിക്കൂറും ചെവിയിലുണ്ടാവും.
അവള്‍ക്ക് ക്ലാസ് ഉള്ള സമയത്ത് മാത്രമായിരിക്കും ഫോണ്‍ കട്ടാക്കുക. ശനിയും ഞായര്‍ ദിവസങ്ങളിലൊക്കെ ആണെങ്കില്‍ അടുപ്പിച്ച് മൂന്ന് ദിവസം വരെ കോള്‍ ഉണ്ടായിരിക്കും. അവള് കോളേജില്‍ നിന്ന് വണ്‍ഡേ ട്രിപ്പ് പോകുന്ന സമയത്തും എന്റെ കോള്‍ കട്ട് ചെയ്യാതെ കൂടെ ഉണ്ടാവും. അവള് കോളേജില്‍ പോകുന്ന സമയത്ത് പൊരി വെയിലത്തൊക്കെ ഞാന്‍ ജിമ്മില്‍ പോയി വര്‍ക്കൗട്ട് ചെയ്യുമായിരുന്നു. അങ്ങനെ ഭ്രാന്ത് പിടിച്ച പോലെത്തെ പ്രണയമാണ്.
ന്യൂഡ് ആയിട്ട് വേണമെങ്കിലും അഭിനയിക്കാന്‍ ഞാന്‍ തയ്യാറാണ്. പക്ഷേ ആ സമയത്ത് അവള് പറയുമായിരുന്നു, പെണ്‍കുട്ടികളുടെ കൂടെ അഭിനയിക്കരുത്, അങ്ങനെ ചെയ്യരുത് എന്നൊക്കെ. എനിക്ക് സിനിമ അത്രയും ഇഷ്ടമായിട്ട് കൂടെ അക്കാര്യത്തിനൊക്കെ ഞാനും ഓക്കെ ആയിരുന്നു. അവളുണ്ടായിരുന്നെങ്കില്‍ പിരിഞ്ഞിരിക്കാന്‍ വയ്യാത്തത് കൊണ്ട് ബിഗ് ബോസിലേക്ക് പോലും ഞാന്‍ വരില്ലായിരുന്നു. അത്രയ്ക്കും ഭ്രാന്ത് പിടിച്ച പോലെത്തെ പ്രണയമായിരുന്നുവെന്ന് സായി പറഞ്ഞവസാനിപ്പിച്ചു .
about bigg boss
