Malayalam
ഒരൊറ്റ ദിവസം രണ്ട് കോസ്റ്റിയൂം മാറിയിട്ട് 28-ഓളം ഇന്റര്‍വ്യൂ കൊടുത്തു, ഭര്‍ത്താവിനെ മുതലെടുക്കാനുള്ള ആ ദിവസം എത്തിയെന്ന് പേളി
ഒരൊറ്റ ദിവസം രണ്ട് കോസ്റ്റിയൂം മാറിയിട്ട് 28-ഓളം ഇന്റര്‍വ്യൂ കൊടുത്തു, ഭര്‍ത്താവിനെ മുതലെടുക്കാനുള്ള ആ ദിവസം എത്തിയെന്ന് പേളി
ലോക്ഡൗണ്‍ കാലത്ത് ഒരുപാട് നടിമാര്‍ ഗര്‍ഭിണിയാണെന്ന് അനൗണ്‍സ് ചെയ്ത് എത്തിയിരുന്നു. എന്നാല്‍ പേളി മാണിയുടെ ഗര്‍ഭകാലത്തെ കുറിച്ചുള്ള വാര്‍ത്തകളും ചിത്രങ്ങളുമായിരുന്നു ഏറ്റവുമധികം തരംഗമായത്. നിറവയറുമായിട്ടുള്ള പേളിയുടെ ഫോട്ടോഷൂട്ടുകള്‍ വലിയ തരംഗമാവുകയും ചെയ്തു. എന്നാല്‍ ബോളിവുഡില്‍ അഭിനയിച്ച സിനിമയുടെ പ്രൊമോഷന്‍ ആയിരുന്നു അതെന്നാണ് നടിയിപ്പോള്‍ പറയുന്നത്.ഭര്‍ത്താവായ ശ്രീനിഷിനൊപ്പം ഗര്‍ഭകാല വിശേഷങ്ങളുമായി എത്തിയതായിരുന്നു താരം. പേളിയുടെ തന്നെ യൂട്യൂബ് ചാനലിലൂടെ പുറത്ത് വിട്ട വീഡിയോയില്‍ കുഞ്ഞുവാവ വരുന്ന ദിവസം എന്നാണെന്നത് അടക്കമുള്ള കാര്യങ്ങള്‍ താരദമ്പതിമാര്‍ ഒന്നിച്ച് പങ്കുവെച്ചിരിക്കുകയാണ്.
ഇപ്പോള്‍ 36-ാമത്തെ ആഴ്ചയിലാണ്. ഒന്‍പത് മാസം ആയി. മാര്‍ച്ച് 23 നാണ് കുഞ്ഞ് ജനിക്കുമെന്ന് അവര്‍ പറഞ്ഞിരിക്കുന്നതെന്ന് പേളി പറയുന്നു. വലിയ വെല്ലുവിളി നിറഞ്ഞ ടാസ്‌ക് ആണ്് കുഞ്ഞിന് എന്ത് പേരിടുമെന്നുള്ളത്. മിക്കവാറും ഓരോ വര്‍ഷവും ഓരോ പേരായിരിക്കുമെന്ന് തമാശ രൂപേണ പേളി പറയുന്നു. അതാണ് എന്റെ പ്ലാന്‍. ഒരു വയസ് വരെ ഒരു പേര്. രണ്ടാമത്തെ വയസില്‍ മറ്റൊന്ന്. ഡ്രസ് മാറ്റുന്നത് പോലെ പേരും വേണമെങ്കില്‍ മാറ്റാമെന്ന് നടി പറയുന്നു. കുറേ പേരുകള്‍ മനസിലുണ്ട്. പക്ഷേ താന്‍ കണ്‍ഫ്യൂഷനിലാണ്. ആദ്യം ഞാന്‍ ഒന്ന് പ്രസവിച്ചോട്ടേ… അതിന് ശേഷം പറയാമെന്ന് പേളി സൂചിപ്പിച്ചു.
ഗര്‍ഭകാലത്തെ ഏറ്റവും നല്ലതും ഏറ്റവും മോശവുമായ അവസ്ഥകള്‍ ഏതൊക്കെയാണെന്നായിരുന്നു അടുത്ത ചോദ്യം. ‘നമ്മളെ എല്ലാവരും ചേര്‍ന്ന് കൊഞ്ചിക്കുകയും അമിതമായി ലാളിക്കുകയുമൊക്കെ ചെയ്യും. നമ്മുടെ അച്ഛനും അമ്മയും ബന്ധുക്കളും റോട്ടില്‍ കൂടി പോകുന്നവരുമെല്ലാം ചേര്‍ന്ന് സ്നേഹിച്ച് വഷളാക്കും. എവിടെ പോയാലും മുന്‍ഗണന കിട്ടാറുണ്ട്. ഭര്‍ത്താവ് രാത്രിയാവുമ്പോള്‍ കാലൊക്കെ തിരുമ്മി തരും. ഞാനൊന്ന് തിരിയുകയാണെങ്കില്‍ ശ്രീനി ചാടി എഴുന്നേറ്റ് അയ്യോ തിരിയണോ ഞാനെന്തെങ്കിലും ചെയ്യണോ എന്ന് ചോദിക്കും. നമുക്ക് ഓവര്‍ ആക്ടീങ്ങ് ചെയ്യാന്‍ പറ്റിയ സമയമാണ് ഗര്‍ഭകാലമെന്നാണ് പേളി പറയുന്നത്.
ആദ്യത്തെ മൂന്ന് മാസം ഉണ്ടായ വോമിറ്റിങ് പ്രശ്നങ്ങളാണ് ബുദ്ധിമുട്ടായി തോന്നിയിട്ടുള്ളത്. അതത്ര വലിയ ബുദ്ധിമുട്ടൊന്നും ആയിരുന്നില്ല. പിന്നെ അവസാന മാസം ആയപ്പോഴെക്കും കുഞ്ഞ് വലുതാവുന്നത് അനുസരിച്ച് നമുക്ക് നടക്കാനൊക്കെ കുറച്ച് പ്രയാസം തോന്നും. അല്ലാതെ വേറെ കുഴപ്പമൊന്നുമില്ല. പ്രസവത്തിന് ശേഷവും ഇത് ചോദിക്കണേ. പക്ഷെ ഡെലിവറി പെയിനും അത്രയും കഠിനമല്ലല്ലോ. ഞാന്‍ അതിനെ കുറിച്ച് നെഗറ്റീവ് ആയി ഒന്നും ചിന്തിക്കുന്നില്ല. ഒരു ഉറുമ്പ് കടിക്കുന്ന വേദനയെ ഉണ്ടാവുകയുള്ളുവെന്ന് ശ്രീനിഷ് പറയുന്നു.
ഗര്‍ഭകാലത്തിന്റെ ആദ്യ മൂന്ന് മാസം ദേ പോയി ദാ വന്നു എന്ന അവസ്ഥയായിരുന്നു. എങ്ങനെയൊക്കൊയോ അങ്ങ് പോയി. പിന്നീടുള്ള മാസം ഭയങ്കര എനര്‍ജിയായിരുന്നു. ആ സമയത്താണ് ഗര്‍ഭിണിയാണെന്ന കാര്യം പുറത്ത് പറഞ്ഞത്. തന്റെ ബോളിവുഡ് ചിത്രം ലൂഡോ റിലീസ് ചെയ്യാന്‍ പോവുകയായിരുന്നു. ബോളിവുഡ് സിനിമയുടെ പ്രത്യേകത എന്ന് പറഞ്ഞാല്‍ ആദ്യമേ അവരൊരു കരാര്‍ എഴുതും. പ്രൊമോഷനും ഈ കരാറിന്റെ ഭാഗമാണ്. കൊറോണയ്ക്ക് മുന്‍പ് പ്രൊമോഷന് വേണ്ടി ബോംബെയില്‍ പോയി എല്ലാവരും കൂടി ഒന്നിച്ച് ആഘോഷമാക്കുന്നതായിരുന്നു എന്റെ മനസില്‍. പക്ഷേ വീട്ടില്‍ ഇരുന്ന് തന്നെ ചെയ്യേണ്ടി വന്നു. നാല്‍പതോളം ഇന്റര്‍വ്യൂകളാണ് ഞാന്‍ കൊടുത്തത്. ഒരൊറ്റ ദിവസം രണ്ട് കോസ്റ്റിയൂം മാറിയിട്ട് 28-ഓളം ഇന്റര്‍വ്യൂ കൊടുത്തിട്ടുണ്ടെന്നും പേളി പറയുന്നു.