Malayalam
അങ്ങനെ അത് സംഭവിച്ചു; ബിഗ് ബോസ് ഹൗസിൽ ഒടുവില്‍ ‘ഐ ലവ് യു’ ശബ്ദം !
അങ്ങനെ അത് സംഭവിച്ചു; ബിഗ് ബോസ് ഹൗസിൽ ഒടുവില്‍ ‘ഐ ലവ് യു’ ശബ്ദം !
ഇന്ത്യയിൽ തന്നെ ഏറ്റവുമധികം പ്രേക്ഷക ശ്രദ്ധ നേടിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാളം ബിഗ് ബോസ് ആദ്യ സീസണില്‍ ഏറ്റവും ചര്‍ച്ചയായതാണ് പേളി മാണിയുടെയും ശ്രീനിഷിന്റെയും പ്രണയമായിരുന്നു. പിന്നീടങ്ങോട്ട് ഇരുവരുടെയും പ്രണയവും വിവാഹവുമൊക്കെ സാമൂഹ്യമാധ്യമങ്ങളിൽ നിരന്തരം ചര്‍ച്ചയായിരുന്നു . തൊട്ടടുത്ത ബിഗ് ബോസ് സീസണിലും പ്രണയം പരാമര്‍ശം വന്നിരുന്നു.
ഇപ്പോഴിതാ മൂന്നാം സീസണില്‍ അഡോണിയും ഏഞ്ചയും തമ്മിലുള്ള തമാശ പ്രണയമാണ് സംസാരയിരിക്കുന്നത്.കഴിഞ്ഞ എപ്പിസോഡ് മുതൽ ചെറിയ രീതിയിൽ ഇരുവരുടെയും പ്രണയം സംസാരമാകുന്നുണ്ടായിരുന്നു.
ഇപ്പോൾ കിടിലൻ ഫിറോസ് ആണ് ഈ പ്രണയ നാടകത്തിന് തുടക്കമിട്ടത്. തുടര്‍ന്ന് പ്രണയിച്ച് നോക്കാൻ തയ്യാറാണെന്ന് ഏയ്ഞ്ചല്‍ പറയുകയുകയായിരുന്നു. എയ്‍ഞ്ചലും അഡോണിയും കിടിലൻ ഫിറോസും സംസാരിക്കുന്നതായിട്ടായിരുന്നു തുടക്കം. സിഗരറ്റ് വലിക്കണം, കളള് കുടിക്കണം, വട്ടില്ല, അങ്ങനെയൊന്നുമില്ല എന്ന് അഡോണിയെ ഉദ്ദേശിച്ച് എയ്‍ഞ്ചല്‍ പറഞ്ഞു.
ഇങ്ങനെയൊന്നുമില്ലാത്ത ഒരു പുരുഷനെ ഇപ്പോഴത്തെ കാലത്ത് കിട്ടാൻ വലിയ പ്രയാസമാണെന്ന് കിടിലൻ ഫിറോസ് ഇടക്കുകയറി പറഞ്ഞു. നിര്‍ബന്ധമാണെങ്കില്‍ അവൻ കൂട്ടുകാര്‍ക്ക് വാങ്ങിക്കൊടുക്കുമെന്നും അവന് വട്ടുണ്ടെന്നും കിടിലൻ ഫിറോസ് പറഞ്ഞു. ഈ സമയം അഡോണി ചിരിക്കുകയായിരുന്നു.
ശരി, ഒരു ദിവസം നമുക്കൊന്നു നോക്കാം, കറക്റ്റ് ആകുവാണെങ്കില്‍ ഒകെ മുന്നോട്ടുപോകാം, കറക്റ്റ് ആകില്ലെങ്കില്‍ നമുക്ക് ടോപിക് അവസാനിപ്പിക്കാം എന്ന് എയ്‍ഞ്ചല്‍ പറഞ്ഞു. ഇന്ന് നിങ്ങള്‍ അങ്ങനെ നോക്കൂവെന്ന് കിടിലൻ ഫിറോസും പറഞ്ഞു. നാളെ വരെ എന്നെ സഹിക്കണം എന്ന് എയ്‍ഞ്ചല്‍ അഡോണിയോട് പറഞ്ഞു.
ചങ്കൂറ്റത്തോടെ ഒരു പെണ്ണ് പറയുമ്പോള്‍ നീ ഒകെയാണോ എന്ന് കിടിലൻ ഫിറോസ് ചോദിച്ചു. ഞാൻ ഒകെ പറഞ്ഞപ്പോള്‍ ആള്‍ക്ക് മടിയെന്നും എയ്‍ഞ്ചല്‍ പറയുകയുണ്ടായി. . അഡോണിയുമായുള്ള സംഭാഷണം എയ്‍ഞ്ചല്‍ ഡിംപാലിനോട് പറഞ്ഞു. എന്റെ കുഞ്ഞിനെ എന്തുകൊണ്ടാണ് അവഗണിക്കുന്നത് എന്ന് ചോദിച്ച് ഡിമ്പൽ എയ്‍ഞ്ചലിനെ വിളിച്ച് അഡോണിയുടെ അടുത്തേയ്‍ക്ക് കൊണ്ടുപോയി.
മറ്റുള്ളവരും എയ്‍ഞ്ചലിനും അഡോണിക്കും ഒപ്പം കൂടി. പ്രണയം പറയാൻ വേണ്ടി എല്ലാവരും ആവശ്യപ്പെട്ടു. അഡോണി ഒഴിഞ്ഞു മാറി നിന്നു. ആദ്യം പെണ്ണ് അല്ലെ ഇങ്ങോട്ട് പറഞ്ഞത് അപ്പോൾ അവള്‍ ആദ്യം പ്രപോസ് ചെയ്യണമെന്ന് ഒരാള്‍ പറഞ്ഞു. എയ്‍ഞ്ചല്‍ ഒരു പൂവ് അഡോണിക്ക് കൊടുത്തു. ഇനി തിരിച്ചുപറയാനും ആവശ്യപ്പെട്ടു. അങ്ങനെ അഡോണി എയ്‍ഞ്ചലിനോട് ഐ ലവ് യു എന്ന് പറയുകയായിരുന്നു. അഡോണി എയ്‍ഞ്ചലിന് പൂവ് കൊടുത്തു. എല്ലാവരും ആര്‍ത്തുവിളിക്കുകയും ചെയ്‍തു. വാ നമുക്ക് പ്രണയിക്കാൻ പോകാമെന്ന് എയ്ഞ്ചല്‍ പറഞ്ഞതോടെ ആ രംഗം വളരെ മനോഹരമായി അവസാനിച്ചു.
about bigg boss
