Social Media
‘അടുത്തടുത്ത് രണ്ട് വേർപാടുകൾ’; ഇബ്രാഹിംകുട്ടിയുടെ ചിത്രം നോവ് പടർത്തുന്നു
‘അടുത്തടുത്ത് രണ്ട് വേർപാടുകൾ’; ഇബ്രാഹിംകുട്ടിയുടെ ചിത്രം നോവ് പടർത്തുന്നു
മമ്മൂട്ടിയുടെ സഹോദരനും നടനുമായ ഇബ്രാഹിംകുട്ടി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രം ശ്രദ്ധ നേടുന്നു. തനിക്കൊപ്പമിരിക്കുന്ന ഉമ്മ ഫാത്തിമയുടെയും സഹോദരി ആമിനയുടെയും ചിത്രമാണ് ഇബ്രാഹിംകുട്ടി പങ്കുവച്ചത്. ‘‘അടുത്തടുത്ത് രണ്ട് വേർപാടുകൾ’’ എന്നായിരുന്നു ചിത്രത്തിനു നൽകിയ അടിക്കുറിപ്പ്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി ആളുകളാണ് ഇബ്രാഹിംകുട്ടിയുടെ പോസ്റ്റിനു താഴെ പ്രതികരണങ്ങളുമായി എത്തുന്നത്.
നാലു മാസങ്ങളുടെ ഇടവേളയിലാണ് ഇവരുടെ കുടുംബത്തിൽനിന്നു രണ്ട് പ്രിയപ്പെട്ടവർ വിടവാങ്ങിയത്. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ഏപ്രിലിലായുരുന്നു ഉമ്മ ഫാത്തിമ ഇസ്മായിലിന്റെ (93) വിയോഗം. സെപ്റ്റംബറിൽ മമ്മൂട്ടിയുടെയും ഇബ്രാഹിംകുട്ടിയുടെയും സഹോദരി ആമിനയും (നസീമ–70) വിട പറഞ്ഞു.
ഇബ്രാഹിംകുട്ടി, സക്കരിയ എന്നീ രണ്ട് ഇളയ സഹോദരന്മാരും ആമിന, സൗദ, ഷഫീന എന്നീ സഹോദരിമാരുമാണ് മമ്മൂട്ടിക്കുള്ളത്..