ഡയാനെ കല്യാണം കഴിക്കുന്ന കാര്യം പറഞ്ഞപ്പോള്‍ വീട്ടുകാര്‍ ആദ്യം സമ്മതിച്ചിരുന്നില്ല; പിന്നീട് അഭിപ്രായം മാറി; കല്യാണക്കഥ പറഞ്ഞ് അഭി
സ്റ്റാർ മാജിക്കിലൂടെ ശ്രദ്ധനേടിയ താരമാണ് അഭിരാമി മുരളി. മിസ് മലയാളി 2020 വിജയിയായ അഭിരാമി നർത്തകിയും കളരി അഭ്യാസിയും ബോക്‌സറുമെല്ലാമാണ്. അഭിരാമിയുടെ വിവാഹം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരുന്നു. വിദേശ പൗരനെയാണ് അഭിരാമി വിവാഹം കഴിച്ചത്. കരളി പഠിക്കുന്നതിനിടെയാണ് അഭിയും ഡയാനും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. ഇപ്പോഴിതാ യൂട്യൂബിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് അഭിരാമി
താന്‍ ഭര്‍ത്താവിനെ വിളിക്കുന്നത് ഷുഗര്‍ എന്നാണെന്നാണ് അഭിരാമി പറയുന്നത്. ഡയാന്‍ നന്നായി മധുരം കഴിക്കുന്ന ആളാണെന്നതാണ് അതിന് കാരണം. ഭക്ഷണം കഴിക്കുന്നത് തന്നെ മധുരം കഴിക്കാന്‍ വേണ്ടിയാണെന്നാണ് അഭി പറയുന്നത്. തന്നെ ഭര്‍ത്താവ് ചോട്ടാ എന്നാണ് വിൡക്കുന്നതെന്നും അഭി പറയുന്നു. ഭര്‍ത്താവിന് മലയാളം മനസിലാകുമെന്നും അഭിരാമി പറയുന്നു.
തങ്ങള്‍ തമ്മില്‍ നാല് വയസിന്റെ വ്യത്യാസമുണ്ട്. നേരത്തെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല ഭര്‍ത്താവ്. എന്നാല്‍ തന്നെ കണ്ടതോടെ പ്ലാന്‍ മാറി. താനും വിവാഹത്തെക്കുറിച്ച് ആലോചിച്ചിരുന്നില്ലെന്നും ഡയാനുമായി അടുത്തതോടെയാണ് എല്ലാം മാറി മറഞ്ഞതെന്നും അഭി പറയുന്നു. പപ്പയും മമ്മയും ട്വിന്‍ സിസ്റ്ററുമടങ്ങുന്നതാണ് ഭര്‍ത്താവിന്റെ കുടുംബം. അഞ്ച് പൂക്കളും രണ്ട് പട്ടിക്കുട്ടികളും കൂടെ അടങ്ങുന്നതാണ് ഭര്‍ത്താവിന്റെ കുടുംബമെന്നും അഭി പറയുന്നത്.
തങ്ങളുടെ വീട്ടുകാര്‍ പരസ്പരം കണ്ടത് വീഡിയോ കോളിലൂടെയായിരുന്നുവെന്നും മാത്രമല്ല കല്യാണം ഉറപ്പിച്ചത് പോലു വീഡിയോ കോളിലൂടെയായിരുന്നുവെന്നാണ് അഭി പറയുന്നത്. ഭര്‍ത്താവിന്റെ പപ്പയും മമ്മയും തന്നെ അവരുടെ മൂന്നാമത്തെ മകളെ പോലെയാണ് നോക്കുന്നതെന്നും അഭിരാമി പറയുന്നു. രണ്ട് പേരുടേയും സംസ്‌കാരങ്ങള്‍ തമ്മില്‍ വലിയ അന്തരമുണ്ടെങ്കിലും തനിക്ക് അത് ബുദ്ധിമുട്ടായി തോന്നിയിട്ടില്ലെന്നും താന്‍ യൂറോപ്യന്‍ രീതികളുമായി പൊരുത്തപ്പെട്ടുവെന്നും അഭി പറയുന്നു.
അഭിയുടെ ഭര്‍ത്താവ് സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണ്. താന്‍ പഠിച്ചത് കമ്പ്യൂട്ടര്‍ സയന്‍സാണെന്നും അഭി പറയുന്നു. കൂടാതെ ഇന്റീരിയര്‍ ഡിസൈനിംഗു ചെയ്തിരുന്നു. ഇതിന് പുറമെ നാലഞ്ച് വര്‍ഷത്തോളം ഫിറ്റ്‌നസ് ട്രെയിനറായും ജോലി ചെയ്തിരുന്നുവെന്നാണ് അഭി പറയുന്നത്. ഇപ്പോള്‍ ന്യൂട്രീഷ്യന്‍ കോഴ്‌സിന്റെ പിന്നാലെയാണ് താനെന്നും താരം പറയുന്നു.
അതേസമയം ഡയാനെ കല്യാണം കഴിക്കുന്ന കാര്യം പറഞ്ഞപ്പോള്‍ വീട്ടുകാര്‍ ആദ്യം സമ്മതിച്ചിരുന്നില്ല എന്നാണ് അഭി പറയുന്നത്. ഇരുവരുടേയും സംസ്‌കാരങ്ങള്‍ തമ്മിലുള്ള വ്യത്യാസമായിരുന്നു അവരുടെ എതിര്‍പ്പിന്റെ കാരണം. എന്നാല്‍ ദയാനും സഹോദരിയും വീട്ടിലേക്ക് വന്നതോടെ ആ അഭിപ്രായം മാറിയെന്നും അങ്ങനെ വിവാഹത്തിലേക്ക് എത്തുകയായിരുന്നുവെന്നും അഭിരാമി പറയുന്നു.
‘യൂറോപ്പിലുള്ള മസഡോണിയ എന്ന രാജ്യത്താണ് ഭര്‍ത്താവ് ഡയാന്‍ ജനിച്ച് വളര്‍ന്നത്. മസഡോണിയ എവിടെയാണ് ഏത് ഭൂഖണ്ഡമാണെന്ന് പോലും എനിക്ക് മുമ്പ് അറിയില്ലായിരുന്നു. ഭര്‍ത്താവും അദ്ദേഹത്തിന്റെ സഹോദരിയും കൂടിയാണ് കേരളത്തില്‍ വന്നത്. കളരിയില്‍ ട്രീറ്റ്‌മെന്റിന് വന്നതായിരുന്നു ഇരുവരും. ഇരുവരും കപ്പിള്‍സാണെന്നാണ് ഞാന്‍ ആദ്യം കരുതിയത്. പിന്നീട് സഹോദരനും സഹോദരിയുമാണെന്ന് മനസിലായത്. ഞങ്ങള്‍ക്കിടയില്‍ സംഭവിച്ചത് ലവ് അറ്റ് ഫസ്റ്റ് സൈറ്റ് തന്നെയാണ്.’ എന്നാണ് നേരത്തെ തങ്ങളുടെ പ്രണയത്തെക്കുറിച്ച് അഭിരാമി പറഞ്ഞത്.
‘എന്റെ കളരിയിലാണ് ഇരുവരും ട്രീറ്റ്‌മെന്റ് ചെയ്തിരുന്നത്. കളരിയുടെ ഡോക്യുമെന്ററി ഷൂട്ട് ചെയ്യാന്‍ പോയപ്പോഴാണ് ആദ്യം ഡയാനെ കണ്ടത്. ആറോളം പേരുമായി ഉറുമികൊണ്ട് പയറ്റുന്ന ഡയാനെയാണ് ആദ്യം കണ്ടത്. അപ്പോള്‍ തന്നെ ഞാന്‍ ഇംപ്രസ്സായി.’ എന്നും അഭിരാമി പറഞ്ഞിരുന്നു.