Connect with us

സുരേഷ് ഗോപിയെ ട്രോളി ജയറാം; ഡെന്നിസിനോട് രവിശങ്കർ ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു, ഇതിലും വലിയ ട്രോൾ കിട്ടാനില്ലെന്ന് കമന്റുകൾ

Social Media

സുരേഷ് ഗോപിയെ ട്രോളി കൊണ്ട് ജയറാം ഷെയർ ചെയ്ത വീഡിയോ ശ്രദ്ധ നേടുന്നു. ജസ്റ്റ് ഫോർ ഫൺ എന്ന ക്യാപ്ഷനോടെയാണ് ജയറാം വീഡിയോ ഷെയർ ചെയ്തത്. അടുത്തിടെ ഒരു പരിപാടിയ്ക്കിടയിൽ ‘അലവൈകുണ്ഠപുരം’ എന്ന തെലുങ്ക് ചിത്രത്തിലെ ‘സാമജവരഗമന’ എന്ന ഗാനം പാടുന്ന സുരേഷ് ഗോപിയുടെ വീഡിയോ വൈറലായിരുന്നു. വരികളിൽ തെറ്റുണ്ടെങ്കിലും അപാരമായ ആത്മവിശ്വാസത്തോടെ ‘സാമജവരഗമന’ ആലപിക്കുന്ന സുരേഷ് ഗോപിയെ ആണ് ആ വീഡിയോയിൽ കാണാൻ സാധിക്കുക.

ആ വൈറൽ വീഡിയോ അനുകരിക്കുകയാണ് ജയറാം ഇപ്പോൾ. സുരേഷ് ഗോപിയുടെ ചിത്രങ്ങളിലെ ഐക്കോണിക് മാനറിസങ്ങളും ആക്ഷനുകളുമെല്ലാം ഗാനത്തിനിടയിൽ ജയറാം അനുകരിക്കുന്നതും വീഡിയോയിൽ കാണാം.

ഇവരുടെ ബോണ്ട് അപാരമാണ്,ഈ മനുഷ്യൻ വളരും തോറും കുഞ്ഞാവുകയാണല്ലോ…ഡാ… രവീ, അന്നു രണ്ടു കുപ്പി രക്തം തന്നു നിന്റെ ജീവൻ രക്ഷിച്ചതു ഡെന്നീസ് അച്ചായൻ അല്ലിയോടാ… എന്നിട്ടിപ്പോ, ഡെന്നിസിനോട് രവിശങ്കർ ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു, ഇതിലും വലിയ ട്രോൾ കിട്ടാനില്ല
എന്നിങ്ങനെ പോവുന്നു കമന്റുകൾ.

സിനിമയ്ക്ക് അപ്പുറം ജീവിതത്തിലും അടുത്ത സൗഹൃദം പുലർത്തുന്നവരാണ് ജയറാമും സുരേഷ് ഗോപിയും.. ദത്ത് പെങ്ങൾ എന്നാണ് പാർവതിയെ സുരേഷ് ഗോപി വിശേഷിപ്പിക്കാറുള്ളത്.പരസ്പരം ട്രോളാൻ മാത്രം സ്വാതന്ത്ര്യവും ജയറാമിനും സുരേഷ് ഗോപിയ്ക്കും ഇടയിലുണ്ട്. ജയറാമിന്റെ മിമിക്രികളും തമാശകളും ട്രോളുകളുമൊക്കെ ഏറെ ആസ്വദിക്കുന്ന ആൾ കൂടിയാണ് സുരേഷ് ഗോപി.

More in Social Media

Trending

Recent

To Top