Connect with us

കുറ്റപ്പെടുത്തുമ്പോഴും അടിച്ചമർത്തുമ്പോഴും നിങ്ങൾ ഒന്ന് ഓർക്കുക, അവളുടെ മാറ്റത്തിന് കാരണം നിങ്ങളൊരുക്കിയ സാഹചര്യങ്ങൾ ആണെന്ന് അപർണ്ണ, തെളിവായി ആ പോസ്റ്റുകൾ; സീരിയൽ നടിയുടെ മരണം കാരണം ഇതോ?

general

കുറ്റപ്പെടുത്തുമ്പോഴും അടിച്ചമർത്തുമ്പോഴും നിങ്ങൾ ഒന്ന് ഓർക്കുക, അവളുടെ മാറ്റത്തിന് കാരണം നിങ്ങളൊരുക്കിയ സാഹചര്യങ്ങൾ ആണെന്ന് അപർണ്ണ, തെളിവായി ആ പോസ്റ്റുകൾ; സീരിയൽ നടിയുടെ മരണം കാരണം ഇതോ?

കുറ്റപ്പെടുത്തുമ്പോഴും അടിച്ചമർത്തുമ്പോഴും നിങ്ങൾ ഒന്ന് ഓർക്കുക, അവളുടെ മാറ്റത്തിന് കാരണം നിങ്ങളൊരുക്കിയ സാഹചര്യങ്ങൾ ആണെന്ന് അപർണ്ണ, തെളിവായി ആ പോസ്റ്റുകൾ; സീരിയൽ നടിയുടെ മരണം കാരണം ഇതോ?

സീരിയലുകളിൽ നിറഞ്ഞുനിൽക്കുകയും പ്രസന്നവദയായി കാണപ്പെടുകയും ചെയ്തുകൊണ്ടിരുന്ന അപർണ്ണ നായരുടെ അകാല വിയോഗം പ്രേക്ഷകർക്കും ഞെട്ടലായി.

അപർണാ നായരുടെത് ആത്മഹത്യയെന്ന നിഗമനത്തിലാണ് പൊലീസ്. വൈകിട്ട് ഏഴ് മണിയോടെ വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് അപർണാ നായരെ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. മരണത്തിന് തൊട്ടു മുമ്പ് പോലും താരം സന്തോഷകരമായ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. അതുകൊണ്ട് തന്നെ മരണ കാരണം പൊലീസിന് പിടികിട്ടിയിട്ടില്ല.

അസ്വഭാവിക മരണത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപർണയുടെ മരണത്തിലെ ആഘാതത്തിലാണ് കുടുംബം. അടുത്തിടെയായി അപർണ പങ്കുവെക്കുന്ന പോസ്റ്റുകളിൽ പലതിലും നിരാശയും ദുഃഖവും പ്രകടമായിരുന്നു. നിരാശ കലർന്ന വാക്കുകളാണ് ഫോട്ടോകൾക്കും വീഡിയോകൾക്കും ബാക്ഗ്രൗണ്ടായി അപർണ നൽകിയത്. നടി കടുത്ത വിഷാദം നേരിട്ടിരുന്നെന്ന് ഇവയിൽ നിന്ന് വ്യക്തമാണ്. ‘ഒരുപാട് ദേഷ്യപ്പെടുന്നവളാകാം, എപ്പോഴും ചിരിച്ച് കൊണ്ട് നടക്കുന്നവളുമാകാം. എന്നാൽ ശരിക്കുമുള്ള അവൾ രാത്രിയുടെ നിശബ്ദതയിൽ മുഖമമർത്തി പൊട്ടിക്കരയുന്നവളാണ്. ഒരുപാട് സങ്കടങ്ങൾ ഉള്ളിലൊതുക്കി ആശ്വസിക്കുന്നവളാണ്’

‘ഒരുപാട് പ്രതീക്ഷയിൽ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നവളാണ്. കുറ്റപ്പെടുത്തുമ്പോഴും അടിച്ചമർത്തുമ്പോഴും നിങ്ങൾ ഒന്ന് ഓർക്കുക, അവളുടെ മാറ്റത്തിന് കാരണം നിങ്ങളൊരുക്കിയ സാഹചര്യങ്ങൾ ആണ്,’ ഒരു പോസ്റ്റിൽ പശ്ചാത്തല ശബ്ദമായി അപർണ പങ്കുവെച്ച വാക്കുകൾ ഇവയാണ്. ഇത്തരം ബാക്?ഗ്രൗണ്ട് ശബ്ദവുമായി നിരവധി പോസ്റ്റുകൾ അപർണ പങ്കുവെച്ചിട്ടുണ്ട്. ‘ആ പഴയ ഞാനല്ല ഇപ്പോൾ. എന്തെന്നില്ലാതെ കണ്ണ് നിറയുന്നു. ഒറ്റപ്പെട്ട് പോയോ എന്നൊക്കെ തോന്നിപ്പോകുന്നു. വെളിച്ചത്തിലാണെങ്കിലും ഇരുട്ട് പിടിച്ച ലോകത്തിലുള്ളത് പോലെ. എന്തോ പറ്റിയിട്ടുണ്ട്. ആ പഴയ എന്നെ ശരിക്കും മിസ് ചെയ്യുന്നുണ്ട്,’ മറ്റൊരു പോസ്റ്റിനൊപ്പം ചേർത്ത വാക്കുകളിങ്ങനെ.

‘ജീവിതം എങ്ങനെയെങ്കിലും ജീവിച്ച് തീർക്കണം എന്നേയുള്ളൂ. ഒരുപാട് അനുഭവിച്ചിട്ടുണ്ട്. നിനക്കൊക്കെ ചിന്തിക്കാൻ പറ്റുന്നതിന്റെ അപ്പുറത്ത്. അതൊക്കെ മറന്നിട്ടാണ് ചിരിക്കുന്നതും കളിക്കുന്നതുമൊക്കെ. അൽപം മനസാക്ഷിയുണ്ടായി പോയി. മറ്റുള്ളവർ വേദനിക്കുന്നത് കാണാൻ പറ്റാത്ത മനസ്,’ എന്ന വരികളിലും അപർണ അനുഭവിച്ച മാനസിക സംഘർഷങ്ങൾ പ്രകടമാണ്.

കുടുംബം നടിക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. ഭർത്താവിനും മക്കൾക്കുമൊപ്പമുള്ള നിരവധി ഫോട്ടോകൾ താരം പങ്കുവെച്ചിട്ടുണ്ട്. ‘സംരക്ഷിക്കാൻ ആയിരം കൈകൾ ഉണ്ടായാലും ചേർത്ത് നിർത്താൻ അവളുടെ ഭർത്താവിന്റെ കൈകളോളം വരില്ല മറ്റാെന്നും. ഒരു പെണ്ണിന്റെ ഏറ്റവും വലിയ ശക്തിയും തണലും അവളുടെ ഭർത്താവാണ്,’ ഭർത്താവിനാെപ്പമുള്ള ഫോട്ടോയ്ക്ക് അപർണ നൽകിയ വരികൾ. അപർണയുടെ അവസാന പോസ്റ്റ് മകളുടെ ഫോട്ടോയാണ്.

അപർണ ചെറിയ മകളുടെ ഫോട്ടോയാണ് അവസാനമായി ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. അപർണ നായരുടെ തന്നെ ചിത്രങ്ങളുള്ള റീൽ വീഡിയോയാണ് അതിനു മുമ്പ് പങ്കുവെച്ചത്. സീരിയലിൽ മാത്രമല്ല സിനിമകളിലും മികച്ച കഥാപാത്രങ്ങളായി എത്തി അപർണാ നായർ പ്രേക്ഷകരുടെ ശ്രദ്ധയാകർഷിച്ചു. അപർണാ ‘മേഘതീർത്ഥ’ത്തിലൂടെ 2009ലാണ് സിനിമയിൽ എത്തുന്നത്. ‘കോടതി സമക്ഷം ബാലൻ വക്കീൽ’, ‘കൽക്കി’, ‘അച്ചായൻസ്’, ‘മുദ്ദുഗൗ’ എന്നിവയിലും വേഷമിട്ടിട്ടുണ്ട്. ‘ആത്മസഖി’, ‘ചന്ദനമഴ’, ‘ദേവസ്പർശം’, ‘മൈഥിലി വീണ്ടും വരുന്നു’ തുടങ്ങിയ ഹിറ്റ് മലയാളം സീരിയലുകളിലൂടെയാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായത്.

തിരുവനന്തപുരത്തെ വീട്ടിനുള്ളിലായിരുന്നു നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കരമന തളിയിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ ആയിരുന്നു. സംഭവ സമയത്ത് വീട്ടിൽ അമ്മയും സഹോദരിയും ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ അപർണയുടെ അന്ത്യം സംഭവിച്ചെന്നാണ് നിഗമനം. നടിയുടെ ബന്ധുക്കളിൽ നിന്ന് മൊഴിയെടുത്തിട്ടുണ്ട്. അപർണാ നായരുടെ ഭർത്താവ് സഞ്ജിത്തും മക്കൾ ത്രയ, കൃതിക എന്നിവരുമാണ്.

More in general

Trending

Recent

To Top