Connect with us

കണ്ണനും കുടുംബവും ഇനി പുതിയ വീട്ടിൽ; വീടിന്റെ താക്കോൽദാന കർമം നിർവഹിച്ച് സുരേഷ് ഗോപി

general

കണ്ണനും കുടുംബവും ഇനി പുതിയ വീട്ടിൽ; വീടിന്റെ താക്കോൽദാന കർമം നിർവഹിച്ച് സുരേഷ് ഗോപി

കണ്ണനും കുടുംബവും ഇനി പുതിയ വീട്ടിൽ; വീടിന്റെ താക്കോൽദാന കർമം നിർവഹിച്ച് സുരേഷ് ഗോപി

വിദ്യാർത്ഥിക്ക് സേവാഭാരതിയുടെ നേതൃത്വത്തിൽ നടൻ സുരേഷ് ഗോപി ‘ഗോവിന്ദം ‘എന്ന് പേരിട്ടു നിർമിച്ചു നൽകിയ വീടിന്റെ താക്കോൽദാന കർമം സുരേഷ് ഗോപി നിർവഹിച്ചു.

എ.കെ.ജി കോളനിയിലെ കണ്ണനും കുടുംബത്തിനുമാണ് വീട് നിർമ്മിച്ചത്. പുതിയ വീട്ടിലേക്ക് ഭഗവാൻ കൃഷ്ണന്റെ വിഗ്രഹവുമായി പ്രവേശിച്ച സുരേഷ്‌ഗോപി നില വിളക്ക് കൊളുത്തി പാലുകാച്ചൽ ചടങ്ങ് നടത്തി. പാൽപ്പായസം ഗണപതി ഭഗവാന് സമർപ്പിച്ചു.

വീടു പണിക്ക് വന്ന മുഴുവൻ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ചു. സേവാഭാരതി ജില്ലാ പ്രസിഡന്റ് പി.എൻ ഉണ്ണിരാജൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ ട്രസ്റ്റ് സ്‌കൂളിലെ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ശലഭജ്യോതിഷ്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ അനീഷ്‌കുമാർ, ഭഗീഷ് പൂരാടൻ, രശ്മി ഷിജോ, ഗ്രീഷ്മ സുഖലേഷ്, സെന്തിൽ കുമാർ, സുരേഷ് ഇയ്യാനി, എസ്‌ . എൻ.ഡി.പി യോഗം നാട്ടിക യൂണിയൻ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത്, ഇ.പി ഹരീഷ് മാസ്റ്റർ, സേവിയൻ പള്ളത്ത്, എ.കെ ചന്ദ്രശേഖരൻ, ലാൽ ഊണുങ്ങൽ, ഗോകുൽകരിപ്പിള്ളി, ബേബി പി.കെ തുടങ്ങിയവർ പങ്കെടുത്തു.

More in general

Trending

Recent

To Top