Connect with us

അപർണയുടെ തളിയിലെ വീട് പൂട്ടിയിട്ട നിലയിൽ, മനഃസമാധാനത്തോടെ കഴിയാൻ സഞ്ജിത്തിന് ആവില്ല; റിപ്പോട്ടുകൾ ഇങ്ങനെ

general

അപർണയുടെ തളിയിലെ വീട് പൂട്ടിയിട്ട നിലയിൽ, മനഃസമാധാനത്തോടെ കഴിയാൻ സഞ്ജിത്തിന് ആവില്ല; റിപ്പോട്ടുകൾ ഇങ്ങനെ

അപർണയുടെ തളിയിലെ വീട് പൂട്ടിയിട്ട നിലയിൽ, മനഃസമാധാനത്തോടെ കഴിയാൻ സഞ്ജിത്തിന് ആവില്ല; റിപ്പോട്ടുകൾ ഇങ്ങനെ

മലയാളികൾ എല്ലാവരും സീരിയൽ സിനിമ താരം അപർണയുടെ കുടുംബത്തിന്റെ സങ്കടത്തോടൊപ്പം ചേരുകയാണ്. നമ്മുടെയെല്ലാം സ്വീകരണ മുറിയിൽ പല സീരിയലുകളിലും പ്രധാനപ്പെട്ട കഥാപാത്രമായി എത്തിയ അപർണയുടെ ജീവിതത്തിൽ ഇത്രമാത്രം പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് ഇപ്പോഴാണ് തിരിച്ചറിയുന്നത്. അപർണയുടെ കൂടെ പ്രവർത്തിച്ച സഹപ്രവർത്തകർക്ക് പോലും പ്രശ്ങ്ങൾ അറിയില്ലായിരുന്നു. ഇപ്പോഴിതാ അപർണ്ണ ആത്മത്യ ചെയ്ത തളിയിലെ വീടുമായി ബന്ധപ്പെട്ട ചില റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്

തളിയിലെ വീട്ടിൽ ആരും ഇല്ലാത്ത അവസ്ഥയാണ്. ആ വീട്ടിൽ ഇനി ആർക്കും കഴിയാനാകില്ല. സ്വന്തം അമ്മ ആത്മഹത്യ ചെയ്ത വീട്ടിൽ ആ രണ്ട്പെണ്മക്കൾക്ക് ഇനി ജീവിക്കാൻ കഴിയില്ല. അത് മാത്രമല്ല മനഃസമാധാനത്തോടെ ഒന്ന് ഉറങ്ങാൻ സഞ്ജിത്തിനും കഴിയില്ല. അതുകൊണ്ട് അപർണയുടെ തളിയിലെ വീട് പൂട്ടിയിട്ട അവസ്ഥയിലാണ്. ഇനി അവിടെ താമസിക്കാനോ,മനഃസമാധാനത്തോടെ കഴിയാനോ സജിത്തിനും കുട്ടികൾക്കും കഴിയില്ല. സ്വന്തം കൂടെ ജീവിച്ച ഒരാളാണ് ആത്‍മഹത്യ ചെയ്തത് . ആ വീട്ടിൽ ഇനി എങ്ങനെയാണ് അവർക്ക് ജീവിക്കാൻ കഴിയുക. ആ ഒരു ചിന്ത തന്നെയാണ് സജിത്തിനെയും കുട്ടികളെയും ആ വീട്ടിൽ നിന്ന് മാറ്റിയിട്ടുണ്ടാവുക. സങ്കടത്തോടെ അല്ലാതെ മറ്റുള്ളവർക്കൊന്നും ഈ കാഴ്ച കണ്ട് നിൽക്കാനാവില്ല. എത്രയും പെട്ടെന്ന് തന്നെ യാഥാർഥ്യങ്ങൾ ഉൾക്കൊണ്ട് സജിത്തും മക്കളും പഴയ ജീവിതത്തിലേക്ക് എത്താൻ ആവട്ടെ എന്ന് മാത്രമാണ് നമുക്ക് പ്രാർത്ഥിക്കാൻ കഴിയുക

മരണത്തിന് മണിക്കൂറുകൾക്ക് മുൻപ് വരെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു അപർണ. മകളുടെ ചിത്രമടക്കം നടി പങ്കുവച്ചിരുന്നു. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ നടിയെ പിന്തുടരുന്നവരൊന്നും മരണവാർത്ത വിശ്വസിച്ചിരുന്നില്ല. എന്നാല്‍ താരം കഴിഞ്ഞ കുറച്ച് നാളുകളായി കടുത്ത വിഷാദത്തിലൂടേയും നിരാശയിലൂടെയുമാണ് കടന്നു പോയിരുന്നത് എന്നാണ് പോസ്റ്റുകള്‍ വിലയിരുത്തി സോഷ്യൽ മീഡിയ പറയുന്നത്.

അധികം ആരോടും സംസാരിക്കാത്ത പ്രകൃതക്കാരിയാണ് അപർണ എന്നാണ് അടുത്തറിയുന്നവർ എല്ലാം പറയുന്നത്. എന്നാൽ എല്ലാവരോടും സ്നേഹമുള്ള വ്യക്തിയായിരുന്നു നടി. പ്രിയപ്പെട്ടവർ അപ്പുക്കുട്ടൻ എന്നാണ് അപർണയെ വിളിച്ചിരുന്നത്. ജീവിതത്തിൽ ഏറെ സ്വപ്നങ്ങളുമായി ജീവിച്ച അപർണ, ഇന്നല്ലെങ്കിൽ നാളെ തന്റെ ജീവിത പ്രശ്നങ്ങൾ തീരും എന്നാണ് വിശ്വസിച്ചിരുന്നതെന്ന് പ്രിയപ്പെട്ടവർ പറയുന്നു.

സഞ്ജിത്തുമായി അപർണയുടെ രണ്ടാം വിവാഹമായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ആദ്യ വിവാഹബന്ധം പരാജയമായതിനെ തുടർന്നാണ് അപർണ വീണ്ടും വിവാഹം കഴിക്കാൻ തീരുമാനിക്കുന്നത്. സഞ്ജിത്തും മറ്റൊരു ബന്ധം വേർപെടുത്തി നിൽക്കുകയായിരുന്നു. കുറെയധികം സ്വപ്നങ്ങളുമായിട്ടാണ് അപർണ ജീവിതം തുടങ്ങിയതെങ്കിലും ഇടക്കാലത്ത് ഉണ്ടായ ചില കുടുംബ പ്രശ്നങ്ങൾ അപർണയെ അലട്ടി. സഞ്ജിതിന്റെ മദ്യപാനവും, കുടുംബത്തിന് അകത്തുണ്ടായ മറ്റുചില വിഷയങ്ങളുമാണ് അപർണയെ കൂടുതൽ തളർത്തിയതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. വീട്ടുകാർ ഇടപെട്ട് അത് ശരിയാക്കാൻ ശ്രമിക്കുകയും വീണ്ടും അവർ ഒരുമിച്ചു ജീവിച്ചു തുടങ്ങുകയും ചെയ്തു. എന്നാൽ ഇളയ മകൾ ജനിച്ചു കുറച്ചു നാൾ കഴിഞ്ഞപ്പോൾ വീണ്ടും പ്രശ്നങ്ങൾ ഉടലെടുത്തു എന്നാണ് പറയപ്പെടുന്നത്.

സെറ്റിൽ എത്തിയാൽ അധികം ആരോടും സംസാരിക്കാത്ത പ്രകൃതക്കാരി ആയിരുന്നു അപർണ എന്നാണ് സഹപ്രവർത്തകർ പറയുന്നത്. സെൽഫിയോ വീഡിയോയോ എടുക്കാൻ വിളിച്ചാൽ വരും അതെടുക്കും വീണ്ടും എവിടെ എങ്കിലും ഒഴിഞ്ഞകോണിൽ പോയിരിക്കും. പിന്നീട് അപർണയുടെ ടൈം ആകുമ്പോൾ ഏറെ പ്രസരിപ്പോടെ വരും അഭിനയിക്കും അതായിരുന്നു താരത്തിന്റെ രീതിയെന്ന് പറയുന്നു.

അപർണ അഭിനയം തുടരുന്നതിൽ സഞ്ജിത്തിന് എതിർപ്പുണ്ടായിരുന്നുവെന്നും അപർണയുടെ ബന്ധുക്കൾ ആരോപിക്കുന്നത്. അതേസമയം, സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതിനാൽ അപർണ ഒരു ആശുപത്രിയിൽ റിസപ്ഷനിസ്റ്റായും ഇതേസമയം ജോലി ചെയ്തിരുന്നു. മക്കളെ നോക്കാൻ ആളില്ലാത്തയതോടെയാണ് അടുത്തിടെ താരം ആ ജോലി രാജിവച്ചത്. അതേസമയം അപര്‍ണയുടെ അവസാന സന്ദേശം അമ്മയ്ക്കാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. താരം അമ്മയെ വീഡിയോ കോള്‍ ചെയ്യുകയായിരുന്നു. താന്‍ പോകുന്നതായി അപര്‍ണ അമ്മയോട് പറയുകയും ചെയ്തു. എന്നാല്‍ അത് മരണത്തിലേക്കുള്ള പോക്കാണെന്ന് അമ്മ കരുതിയില്ല. അമ്മയെ വീഡിയോ കോള്‍ ചെയ്ത അപര്‍ണ വീട്ടിലെ ചില പ്രശ്‌നങ്ങള്‍ പറഞ്ഞ് സങ്കടപ്പെടുകയും കരയുകയും ചെയ്തിരുന്നു. പിന്നാലെ താരം ഫോണ്‍ കട്ടാക്കി. ഇതിന് ശേഷം അമ്മയ്ക്ക് ലഭിക്കുന്ന കോള്‍ മകളുടെ മരണ വാര്‍ത്ത അറിയിച്ചു കൊണ്ടുള്ളതായിരുന്നു.

സഞ്ജിത്തും മക്കളുമായി നല്ല ജീവിതം ആണ് അപര്‍ണ ആഗ്രഹിച്ചത്. അവര്‍ മൂന്നു പേരും മാത്രമായിരുന്നു അപര്‍ണയുടെ ലോകം. കിട്ടാവുന്ന സമയമത്രെയും ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം ചെലവഴിക്കാനായിരുന്നു ആഗ്രഹിച്ചത്. എന്നാല്‍ ഭര്‍ത്താവിന്റെ മദ്യപാനവും തന്നോടുള്ള അവഗണനയും അപര്‍ണയെ നിരാശപ്പെടുത്തിയിരുന്നുവത്രെ. അപര്‍ണയുടെ അന്ത്യകര്‍മങ്ങള്‍ നടക്കുമ്പോള്‍ കണ്ടു നില്‍ക്കുന്നവര്‍ക്കപോലും സഹിക്കാന്‍ പറ്റിയിരുന്നില്ല. മൂത്ത മകളാണ് കര്‍മങ്ങള്‍ ചെയ്തത്. ഇളയ കുഞ്ഞിന് സംഭവിക്കുന്നത് എന്താണെന്ന് പോലും അറിയില്ല. പട്ടടയിലേക്ക് എടുക്കുമ്പോള്‍ അപര്‍ണയുടെ കാലില്‍ വീണ് കരയുകയായിരുന്നു ഭര്‍ത്താവ് സഞ്ജിത്ത്.

Continue Reading
You may also like...

More in general

Trending

Recent

To Top