Connect with us

ബിഗ്ബോസ് സംപ്രേഷണ സമയം മാറുന്നു ; സമയം ഇനി മുതൽ ഇങ്ങനെ!

Malayalam

ബിഗ്ബോസ് സംപ്രേഷണ സമയം മാറുന്നു ; സമയം ഇനി മുതൽ ഇങ്ങനെ!

ബിഗ്ബോസ് സംപ്രേഷണ സമയം മാറുന്നു ; സമയം ഇനി മുതൽ ഇങ്ങനെ!

ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ടെലിവിഷൻ പരുപാടിയാണ് ബിഗ് ബോസ്. വ്യത്യസ്ത ഭാഷകളിൽ ഉള്ള ഈ ഷോയുടെ മലയാളം പതിപ്പ് മോഹൻലാൽ അവതരിപ്പിക്കുന്നു എന്നതും ഏറെ ശ്രദ്ധ നേടിയ ഒന്നാണ്. എന്നാൽ കൊറോണ കാരണം കഴിഞ്ഞ സീസൺ പാതിയിൽ നിർത്തുകയുണ്ടായിരുന്നു. അതിനുശേഷം ഏറെ കാത്തിരിപ്പിനൊടുവിലാണ് ബിഗ്ബോസ് മലയാളം സീസൺ 3യ്ക്ക് തുടക്കമായത്.

ഷോ ഇപ്പോൾ സംഭവബഹുലമായ മൂന്നാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. പതിനാല് മത്സരാർത്ഥികളുമായി തുടങ്ങിയ ബിഗ്ബോസിൽ ആദ്യ ആഴ്ചാവസാനം മൂന്ന് വൈൽഡ് കാർഡ് മത്സരാർത്ഥികളായിരുന്നു വീട്ടിനുള്ളിലേക്കെത്തിയത്. പിന്നീട് വീട് നിറയെ സംഭവബഹുലമായി മാറുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം പുതിയ രണ്ട് മത്സരാർത്ഥികൾ കൂടി വീട്ടിലേക്ക് കയറിയിരുന്നു.

വീട്ടിലേക്ക് ആദ്യം വൈഡ് കാർഡ് മത്സരാർത്ഥികളായി എത്തിയത് മിഷേലും ഫിറോസും സജിനയുമായിരുന്നു. പിന്നാലെ കഴിഞ്ഞ ദിവസം വീട്ടിലേക്കെത്തിയത് നടി രമ്യ പണിക്കരും മോഡൽ ഏയ്ഞ്ചലുമാണ്. ഇപ്പോഴിതാ അതിനിടെ വീട്ടിനുള്ളിൽ നടക്കുന്ന കാര്യങ്ങളൊക്കെ പ്രേക്ഷകരിലേക്കെത്തുന്ന സമയത്തിൽ ചെറിയൊരു വ്യത്യാസം വന്നിരിക്കുകയാണെന്ന വിവരമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

ഇതുവരെ എല്ലാദിവസവും രാത്രി ഒൻപതരയ്ക്കാണ് ഷോ സംപ്രേഷണം ചെയ്തിരുന്നത്. അതിനു ശേഷമിപ്പോൾ ഷോയുടെ സംപ്രേഷണ സമയത്തിൽ ചെറിയ മാറ്റം വരുത്തിയിരിക്കുകയാണ്. ഇനി മുതൽ ബിഗ്ബോസ് ആഴ്ചാദിനങ്ങളിൽ രാത്രി 9.30 ക്ക് തന്നെ സംപ്രേഷണം ചെയ്യും. ഇക്കാര്യത്തിൽ മാറ്റമില്ല. എന്നാൽ വീക്കെൻഡ് എപ്പിസോഡുകൾ ഇനി മുതൽ രാത്രി ഒൻപത് മണിയ്ക്കാണ് സംപ്രേഷണം ചെയ്യുന്നത്. ചാനലിൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിക്കുകയുണ്ടായത്.

about bigg boss..

More in Malayalam

Trending

Recent

To Top