Connect with us

എന്തും വെട്ടിത്തുറയുന്ന് പറയുന്ന പ്രകൃതമാണ്.. ആരെങ്കിലും ചൊറിയാന്‍ വന്നാല്‍ ഞാന്‍ കേറിയങ്ങ് മാന്തും

Malayalam

എന്തും വെട്ടിത്തുറയുന്ന് പറയുന്ന പ്രകൃതമാണ്.. ആരെങ്കിലും ചൊറിയാന്‍ വന്നാല്‍ ഞാന്‍ കേറിയങ്ങ് മാന്തും

എന്തും വെട്ടിത്തുറയുന്ന് പറയുന്ന പ്രകൃതമാണ്.. ആരെങ്കിലും ചൊറിയാന്‍ വന്നാല്‍ ഞാന്‍ കേറിയങ്ങ് മാന്തും

ദമ്പതിമാരായ സജിനയും ഫിറോസ് ഖാനും, മിഷേലുമായിരുന്നു ബിഗ് ബോസ് സീസൺ 3യിലെ ആദ്യത്തെ വൈൽഡ് കാർഡ് എൻട്രിയായി എത്തിയവർ . ഇവർ എത്തി ഓരാഴ്ച കഴിയുമ്പോൾ പുതിയ രണ്ട് അംഗങ്ങൾ കൂടി ബിഗ് ബേസ് ഹൗസിലേയ്ക്ക് എത്തിയിരിക്കുകയാണ്. മോഡലും പിജി വിദ്യാര്‍ഥിനിയുമായ എയ്ഞ്ചല്‍ തോമസും നടിയും നര്‍ത്തകിയും അവതാരകയുമായ രമ്യ പണിക്കറുമാണ് ഈ ആഴ്ചവൈൽഡ് കാൽഡ് എൻട്രിയിലൂടെ ബിഗ് ബോസ് ഹൗസിലെത്തിയത്.

‘ചങ്ക്സ്’ എന്ന സിനിമയിൽ ജോളി മിസ് എന്ന കഥാപാത്രമായെത്തി ഏറെ ശ്രദ്ധ നേടിയ താരമാണ് നടി രമ്യ. തിരുവനന്തപുരം സ്വദേശിയായ താരം മോഡലിങ്, അവതാരക, ഡാൻസ‍ർ തുടങ്ങിയ രംഗങ്ങളിലും സജീവമാണ്. ഒരേ മുഖം എന്ന സിനിമയിലൂടെയാണ് സിനിമയിലെത്തിയത്. ശേഷം എട്ടോളം സിനിമളുടെ ഭാഗമായിട്ടുണ്ട്.

ഹാദിയ, ചങ്ക്സ്, ഇര, സൺഡേഹോളിഡേ, മാസ്റ്റര്‍പീസ്, മാഫിഡോണ, പൊറിഞ്ചു മറിയം ജോസ് ഇവയാണ് രമ്യ അഭിനയിച്ച സിനിമകള്‍. ഒരു വാതിൽകോട്ടൈ, അജിത് ഫ്രാം അർപ്പുകോട്ടൈ തുടങ്ങിയവയാണ് തമിഴിൽ അഭിനയിച്ച ചിത്രങ്ങള്‍. കേരള യൂണിവേഴ്സിറ്റിയിൽ ബിരുദം പൂർത്തിയാക്കിയ രമ്യ നൃത്തരംഗത്ത് ഏറെ സജീവവുമാണ്.

അച്ഛൻ അമ്മ, സഹോദരി ഇതാണ് രമ്യയുടെ കുടുംബം. വിവാഹിതയായ സഹോദരി മുംബൈ യിലാണ് കുടുംബത്തിനോടൊപ്പം താമസിക്കുന്നത്. സഹോദരിയാണ് തന്റെ ഏറ്റവും അടുത്ത സുഹൃത്തെന്നും രമ്യ പറയുന്നു. തിരുവനന്തപുരം സ്വദേശിനിയായ രമ്യ ഇപ്പോള്‍ കൊച്ചിയിലാണ് താമസം. പഠിക്കുന്ന കാലത്തുതന്നെ പഠനത്തേക്കാള്‍ നൃത്തവും മിമിക്രിയുമൊക്കെയായിരുന്നു രമ്യയ്ക്ക് താല്‍പര്യമെന്ന് അച്ഛൻ പറ‍ഞ്ഞു.

കൂടാതെ സ്വഭാവത്തെ കുറിച്ചും നടി വ്യക്തമാക്കിയിട്ടുണ്ട്. എന്തും വെട്ടിത്തുറയുന്ന് പറയുന്ന പ്രകൃതമാണ് തന്‍റേത്. ആരെങ്കിലും ചൊറിയാന്‍ വന്നാല്‍ ഞാന്‍ കേറിയങ്ങ് മാന്തും. അതാണ് എന്‍റെ ക്യാരക്ടർ. ബിഗ് ബോസ് പോലെയൊരു ഷോയിലേക്കുള്ള അവസരം വലിയ ആഗ്രഹമായിരുന്നെങ്കിലും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും പറയുന്നു . രമ്യയുടെ ആദ്യത്തെ റിയാലിറ്റി ഷോയുമാണ് ബിഗ് ബോസ് മലയാളം സീസണ്‍ 3. രണ്ടാഴ്ചത്തെ എപ്പിസോഡുകള്‍ കണ്ടതിനു ശേഷം ഹൗസിലേക്ക് എത്തുന്ന രമ്യയോട് പുറത്തെ കാര്യങ്ങള്‍ അകത്ത് പറയരുതെന്ന ഉപദേശം നല്‍കിയാണ് മോഹന്‍ലാല്‍ അയച്ചത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top