Connect with us

ഗോപി സുന്ദറിനെ ഉപേക്ഷിച്ച് നാഗചൈതന്യയുമായി ബന്ധം തുടങ്ങിയോ? കമന്റിന് കൊടുത്ത മറുപടി കണ്ടോ?

Malayalam

ഗോപി സുന്ദറിനെ ഉപേക്ഷിച്ച് നാഗചൈതന്യയുമായി ബന്ധം തുടങ്ങിയോ? കമന്റിന് കൊടുത്ത മറുപടി കണ്ടോ?

ഗോപി സുന്ദറിനെ ഉപേക്ഷിച്ച് നാഗചൈതന്യയുമായി ബന്ധം തുടങ്ങിയോ? കമന്റിന് കൊടുത്ത മറുപടി കണ്ടോ?

ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിങ്ങറിലൂടെ മലയാളികൾക്ക് സുചരിചിതയായ ഗായികയാണ് അമൃത സുരേഷ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അമൃത സോഷ്യൽ മീഡിയയിലെ സജീവ ചർച്ചാ വിഷയമാണ്. പങ്കാളി ഗോപി സുന്ദറുമായി ഗായിക വേർപിരിഞ്ഞെന്ന അഭ്യൂഹങ്ങളുണ്ട്. ഇതിന്റെ പേരിൽ വിമർശകരിൽ നിന്നും കടുത്ത പരിഹാസങ്ങളാണ് അമൃതയ്ക്ക് നേരിടേണ്ടി വരുന്നത്.

അതിനിടെ ജീവിതത്തിൽ പുതിയ പരീക്ഷണവുമായി എത്തുകയാണ് അമൃത. തെലുങ്ക് താരം നാഗചൈതന്യയ്‌ക്കൊപ്പമുള്ള ചിത്രങ്ങളാണ് അമൃത പങ്കുവച്ചിരിക്കുന്നത്. സംഗീതത്തിലും നൃത്തത്തിലും കഴിവ് തെളിയിച്ചിട്ടുള്ള അമൃത ഇനി അഭിനയിക്കാനും ഒരുങ്ങുകയാണ്.

ആദിശക്തി തിയേറ്റര്‍ എന്ന റിസര്‍ച്ച് കേന്ദ്രത്തില്‍ വര്‍ക്ക്‌ഷോപ്പിലാണ് അമൃത ഇപ്പോള്‍. ഇവിടെ നിന്നുള്ള നിരവധി ചിത്രങ്ങള്‍ അമൃത പങ്കുവച്ചിട്ടുണ്ട്. നാഗചൈതന്യയ്‌ക്കൊപ്പം വര്‍ക്ക് ഷോപ്പില്‍ പങ്കെടുത്ത അനുഭവവും അമൃത പങ്കുവച്ചിട്ടുണ്ട്. ആദിശക്തിയില്‍ നാഗചൈതന്യക്കൊപ്പം പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ മഹനീയമായി തോന്നുന്നു. ഈ അനുഭവത്തില്‍ സന്തോഷം തോന്നുന്നു. അദ്ദേഹത്തിന്റെ വിജയത്തിനും സന്തോഷത്തിനും ആശംസകള്‍ അറിയിക്കുന്നു എന്നാണ് അമൃത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. നിരവധി കമന്റുകളാണ് ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്.

അതിലെ ഒരു കമന്റിന് അമൃതയുടെ സഹോദരി അഭിരാമി നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. ഗോപി സുന്ദറിനെ ഉപേക്ഷിച്ച് നാഗചൈതന്യയുമായി ബന്ധം തുടങ്ങിയോ എന്നാണ് പോസ്റ്റിന് താഴെ വന്ന കമന്റ്.

‘നല്ല കൊണാപ്പ്’ എന്നാണ് അഭിരാമി മറുപടിയായിട്ട കമന്റ്. ഇത് ശ്രദ്ധയിൽപെട്ട അമൃത അഭിരാമിയെ പിന്തിരിപ്പിച്ചു. അഭിയേ, അത് വിട്ടേക്ക്. പോട്ടെ, ഇവർ ഇങ്ങനെ ചെയ്ത് ആസ്വദിക്കുകയാണ്. അവർ സന്തോഷമായിരിക്കട്ടെ എന്നാണ് അമൃത സുരേഷിന്റെ കമന്റ്.

ഗോപി സുന്ദറുമായി അമൃത പിരിഞ്ഞോ എന്നതിൽ ഇപ്പോഴും വ്യക്തതയില്ല. കഴിഞ്ഞ ദിവസം പിറന്നാൾ ദിനത്തിൽ പോലും ഗോപി സുന്ദറിനെ അമൃതയ്ക്കൊപ്പം കണ്ടില്ല. സോഷ്യൽ മീഡിയിലൂടെ ആശംസകളും അറിയിച്ചില്ല. അതേസമയം ആഴ്ചകൾ മുമ്പ് ഒരുമിച്ചുള്ള ഫോട്ടോ ഇരുവരും പങ്കുവെച്ചിരുന്നു. എന്നാൽ വേർപിരിഞ്ഞോ ഇല്ലയോ എന്ന് വ്യക്തമാക്കാൻ രണ്ട് പേരും തയ്യാറായില്ല.

Continue Reading
You may also like...

More in Malayalam

Trending