Malayalam
മേക്കപ്പ് വേണ്ടെന്ന് മീനയോട് പറഞ്ഞപ്പോഴുള്ള മീനയുടെ പ്രതികരണത്തെ കുറിച്ച് ജീത്തു ജോസഫ്
മേക്കപ്പ് വേണ്ടെന്ന് മീനയോട് പറഞ്ഞപ്പോഴുള്ള മീനയുടെ പ്രതികരണത്തെ കുറിച്ച് ജീത്തു ജോസഫ്
ജീത്തു ജോസഫിന്റെ ദൃശ്യം 2 ന്റെ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ നിറഞ്ഞു നിൽക്കുന്നത്. ഒടിടി റിലീസുകളില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിയ ചിത്രമാണ് ജീത്തു ജോസഫിന്റെ ദൃശ്യം 2. മികച്ച അഭിപ്രായമാണ് ചിത്രത്തെക്കുറിച്ചെങ്കിലും മീനയുടെ മേക്കപ്പ് ഏറെ വിമർശനത്തിനിടയാക്കിയിരുന്നു .
ടെന്‍ഷന്‍ അടിച്ച് ജീവിക്കുന്ന ഒരു സാധാരണക്കാരിയായ റാണി എന്ന കഥാപാത്രം ഇത്രയും മേക്കപ്പും ചുളിവില്ലാത്ത ഇത്തരം ഡ്രസുകളും എല്ലാഴ്പ്പോഴും ധരിക്കുമോ എന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഉയര്‍ന്ന വിമര്‍ശനങ്ങള്‍. ഇതിന് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന് ജീത്തു ജോസഫ്. ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ജീത്തു ഇക്കാര്യം വെളിപ്പെടുത്തിയത്.
മീന ഒരുപാട് മലയാളം സിനിമകള്‍ ചെയ്തതാണ്. ഒരു പക്ഷേ മീനയ്ക്ക് നാട്ടിന്‍പുറത്തെ കാര്യങ്ങൾ പൂർണമായി മനസ്സിലാകാത്തതാകാം. ഞങ്ങള്‍ പല തവണ മീനയോടു പറഞ്ഞതാണ്, ചില കാര്യങ്ങള്‍ കുറയ്ക്കണമെന്ന്. ഞാനതു പറയുമ്പോൾ അവർ അസ്വസ്ഥയാകാൻ തുടങ്ങി. എനിക്ക് അവരില്‍നിന്ന് നല്ല റിയാക്ഷന്‍സ് ആണ് വേണ്ടത്. എന്റെ സിനിമയിലെ ആര്‍ട്ടിസ്റ്റ് അസ്വസ്ഥരാകാതെ താൻ ശ്രദ്ധിക്കുമെന്നും ജീത്തു ജോസഫ് പറഞ്ഞു.
ദൃശ്യത്തിന്റെ ആദ്യ ഭാഗത്തും ഇങ്ങനെയൊരു വിമർശനമുണ്ടായിരുന്നു. അതുകൊണ്ട് ഒന്നു ശ്രദ്ധിക്കണമെന്ന്. തമിഴിലും തെലുങ്കിലുമൊക്കെ അങ്ങനെ ചെയ്ത് ശീലിച്ച് വന്നതുകൊണ്ടായിരിക്കാം, അത് മനസിലാകുന്നില്ല. അതേസമയം അഞ്ജലിക്ക് മേക്കപ്പ് പോലും വേണ്ടെന്നു ഞാന്‍ പറഞ്ഞു. പക്ഷേ അഞ്ജലിക്ക് അത് വേഗം മനസിലായിയെന്ന് ജീത്തു പറയുകയുണ്ടായി.
ഫെബ്രുവരി 18ന് രാത്രിയാണ് ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ആമസോണ്‍ പ്രൈമില്‍ 19ാം തിയ്യതി റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചതെങ്കിലും 18ാം തിയ്യതി രാത്രി തന്നെ ഇന്ത്യയില്‍ ചിത്രം റിലീസ് ആവുകയായിരുന്നു. മോഹന്‍ലാല്‍, മീന, എസ്തേര്‍, അന്‍സിബ, ആശ ശരത്, സിദ്ദീഖ് എന്നീ ദൃശ്യത്തിന്റെ ആദ്യ കാസ്റ്റ് തന്നെയാണ് രണ്ടാം ഭാഗത്തിലും പ്രധാന വേഷത്തിലെത്തുന്നത്. മുരളി ഗോപിയും ഗണേഷ് കുമാറുമാണ് പ്രധാന വേഷത്തിലെത്തുന്ന പുതിയ താരങ്ങള്‍.
about dhrishyam 2
