Connect with us

‘വിണ്ണോളം ഉയര്‍ന്നാലും മണ്ണ് മറക്കാത്ത താരങ്ങളില്‍ ഒരാള്‍’; സെറ്റിലെ ജോലിക്കാര്‍ക്കൊപ്പം പണിയെടുത്ത ഈ നടൻ ആരാണെന്ന് അറിയോ?

Social Media

മഴയില്‍ സെറ്റ് ഇടുന്ന സിനിമാ സെറ്റിലെ ജോലിക്കാര്‍ക്കൊപ്പം പണിയെടുത്ത് ജാഫര്‍ ഇടുക്കി. മഴ പെയ്ത് ചളിവെള്ളമായ സെറ്റില്‍ പണിയെടുക്കുന്ന നടന്റെ വീഡിയോ നാദിര്‍ഷയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

‘വിണ്ണോളം ഉയര്‍ന്നാലും മണ്ണ് മറക്കാത്ത താരങ്ങളില്‍ ഒരാള്‍ ജാഫര്‍ ഇടുക്കി എന്റെ സിനിമയുടെ ലൊക്കേഷനില്‍ യൂണിറ്റുകാരോടൊപ്പം’ എന്നാണ് നാദിര്‍ഷ വീഡിയോയ്ക്ക് ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്.

‘ഇതുപോലുള്ള സ്റ്റാറുകളെ എനിക്ക് ഭയങ്കര ബഹുമാനാ…, ട്രോളി സെറ്റ് ചെയ്യാനും യുണിറ്റുകാരെ സഹായിക്കാനും നില്‍ക്കും… കൂട്ടായ ഒരു നിര്‍മിതിയല്ലേ സിനിമ.., ആരെയും ബോധിപ്പിക്കാനല്ല ഒരു സന്തോഷം, പച്ചയായ മനുഷ്യന്‍, ജോലിയുടെ മഹത്വവും, കഷ്ടപാടിന്റെ വേദനയും അറിയാവുന്നത് കൊണ്ട്’ എന്നിങ്ങനെയാണ് ചില കമന്റുകള്‍.

അതേസമയം, ‘സംഭവം നടന്ന രാത്രിയില്‍’ എന്ന സിനിമയാണ് നാദിര്‍ഷയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. തിരക്കഥാകൃത്തായ റാഫിയുടെ മകന്‍ മുബിന്‍ എം റാഫിയാണ് ചിത്രത്തിലെ നായക വേഷത്തില്‍ എത്തുന്നത്. ദേവിക സഞ്ജയ് ആണ് നായികയായി എത്തുന്നത്. അര്‍ജുന്‍ അശോകനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

More in Social Media

Trending

Recent

To Top