Social Media
‘നിങ്ങള്‍ ഒരു ഗേ ആണ്, അല്ലേ? ആരാധകന്റെ ചോദ്യത്തിന് കരണ്‍ ജോഹറിന്റെ മറുപടി
‘നിങ്ങള്‍ ഒരു ഗേ ആണ്, അല്ലേ? ആരാധകന്റെ ചോദ്യത്തിന് കരണ്‍ ജോഹറിന്റെ മറുപടി
സിനിമാ താരങ്ങള്‍ക്കിടയിലും ത്രെഡ്‌സ് ആപ്പ് ട്രെന്‍ഡിംഗ് ആയികൊണ്ടിരിക്കുകയാണ്. സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹറിന് ത്രെഡ്‌സില്‍ വന്ന ഒരു കമന്റും അതിന് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
അക്കൗണ്ട് എടുത്തതിന് പിന്നാലെ ‘ആസ്‌ക്ക് കരണ്‍ എനിതിംഗ്’ എന്ന സെഷന്‍ കരണ്‍ പോസ്റ്റ് ചെയ്തിരുന്നു. സെഷനില്‍ താരത്തിനോട് പ്രേക്ഷകര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് കരണ്‍ മറുപടിയും നല്‍കിയിരുന്നു. ഇതിനിടയിലാണ് ‘നിങ്ങള്‍ ഒരു ഗേ ആണ്, അല്ലേ?’ എന്ന് ഒരു ഉപയോക്താവ് ചോദിച്ചത്.
‘നിങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടോ?’ എന്നായിരുന്നു കരണിന്റെ മറുപടി. ചോദ്യത്തിന്റെയും ഉത്തരത്തിന്റെയും സ്‌ക്രീന്‍ഷോട്ടുകള്‍ നിമിഷങ്ങള്‍ക്കുള്ളിലാണ് വൈറലായത്.
താനൊരു സ്വവര്‍ഗാനുരാഗിയാണെന്ന് തുറന്നു പറഞ്ഞിട്ടുള്ള സെലിബ്രിറ്റികളില്‍ ഒരാളാണ് കരണ്‍ ജോഹര്‍.
തന്റെ ആത്മകഥയിലൂടെ ആയിരുന്നു ഇത് വെളിപ്പെടുത്തിയത്. വലിയ ചര്‍ച്ചകള്‍ക്ക് തന്നെ ഇത് വഴിവെച്ചിരുന്നു. തന്റെ ലൈംഗികതയെ കുറിച്ച് പൊതുവിടങ്ങളില്‍ മടിയില്ലാതെ തുറന്നു സംസാരിക്കുന്ന വ്യക്തികൂടിയാണ് കരണ്‍. സ്വവര്‍ഗാനുരാഗിയെന്ന് വെളിപ്പെടുത്തും മുമ്പെ സൈബര്‍ ആക്രമണത്തിന് കരണ്‍ ഇരയായിട്ടുണ്ട്.
