Connect with us

തല മൊട്ടയടിക്കേണ്ടിവരുമെന്ന് പറഞ്ഞു, സമ്മതിച്ചു; എന്നാൽ ഞാൻ അഭിനയിച്ച രംഗങ്ങള്‍ ഒഴിവാക്കി; വിജയ് യേശുദാസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

Malayalam

തല മൊട്ടയടിക്കേണ്ടിവരുമെന്ന് പറഞ്ഞു, സമ്മതിച്ചു; എന്നാൽ ഞാൻ അഭിനയിച്ച രംഗങ്ങള്‍ ഒഴിവാക്കി; വിജയ് യേശുദാസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

തല മൊട്ടയടിക്കേണ്ടിവരുമെന്ന് പറഞ്ഞു, സമ്മതിച്ചു; എന്നാൽ ഞാൻ അഭിനയിച്ച രംഗങ്ങള്‍ ഒഴിവാക്കി; വിജയ് യേശുദാസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ഗായകനെന്ന നിലയിൽ മലയാളത്തിന് പുറമേ അന്യഭാഷകളിലും സജീവമാണ് വിജയ് യേശുദാസ്. പിന്നണിഗായകൻ എന്നതിലുപരി നടനുംകൂടിയാണ് അദ്ദേഹം. നിരവധി ഹിറ്റ് ഗാനങ്ങള്‍ പാടി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ വിജയ് ഇപ്പോള്‍ സംഗീത ലോകത്ത് വളര്‍ന്ന് നില്‍ക്കുകയാണ്. മലയാളത്തിന് പുറമേ അന്യഭാഷകളിലൊക്കെ സജീവമാണെങ്കിലും വ്യക്തി ജീവിതത്തിലെ പ്രശ്നങ്ങൾ കാരണം താരം അടുത്തിടെ വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു. താനും ഭാര്യ ദര്‍ശനയും തമ്മില്‍ വിവാഹബന്ധം വേര്‍പ്പെടുത്തിയെന്നായിരുന്നു അടുത്തിടെ വിജയ് വെളിപ്പെടുത്തിയത്

ഇപ്പോഴിതാ ഇതിന് പിന്നാലെ ചലച്ചിത്രലോകത്തുനിന്ന് തനിക്ക് നേരിട്ട ചില തിരിച്ചടികളേക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് വിജയ്. ഇന്ത്യാ ടുഡേ കോൺക്ലേവിൽ സംസാരിക്കവേയായിരുന്നു വിജയ് യേശുദാസിന്റെ തുറന്നുപറച്ചിൽ.

സിംഗിംഗ് എ ഫ്രെഷ് സോംഗ് എന്ന വിഷയത്തിൽ സംസാരിക്കവേയാണ് തനിക്കുനേരിട്ട തിരിച്ചടികളേക്കുറിച്ച് വിജയ് യേശുദാസ് സംസാരിച്ചത്. മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ-1 ൽ നിന്ന് തന്റെ രംഗങ്ങൾ ഒഴിവാക്കിയെന്നും ബോളിവുഡിൽ താൻ പാടിയ ഗാനം വേറൊരാളെ വെച്ച് പാടിച്ച് സിനിമയിലുപയോഗിച്ചെന്നും വിജയ് യേശുദാസ് പറഞ്ഞു.

“ഞാൻ പാടിയ ഗാനം വേറൊരാളെക്കൊണ്ട് പാടിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഉദാഹരണത്തിന് അക്ഷയ് കുമാർ നായകനായ റൗഡ് റാഥോർ എന്ന ചിത്രത്തിനുവേണ്ടി ഞാനൊരു ഗാനം ആലപിച്ചിരുന്നു. ചെന്നൈയിൽ ഒരു ഗാനം റെക്കോർഡ് ചെയ്തുകൊണ്ടിരിക്കവേ സഞ്ജയ് ലീല ബെൻസാലി പ്രൊഡക്ഷൻസിൽ നിന്ന് ഒരു ഫോൺകോൾ വന്നു. ഹിന്ദിയിലെ കുറച്ചുകൂടി ജനപ്രീതിയുള്ള വേറൊരാളെവെച്ച് ഞാൻ പാടിയ പാട്ട് മാറ്റി റെക്കോർഡ് ചെയ്തു എന്നാണ് അവർ അറിയിച്ചത്. ഇങ്ങനെയൊന്ന് പ്രതീക്ഷിച്ചിരുന്നു, അതുകൊണ്ട് കുഴപ്പമില്ല എന്ന അവസ്ഥയിലായിരുന്നു ഞാൻ. വിജയ് യേശുദാസ് ഓർമിച്ചു.പൊന്നിയിൻ സെൽവനിൽ അവസരം ലഭിച്ച സംഭവവും അദ്ദേഹം വെളിപ്പെടുത്തി. “പൊന്നിയിൻ സെൽവൻ ആദ്യഭാഗത്തിൽ ഞാൻ അഭിനയിച്ചിരുന്നു. അപ്രതീക്ഷിതവും അതിശയകരവുമായ അനുഭവമായിരുന്നു അത്. ഞാനഭിനയിച്ച രണ്ടാമത്തെ തമിഴ് ചിത്രമായ പടൈവീരന്റെ സംവിധായകൻ ധന ശേഖരൻ ആയിരുന്നു പൊന്നിയിൻ സെൽവനിൽ മണി സാറിന്റെ അസോസിയേറ്റ് ഡയറക്ടർ. നെഗറ്റീവ് ഷെയ്ഡുള്ള ഒരു വേഷത്തേപ്പറ്റി അദ്ദേഹം മുമ്പൊരിക്കൽ സൂചിപ്പിച്ചിരുന്നു. പക്ഷേ അതെനിക്ക് കിട്ടുമോ എന്നറിയില്ലായിരുന്നു. ഒരിക്കൽ റെക്കോർഡിങ്ങിന് ചെന്നൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോകുമ്പോൾ അസോസിയേറ്റ് ഡയറക്ടർ വിളിച്ചിട്ട് മണിസാറിനോട് എന്റെ കാര്യം സൂചിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞു. നേരിട്ട് സംവിധായകനെ വിളിക്കാനും പറഞ്ഞു.”

“ഞാൻ നേരെ രാജാമുൻഡ്രിയിലേക്ക് ചെന്നു. ഗോദാവരി നദിയിലായിരുന്നു ആ സമയത്ത് ചിത്രീകരണം. പ്രൊഡക്ഷൻ ടീമിൽ നിന്ന് വിളിച്ച് തല മൊട്ടയടിക്കേണ്ടിവരുമെന്ന് പറഞ്ഞു. ഞാൻ സമ്മതിച്ചു. കോസ്റ്റ്യൂമിൽ നിർത്തി ചിത്രങ്ങളെടുത്ത് മണിരത്നം സാറിന് കൊടുത്തു. അദ്ദേഹത്തിനും ഓ.കെ ആയതോടെ പിറ്റേന്ന് രാവിലെ ഒരു ബോട്ട് രംഗം ചിത്രീകരിച്ചു. അതിനുശേഷം ഞാൻ തിരിച്ചുപോന്നു. ഒരുമാസത്തിനുശേഷം അവരെന്നെ ഹൈദരാബാദിലേക്ക് ചിത്രീകരണത്തിന് വിളിപ്പിച്ചു. കുതിരസവാരി നടത്തുന്ന രംഗമായിരുന്നു ചിത്രീകരിക്കേണ്ടത്. വിക്രം സാറിനും കുതിരസവാരി രംഗം തന്നെയായിരുന്നു അന്നുണ്ടായിരുന്നത്. പക്ഷേ പിന്നീട് ഞാനാ ചിത്രത്തിൽ ഉണ്ടാവാതിരുന്നതിൽ ധന ശേഖർ അപ്സെറ്റ് ആയിരുന്നു.” പക്ഷേ ഇതെല്ലാം വിസ്മയിപ്പിക്കുന്ന അനുഭവങ്ങളായിരുന്നെന്നും വിജയ് യേശുദാസ് കൂട്ടിച്ചേർത്തു.

ബോളിവുഡിലെ ഒരു പാട്ടിൽ നിന്ന് ഒഴിവാക്കിയ വിവരവും അദ്ദേഹം പങ്കുവച്ചു. അക്ഷയ് കുമാർ നായകനായി എത്തിയ റൗഡി റാഥോർ എന്ന ചിത്രത്തിനുവേണ്ടിയാണ് ഹിന്ദിയിൽ ഗാനം ആലപിച്ചത്. ചെന്നൈയിൽ ഒരു ഗാനം റെക്കോർഡ് ചെയ്തുകൊണ്ടിരിക്കവേ സഞ്ജയ് ലീല ബെൻസാലി പ്രൊഡക്ഷൻസിൽ നിന്ന് ഒരു ഫോൺകോൾ വന്നു. ഹിന്ദിയിലെ കുറച്ചുകൂടി ജനപ്രീതിയുള്ള വേറൊരാളെവെച്ച് ഞാൻ പാടിയ പാട്ട് മാറ്റി റെക്കോർഡ് ചെയ്തു എന്നാണ് അവർ അറിയിച്ചത്. ഇങ്ങനെയൊന്ന് പ്രതീക്ഷിച്ചിരുന്നെന്നും അതുകൊണ്ട് കുഴപ്പമില്ല എന്ന അവസ്ഥയിലായിരുന്നു താനെന്നും വിജയ് യേശുദാസ് വ്യക്തമാക്കി.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top