Connect with us

ബിഗ് ബോസ്സ് താരം ശോഭ വിശ്വനാഥ്‌ തന്നെയോ? വിവാഹ ചിത്രങ്ങളിൽ നിന്നും കണ്ണെടുക്കാനാവുന്നില്ല! അതീവ സുന്ദരി! ചിത്രങ്ങൾ വൈറലാവുന്നു

Malayalam

ബിഗ് ബോസ്സ് താരം ശോഭ വിശ്വനാഥ്‌ തന്നെയോ? വിവാഹ ചിത്രങ്ങളിൽ നിന്നും കണ്ണെടുക്കാനാവുന്നില്ല! അതീവ സുന്ദരി! ചിത്രങ്ങൾ വൈറലാവുന്നു

ബിഗ് ബോസ്സ് താരം ശോഭ വിശ്വനാഥ്‌ തന്നെയോ? വിവാഹ ചിത്രങ്ങളിൽ നിന്നും കണ്ണെടുക്കാനാവുന്നില്ല! അതീവ സുന്ദരി! ചിത്രങ്ങൾ വൈറലാവുന്നു

ബിഗ്ഗ് ബോസ് മലയാളം സീസണ്‍ 5 ലെ ഏറ്റവും ശക്തരായ മത്സരാര്‍ത്ഥികാലിൽ ഒരാളാണ് ശോഭ വിശ്വനാഥ്‌
ഫാഷൻ ഡിസൈനറും സംരംഭകയും ആക്ടിവിസ്റ്റുമായ ശോഭ വിശ്വനാഥ് തിരുവനന്തപുരം സ്വദേശിയാണ്. വഴുതക്കാട് വീവേഴ്സ് വില്ലേജ് എന്ന സംരംഭം നടത്തുകയാണ് ശോഭ വിശ്വനാഥ്. കൈത്തറി മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള ശോഭയുടെ പ്രവർത്തനങ്ങളും ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു.

ഷോയിലെ എന്റെ കഥ എന്ന ടാസികില്‍ തന്നെ ശോഭ താന്‍ പിന്നിട്ട് വന്ന ദുരന്ത ജീവിതത്തെ കുറിച്ച് പറഞ്ഞിരുന്നു. ആ പരാജയമാണ് തന്നെ വിജയത്തിലേക്ക് നയിച്ചത് എന്നും താരം പറഞ്ഞു. അതിന് കാരണമായ വിവാഹ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
ആനയും അമ്പാരിയുമായി നടത്തിയ ആര്‍ഭാട വിവാഹമായിരുന്നു ശോഭയുടേത് എന്ന് ശോഭയുടെ അച്ഛനും അമ്മയും ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

വുമണ്‍സ് വേള്‍ഡ് മലയാളം എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ഇപ്പോള്‍ ശോഭയുടെ ആ ആഘോഷമായി നടന്ന വിവാഹത്തിന്റെ ചിത്രങ്ങള്‍ കോര്‍ത്തിണക്കിയുള്ള വീഡിയോ വന്നത്. നിമിഷ നേരം കൊണ്ട് വൈറലാവുകയും ചെയ്തു.

കുടുംബത്തിലെ അവസാനത്തെ വിവാഹം ആയത് കൊണ്ട് അതൊരു ഉത്സവം തന്നെയായിരുന്നു. താന്‍ വിട്ടിലെ ഒരു ചെല്ലക്കുട്ടിയായി വളര്‍ന്ന് കാരണം വളരെ അധികം പാംപറിങ് ആയിരുന്നു. കല്യാണക്കാര്യത്തിലേക്ക് കടന്നപ്പോള്‍ ആ തീരുമാനം അച്ഛനും അമ്മയ്ക്കും വിട്ടുകൊടുക്കുകയാണെന്നാണ് എന്റെ കാഥ ടാസ്‌കില്‍ ശോഭ പറഞ്ഞത്.

എന്നാല്‍ വിവാഹം കഴിഞ്ഞ് ആദ്യ രാത്രിയാണ് അറിയുന്നത് എന്റെ ഭര്‍ത്താവ് മദ്യത്തിന് അടിമപ്പെട്ട ആളാണ് എന്ന്. രണ്ട് തവണ ഭര്‍ത്താവില്‍ നിന്നും ലൈംഗിക പീഡനം നേരിടേണ്ടി വന്ന ആളാണ് ഞാന്‍. അയാളുടെ ഉപദ്രവം കാരണം ടോയിലെറ്റില്‍ കിടന്ന് ഉറങ്ങിയ രാത്രികളും ഉണ്ടെന്നും ശോഭ വെളിപ്പെടുത്തിയിരുന്നു.

താലി സ്ത്രീകളെ ഉപദ്രവിയ്ക്കാനുള്ള ലൈസന്‍സ് ആയിട്ടാണ് പല പുരുഷന്മാരും കരുതിയിരിയ്ക്കുന്നത്. എന്നാല്‍ അല്ല. ശാരീരികമായി അവര്‍ വീക്ക് ആയിരിക്കാം, പക്ഷെ മാനസികമായി അവര്‍ ശക്തരാണ്. അതിനുള്ള തെളിവാണ് ഞാന്‍- എന്ന് ശോഭ എന്റെ കഥയില്‍ പറഞ്ഞിരുന്നു.

ആ ബന്ധത്തില്‍ നിന്ന് വേര്‍പിരിഞ്ഞ് വന്നതിന് ശേഷം മറ്റൊരാള്‍ ശോഭയോട് വിവാഹ അഭ്യര്‍ത്ഥന നടത്തി. വീണ്ടുമൊരും ട്രോഫി വൈഫ് ആകാന്‍ താത്പര്യമില്ലാത്തതിനാല്‍ ശോഭ ആ അഭ്യര്‍ത്ഥന നിരസിച്ചു. അതിന്റെ പേരില്‍ അയാള്‍ ശോഭയെ കഞ്ചാവ് കേസില്‍ കുടുക്കി. അതില്‍ നിന്നും ശോഭ തിരിച്ചുവന്നതൊക്കെ വാര്‍ത്തയായിരുന്നു.

കുറ്റം സമ്മതിച്ചാല്‍ ജാമ്യത്തില്‍ വിടാം എന്നാണ് പറഞ്ഞിരുന്നതത്രെ. എന്നാല്‍ തെറ്റ് ചെയ്യാത്തിടത്തോളം താന്‍ കുറ്റം സമ്മതിക്കില്ല എന്ന ശോഭ ഉറപ്പിച്ചു. അതിനെതിരെ പോരാടി, ആറ് മാസം കൊണ്ട് ശോഭയ്ക്ക് നീതി ലഭിച്ചു. അത്രയും വലിയ പരീക്ഷണങ്ങള്‍ നേരിട്ട ആളാണ് ഇപ്പോള്‍ ബിഗ്ഗ് ബോസ് ഹൗസിലെ ടാസ്‌കുകളോടും പ്രതിസന്ധികളോടും പോരാടുന്നത്

More in Malayalam

Trending