Connect with us

കൃത്രിമത്വമുള്ള സാധനങ്ങള്‍ ശരീരത്തില്‍ വെച്ചുകെട്ടി സെക്‌സിയായി നിന്ന് ഉദ്ഘാടനം ചെയ്യുന്നതല്ല ജീവിക്കാനുള്ള മാർഗം, നല്ല നടിയാണെങ്കില്‍ നല്ല കഥാപാത്രങ്ങള്‍ ചെയ്ത് കഴിവ് തെളിയിച്ച് കാണിക്കുകയാണ് വേണ്ടത്; ശാന്തിവിള ദിനേശ്

general

വിവാദപ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ ഇടം പിടിക്കാറുള്ള സംവിധായകനാണ് ശാന്തിവിള ദിനേശ്. അദ്ദേഹത്തിന്റെ തന്നെ യൂട്യൂബ് ചാനലിലൂടെയാണ് പലപ്പോഴും അഭിപ്രായ പ്രകടനങ്ങള്‍ നടത്താറുള്ളത്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്ന് ശ്രദ്ധിക്കപ്പെടാറുണ്ട്.

സൂപ്പർ താരങ്ങളെ കുറിച്ച് അടക്കം മോശമായി സംസാരിക്കുന്നുവെന്നതിന്റെ പേരിൽ ശാന്തിവിള ദിനേശ് എപ്പോഴും വിമർശിക്കപ്പെടാറുണ്ട്. സ്വന്തം യുട്യൂബ് ചാനൽ വഴിയാണ് ശാന്തിവിള ദിനേശ് സിനിമാക്കാർക്കെതിരെ തുറന്നടിക്കാറുള്ളത്.

ഇപ്പോഴിതാ നടി ഹണി റോസിനെ കുറിച്ച് വിവാദപരാമര്‍ശവുമായി എത്തിയിരിക്കുകയാണ് ശാന്തിവിള ദിനേശ്. അവരുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ചും പരിഹസിച്ചും വരുന്ന കമന്റുകളെക്കുറിച്ച് സംസാരിക്കവേയാണ് സംവിധായകന്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയത്.

ഇത്തരം കമന്റുകള്‍ വരുന്നതിന് പിന്നില്‍ ഹണി റോസിന്റെ ഭാഗത്തും തെറ്റുകളുണ്ടെന്ന തരത്തിലാണ് ശാന്തിവിള ദിനേശ് സംസാരിച്ചത്. കൃത്രിമത്വമുള്ള സാധനങ്ങള്‍ ശരീരത്തില്‍ വെച്ചുകെട്ടി സെക്‌സിയായി നിന്ന് ഉദ്ഘാടനം ചെയ്യുന്നതല്ല ജീവിക്കാനുള്ള മാര്‍ഗമെന്നാണ് ശാന്തിവിള ദിനേശ് പറഞ്ഞത്.

‘യുട്യൂബിലൊക്കെ ഹണിയെ കുറിച്ച് വരുന്ന കമന്റുകള്‍ കാണുമ്പോള്‍ ഭയങ്കര സങ്കടം തോന്നും. അത് ആ കുട്ടിയും കൂടി ശ്രദ്ധിക്കണമായിരുന്നു. അല്ലെങ്കില്‍ അവള്‍ വീട്ടില്‍ നില്‍ക്കുമ്പോഴുള്ള വെച്ചുകെട്ടില്ലാത്ത പടം പുറത്ത് വിടരുത്.
വീട്ടില്‍ നിന്നുള്ള വിഷ്വലില്‍ ഒരു മെലിഞ്ഞ കൊച്ചാണുള്ളത്…. സാധാരണ ഒരു പെണ്‍കുട്ടി. ഉദ്ഘാടനത്തിന് വരുമ്പോള്‍ രണ്ടിരട്ടിയായി എല്ലായിടവും വികസിച്ച് ഇരിക്കുന്നു.’ നടിയാണെങ്കില്‍ നല്ല പെണ്ണാണെങ്കില്‍ ഇങ്ങനെയല്ല.

ശരീരത്തില്‍ കൃത്രിമത്വമുള്ള സാധനങ്ങള്‍ വെച്ചുകെട്ടി സെക്‌സിയായി നിന്ന് ഉദ്ഘാടനം ചെയ്യുന്നതല്ല ജീവിക്കാനുള്ള മാര്‍ഗം. നല്ല നടിയാണെങ്കില്‍ നല്ല കഥാപാത്രങ്ങള്‍ ചെയ്ത് കഴിവ് തെളിയിച്ച് കാണിക്കുകയാണ് വേണ്ടത്’ ശാന്തിവിള ദിനേശ് പറഞ്ഞു.

More in general

Trending